Parenting Tips | നിങ്ങളൊരു നല്ല രക്ഷിതാവാണോ? ചിതലിൽ നിന്നും ചിലത് പഠിക്കാനുണ്ട് !

Last Updated:

ഫ്ലോറിഡ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ തോമസ് ചൗവെൻകിൻെറ നേതൃത്വത്തിലാണ് ചിതലുകളെക്കുറിച്ച് പഠനം നടത്തിയത്.

ചിതലിനോട് പൊതുവിൽ മനുഷ്യർക്ക് വലിയ ഇഷ്ടമൊന്നുമുണ്ടാകില്ല. കാരണം വീട്ടിലെ മരം കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകളും മറ്റും ഇവ ആക്രമിക്കുന്നത് കൊണ്ടാകാം. കൂട്ടത്തിലെ രാജാവിനും രാജ്ഞിയ്ക്കും കീഴിൽ ഒരു സാമൂഹ്യ ജീവിതക്രമം പാലിച്ച് പോരുന്ന ജീവികളാണ് ചിതലുകൾ. ഇവയുടെ മൊത്തം കൂട്ടായ്മയെ നയിക്കുന്നതിൽ രക്ഷിതാക്കളായ രാജാവിനും രാജ്ഞിക്കും വലിയ പങ്കുണ്ടെന്ന് അമേരിക്കയിൽ നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു.
ഫ്ലോറിഡ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ തോമസ് ചൗവെൻകിൻെറ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ചിതലുകളുടെ സാമൂഹ്യ ജീവിതത്തിൽ വലിയ താൽപര്യമുള്ളയാളാണ് തോമസ്. ഏകദേശം 450 ചിതൽ കൂട്ടായ്മകളിലാണ് ഇതിനായി അദ്ദേഹം പഠനം നടത്തിയത്. രാജ്ഞിയും രാജാവും എങ്ങനെയാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് അറിയാനായിരുന്നു അദ്ദേഹത്തിന് കൂടുതൽ താൽപര്യം.
രാജകീയ ദമ്പതികളിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. അവരാണ് ഒരു ചിതൽ കോളനിയുടെ തുടക്കക്കാ‍ർ. ഇവ‍ർ മാത്രമാണ് പ്രത്യുൽപാദനം നടത്തുന്നത്. രാജ്ഞിക്ക് ഓരോ 30 സെക്കൻഡിലും ഒരു മുട്ടയിടാൻ കഴിയും. രണ്ട് സെക്കൻറിൽ വരെയും ഇത് സാധിക്കും. എല്ലാ ലാർവകളും ഒരേ മാതാപിതാക്കളിൽ നിന്ന് തന്നെയാണ് ഉത്ഭവിക്കുന്നത്. തൊഴിലാളികൾ, സൈനികർ, പെൺ ചിതലുകൾ എന്നിങ്ങനെ അവ പല വിഭാഗങ്ങളായി പരിണമിക്കുന്നു. പിന്നീട് അവ ചിറകുള്ള ചിതലുകളായി മാറുകയും മറ്റ് കോളനികൾ തേടിപ്പോവുകയും ചെയ്യും.
advertisement
രാജാവും രാജ്ഞിയും അവരുടെ ആദ്യ സന്തതികളുടെ വളർച്ച പുരോഗതി പ്രാപിക്കാൻ വേണ്ടതെല്ലാം ചെയ്യും. രക്ഷിതാക്കൾ എന്ന നിലയിൽ അവർ കഠിനാധ്വാനികളാണെന്ന് തോമസിൻെറ പഠനത്തിൽ പറയുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം രാജ്ഞിയും രാജാവും സമ്പൂർണമായി മുന്നോട്ട് പോവുന്നത് കോളനിയിലെ തൊഴിലാളികളുടെ സേവനത്താലാണ്. രാജ്ഞി ആരോഗ്യവതിയായി ഇരിക്കുകയെന്നത് ഇവരുടെ ജോലിയാണ്. അതിനായി എപ്പോഴും തൊഴിലാളികൾ രാജ്ഞിയെ നക്കുകയും മറ്റും ചെയ്യും. ഈർപ്പം നിലനിർത്തി രോഗങ്ങളിൽ നിന്നും മറ്റും രാജാവിനെയും രാജ്ഞിയെയും സംരക്ഷിക്കാൻ വേണ്ടിയാണിത്. മറ്റ് ജീവികളുടെ ആക്രമണത്തിൽ നിന്ന് ഇവ രക്ഷ തേടുന്നതും ഇങ്ങനെയാണ്. ഭക്ഷണം ഉറപ്പാക്കുന്നത് പോലും തൊഴിലാളികളുടെ ജോലിയാണ്. ചുരുക്കത്തിൽ തുടക്കത്തിലുള്ള സന്തതികൾക്ക് വേണ്ടി രാജാവും രാജ്ഞിയും പരമാവധി അധ്വാനിക്കുന്നു. പിന്നീട് മുട്ടയിട്ട് വളർത്തുന്ന പുതിയ സന്തതികളാൽ അവർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
advertisement
കുട്ടികളെ വളർത്തിക്കഴിഞ്ഞാൽ ദമ്പതികൾ ആ ജോലിയിൽ നിന്ന് പിൻമാറുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനർഥം അവർ ഉത്തരവാദിത്വം പെട്ടെന്ന് അവസാനിപ്പിച്ചുവെന്നല്ലെന്ന് തോമസ് പറയുന്നു. “ആത്മസമർപ്പണമുള്ള രക്ഷിതാക്കളായി ചിതലുകളിലെ രാജാവിനെയും രാജ്ഞിയെയും കണക്കാക്കാവുന്നതാണ്. ആദ്യത്തെ കുട്ടികളുടെ കടമകൾ നിറവേറ്റിക്കഴിഞ്ഞാൽ അവർ ആ റോളിൽ നിന്ന് പിൻവാങ്ങുന്നു. പിന്നീട് പ്രത്യുൽപാദനം മാത്രമാണ് അവരുടെ ജോലി. വളർത്തി വലുതാക്കിയ തൊഴിലാളിസേന വളരെ പെട്ടെന്ന് തന്നെ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്,” തോമസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Parenting Tips | നിങ്ങളൊരു നല്ല രക്ഷിതാവാണോ? ചിതലിൽ നിന്നും ചിലത് പഠിക്കാനുണ്ട് !
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement