ഹ്രസ്വദൃഷ്ടി പകരുന്നതാണോ? ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നര്‍ക്ക് മുന്നറിയിപ്പ്
- Published by:meera_57
- news18-malayalam
Last Updated:
ചെറിയ കുട്ടികള്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ
സ്ഥിരമായി മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന്റെഫലമായി പ്രായഭേദമന്യേ യുവാക്കളിലും കുട്ടികളിലും കാഴ്ചവൈകല്യങ്ങള്‍ വര്‍ധിക്കുന്നതും പതിവായിരിക്കുകയാണ്. ഇപ്പോഴിതാ മണിക്കൂറുകള്‍ ഫോണിലും കംപ്യൂട്ടറിന് മുന്നിലും ചെലവിടുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ക്ക് വരെ ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ജേര്‍ണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അമിതമായി ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് ഹ്രസ്വദൃഷ്ടിയ്ക്ക് വഴിവെയ്ക്കുമെന്ന് കണ്ടെത്തിയത്.
സ്‌ക്രീനില്‍ ഒന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. അമിതവണ്ണം, ശരീരവേദന, നടുവേദന, തുടങ്ങിയ പ്രശ്‌നങ്ങളും ഇവയ്ക്ക് പിന്നാലെയെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനം മുന്നറിയിപ്പ് നല്‍കുന്നു.
advertisement
കാഴ്ച വൈകല്യം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
20-20-20 നിയമം പ്രാവര്‍ത്തികമാക്കുക: കണ്ണിന് വിശ്രമം കൊടുക്കുന്നതിനായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും ബ്രേക്ക് എടുക്കുക.
പുറത്തെ കാഴ്ചകള്‍ കാണുക: പ്രതിദിനം രണ്ട് മണിക്കൂറെങ്കിലും പുറത്തേക്ക് പോയി സമയം ചെലവഴിക്കുക. ഇതിലൂടെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കാനും സാധിക്കും.
സ്‌ക്രീന്‍ സെറ്റിംഗ്‌സ്: കാഴ്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കുക. കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഉപയോഗിക്കണം. ഫോണ്ടുകളുടെ വലിപ്പം കൂട്ടാനും ശ്രദ്ധിക്കണം.
advertisement
സുരക്ഷിതമായ അകലം: കൃത്യമായ അകലത്തില്‍ വെച്ചായിരിക്കണം മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും ഉപയോഗിക്കേണ്ടത്.
കണ്ണിന്റെ ആരോഗ്യം പരിശോധിക്കുക; പ്രതിദിനം കണ്ണിന്റെ ആരോഗ്യം പരിശോധിച്ചുറപ്പാക്കുക. ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കണം.
Summary: Myopia warning for people using mobile phone for more than an hour
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2025 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹ്രസ്വദൃഷ്ടി പകരുന്നതാണോ? ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നര്‍ക്ക് മുന്നറിയിപ്പ്