അഹമ്മദാബാദ്: കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജ സാംപിൾ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ഭാര്യയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാംപിൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്.
രണ്ടാഴ്ച മുമ്പാണ് വഡോദര സ്വദേശിയായ യുവാവ് കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായത്. അന്നു മുതൽ വഡോദരയിലെ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനിടെ സ്ഥിതിഗതികൾ കൂടുതൽ മോശമായതോടെ യുവാവ് രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് യുവാവിന്‍റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആഗ്രഹം യുവതി മുന്നോട്ടുവെച്ചത്. എന്നാൽ ഇത്രയും ഗുരുതരമായി കിടക്കുന്ന യുവാവിൽനിന്ന് ബീജം ശേഖരിക്കാൻ കഴിയില്ലെന്നും, അതിന് കോടതിയുടെ അനുമതി വേണമെന്നും ആയിരുന്നു ആശുപത്രി അധികൃതർ നിർദേശിച്ചത്.
ഇതോടെയാണ് വളരെ വേഗം ഒരു അഭിഭാഷകൻ മുഖേന യുവതി കോടതിയെ സമീപിച്ചത്. യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നതിനാൽ അടിയന്തരപ്രാധാന്യമുള്ള കേസ് എന്ന നിലയിൽ വളരെ വേഗം വാദം കേൾക്കുകയും ബീജം ശേഖരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കൃത്രിമ ഗര്‍ഭധാരണത്തിന് വേണ്ട ബീജ സാംപിള്‍ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും കോടതി ആശുപത്രിക്ക് നിര്‍ദേശം നൽകി. ഇതോടെ ഇതേ ആശുപത്രിയിലെ തന്നെ റീപ്രൊഡക്ടീവ് വിഭാഗത്തിലെ ഡോക്ടർമാർ ഐസിയുവിലെത്തി യുവിവാന്‍റെ ബീജം ശേഖരിക്കുകയും ചെയ്തു. ഇത് കൃത്യമായി സൂക്ഷിച്ചുവെക്കുന്നതിനു നടപടിക്രമങ്ങൾ ഡോക്ടർമാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ യുവതിയുമായി കൂടിയാലോചിച്ച് പിന്നീട് ആരംഭിക്കുമെന്നും അവർ അറിയിച്ചു.
കൊല്ലം മരുതിമലയിൽ കുട്ടികളുമായി മദ്യ ലഹരിയിൽ പിറന്നാളാഘോഷം; യുവതികൾ ഉൾപ്പട്ട സംഘം പിടിയിൽകൗമാരക്കാരായ കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു പിറന്നാൾ ആഘോഷിച്ച സംഘം പിടിയിൽ. കൊട്ടാരക്കരയിലെ ബാർ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കൗമാരക്കാരെയുമാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഇയംകുന്ന് സ്വദേശികളായ അഖിൽ, ഉണ്ണി, എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും രണ്ടും ആൺകുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടു.
സംഘത്തിൽ ഉണ്ടായിരുന്ന പതിനഞ്ചുകാരന്‍റെ പിറന്നാൾ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയിൽ എത്തിയത്. ഭക്ഷണവും പിറന്നാൾ കേക്കുമായാണ് ഇവർ എത്തിയത്. കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അമിതമായ അളവിൽ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയിൽ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച് യുവതികളും പെൺകുട്ടികളും ഛർദ്ദിച്ച് അവശരായി. തുടർന്ന് ഇവരെ വീട്ടിലെത്തിക്കാൻ യുവാക്കൾ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ കൊട്ടാരക്കര പൊലീസിൽ വിരം അറിയിക്കുകയായിരുന്നു.
വൈകാതെ സ്ഥലത്തെത്തിയ കൊട്ടാരക്കര പൊലീസ് ഏഴുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കി. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിച്ചു. പിറന്നാൾ ആഘോഷിച്ച പതിനഞ്ചുകാരന്‍റെ സുഹൃത്തുക്കളായിരുന്നു സംഘത്തിലുണ്ടായിരുന്ന യുവാക്കൾ. ഇവർ വഴിയാണ് ബാർ ജീവനക്കാരികളായ രണ്ടു യുവതികളെയും ആഘോഷത്തിന് ക്ഷണിച്ചത്.
Also Read-
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടിയുവതികളുടെ സുഹൃത്താണ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി. യുവതികളും യുവാക്കളും മുൻ പരിചയക്കാരാണ്. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ പിറന്നാൾ ആഘോഷത്തിനായി സംഘത്തിനൊപ്പം മരുതി മലയിൽ എത്തിയത്. തന്നെ നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചതെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. അതേസമയം സംഘം ബിയറാണ് കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത യുവതികളെയും യുവാക്കളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.