Covid 19 Symptoms | വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാലുണ്ടാകുന്ന പൊതുവായ രോഗലക്ഷണങ്ങൾ

Last Updated:

മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന, വിട്ടുമാറാത്ത തുമ്മൽ, തലവേദന, ചുമ എന്നിവയാണ് കോവിഡ് അണുബാധയുടെ സാധാരണ ലക്ഷണങ്ങൾ.

ഒമിക്രോൺ (Omicron) വകഭേദത്തിന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്തുണ്ടായ കോവിഡ് മൂന്നാം തരംഗത്തിൽ (Covid Third Wave) വാക്സിൻ സ്വീകരിച്ച വ്യക്തികൾ ഉൾപ്പെടെ രോഗബാധിതരാകുന്ന സ്ഥിതിവിശേഷം ഉണ്ടായി. മൂന്നാം തരംഗത്തിൽ രോഗബാധയുടെ തീവ്രത പൊതുവെ കുറവായതിനാലും വലിയ പ്രത്യാഘാതങ്ങൾ അത് സൃഷ്ടിക്കാത്തതിനാലും പലരും തങ്ങളുടെ പതിവ് ജോലികൾ ചെയ്യുന്നത് തുടർന്നു. മാർക്കറ്റിൽ പോവുകയും ആളുകളെ കണ്ടുമുട്ടുകയും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പഴയത് പോലെ തുടർന്ന് വന്നതോടെ ഭൂരിഭാഗം ആളുകളും അണുബാധയുടെ വാഹകരായി മാറി.
രോഗലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമാണെന്ന് തോന്നുമെങ്കിലും കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ മുതലായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം പൊതുവായ രോഗലക്ഷണങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്.
എല്ലാ മുൻകരുതലുകളും പാലിക്കുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്താലും കോവിഡ് അണുബാധ വന്നാൽ പ്രകടമായേക്കാവുന്നപൊതുവായ രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന, വിട്ടുമാറാത്ത തുമ്മൽ, തലവേദന, ചുമ എന്നിവയാണ് കോവിഡ് അണുബാധയുടെ സാധാരണ ലക്ഷണങ്ങൾ.
തൊണ്ടവേദന: കോവിഡ് അണുബാധയുടെ ഭാഗമായി തൊണ്ടവേദന ഉണ്ടാകാറുണ്ട്. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ കോവിഡ് ബാധിതരിൽ തൊണ്ടവേദന കാണപ്പെടുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ ആളുകൾ ആദ്യം ശ്രദ്ധിക്കുന്ന പ്രധാന കോവിഡ് ലക്ഷണമാണ് തൊണ്ടവേദന.
advertisement
തലവേദന: ജലദോഷം പോലെ തലവേദനയും കോവിഡ് അണുബാധയുടെ ഭാഗമായി ഉണ്ടായേക്കാം. തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാം, എന്നാൽ ഒരാൾക്ക് മറ്റ് കോവിഡ് ലക്ഷണങ്ങൾക്കൊപ്പം തലവേദനയുമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിച്ച് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.
മൂക്കൊലിപ്പ്: മൂക്കൊലിപ്പ് ഏറ്റവും സാധാരണമായ കോവിഡ് ലക്ഷണങ്ങളിലൊന്നാണ്. 2021ലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, വൈറൽ അണുബാധയുടെ പോസിറ്റിവിറ്റി നിരക്ക് കുറവാകുന്നസാഹചര്യത്തിൽ മൂക്കൊലിപ്പ് കോവിഡിന്റെ ലക്ഷണമാകാനുള്ള സാധ്യത കുറവാണെന്നാണ്.
advertisement
പേശിവേദന: വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ ഭൂരിഭാഗം കോവിഡ് ബാധിതരിലും മൂന്നാം തരംഗത്തിന്റെ സമയത്ത് ശരീരവേദനയും പേശിവേദനയും പ്രധാന ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിട്ടുമാറാത്ത തുമ്മൽ: അനിയന്ത്രിതമായതോ വിട്ടുമാറാത്തതോ ആയ തുമ്മൽ വാക്സിനേഷൻ സ്വീകരിച്ച രോഗബാധിതരിൽ പ്രധാന ലക്ഷണമായിരുന്നെന്ന് ZOE കോവിഡ് പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.
ചുമ: കോവിഡിന്റെ എല്ലാ തരംഗങ്ങളിലും വകഭേദങ്ങളിലും ചുമ ഒരു പ്രധാന രോഗലക്ഷണമായി നിലനിന്നിരുന്നു.
advertisement
ശരീരത്തിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചില മാറ്റങ്ങളും ഒമിക്രോണിന്റെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചർമത്തിൽ ചൊറിച്ചിലും തിണർപ്പും ഒമിക്രോണിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. എന്നിരുന്നാലും ചർമ്മത്തിലെ എല്ലാ തിണർപ്പുകളും COVID-19 ലക്ഷണമായി കണക്കാക്കേണ്ടതില്ല. ലക്ഷണങ്ങൾ കാണുന്നവർ കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19 വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. അതിനാൽ മുൻകരുതലുകളെടുക്കേണ്ടത് വളരെ പ്രധാനമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Covid 19 Symptoms | വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാലുണ്ടാകുന്ന പൊതുവായ രോഗലക്ഷണങ്ങൾ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement