ദിവസം മുഴുവനുമുള്ള അധ്വാനത്തിനും ജോലിക്കും ശേഷം നല്ലൊരു ഉറക്കത്തിലൂടെയാണ് (Sleep) നമ്മൾ അതിന്റെയെല്ലാം ക്ഷീണം തീർക്കുന്നത്. എന്നാൽ പല കാരണങ്ങളാലും നന്നായി ഉറങ്ങാൻ സാധിക്കാതെ വരുന്ന ദിവസങ്ങളും ഉണ്ടായേക്കാം. രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ പിറ്റേ ദിവസം നമുക്ക് നന്നായി ജോലി ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ഉറക്കം വരാത്ത ദിവസങ്ങളിൽ പെട്ടെന്ന് ഉറങ്ങാൻ യോഗ (Yoga) നിങ്ങളെ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പോ അല്ലെങ്കിൽ അർദ്ധരാത്രിയിൽ എഴുന്നേൽക്കുമ്പോഴെല്ലാം ഈ യോഗാസനങ്ങൾ ചെയ്താൽ നിങ്ങൾക്ക് എളുപ്പത്തിൽ ഉറങ്ങാൻ സാധിക്കും.
അധോ മുഖ സ്വനാസന
ആധോ മുഖ സ്വനാസന ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ മുകൾ ഭാഗം പതുക്കെ വളച്ച് മുൻഭാഗത്തേക്ക് കൊണ്ടുവരികയും തുടർന്ന് കാലുകൾ കുറച്ച് അകലത്തിൽ നീട്ടി കൈകൾ കൊണ്ട് തറയിൽ തൊടാൻ ചെറുതായി കുനിഞ്ഞു നിൽക്കുകയും വേണം. ഇത് ചെയ്യുന്നത് ഉറക്കം വരാൻ സഹായിക്കും. കൂടാതെ അത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അസ്ഥിക്ഷയം തടയാനു ശരീരത്തിന്റെ മുകൾ ഭാഗത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും ഈ യോഗാസനം ഉത്തമമാണ്.
Also Read-
ഇഞ്ചിയും ചുക്കും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള് അറിയാം
സുപ്ത ബദ്ദ കൊനാസന
സുപ്ത ബദ്ദ കൊനാസനയിൽ നിങ്ങൾ ഒരു ചിത്രശലഭത്തെപ്പോലെ ഇരിക്കുകയാണ് വേണ്ടത്. കാൽമുട്ടുകൾ മുന്നോട്ട് മടക്കി നിങ്ങളുടെ പാദങ്ങളുടെ അടിഭാഗം ഒരുമിച്ച് കൊണ്ടുവന്ന് രണ്ടു കാലിന്റെയും ഉപ്പൂറ്റികൾ ഒന്നിച്ച് ചേർക്കണം. നിങ്ങളുടെ കാൽമുട്ടുകൾ നിലത്ത് തൊടുന്ന രീതിയിൽ വേണം വയ്ക്കാൻ. ഇങ്ങനെ ചെയ്ത ശേഷം കുറച്ച് നേരം വിശ്രമിക്കണം. ഈ യോഗ പോസ് നിങ്ങളുടെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഉറക്കം വരാത്ത ദിവസങ്ങളിൽ കുറച്ച് നേരം ഈ യോഗ ചെയ്ത് നോക്കൂ. ഉറപ്പായും ഫലം കാണും.
വജ്രാസന
ഈ യോഗ ചെയ്യുമ്പോൾ നിങ്ങൾ കാൽമുട്ടുകൾ വളച്ച് പുറകിലേക്കാക്കി ഇരിക്കണം. കൈകൾ രണ്ടും മുട്ടിലേക്ക് വച്ച് ശരീരം വളയ്ക്കാതെ നേരെ ഇരിക്കണം. മാത്രമല്ല ഈ യോഗ ചെയ്യുമ്പോൾ പുറകിൽ നിങ്ങൾ കുറച്ച് ടവലുകളോ തലയണയോ വെയ്ക്കണം. ദഹനത്തെ സഹായിക്കുന്നതിനും മലബന്ധം തടയുന്നതിനും പെൽവിക് പേശികളെ ശക്തിപ്പെടുത്തുന്നതിനും വജ്രാസനം സഹായകമാണ്. നന്നായി ഉറങ്ങുന്നതിനും ഈ യോഗാസനം സഹായിക്കുന്നു.
Also Read-
പ്രമേഹമുള്ള സ്ത്രീകൾ കഴിക്കേണ്ട 5 ഭക്ഷണപദാർത്ഥങ്ങൾ
ജനു ശീർഷാസന
ജനു ശീർഷാസന ചെയ്യുമ്പോൾ നേരെ ഇരുന്ന് ഒരു കാൽ മുന്നിലേക്ക് നീട്ടണം. മറ്റേ കാൽ നിങ്ങളുടെ മറു കാലിന്റെ തുടയുടെ ഉൾഭാഗത്തേക്ക് മടക്കി വയ്ക്കണം. തുടർന്ന് മുന്നിലേക്ക് ആഞ്ഞ് നീട്ടി വച്ച കാലിന്റെ അറ്റത്തേയ്ക്ക് രണ്ടു കൈകളും പിടിക്കണം. മുഖം നിങ്ങളുടെ കാലിന്റെ അറ്റത്തേക്ക് അടുത്ത് വരുന്ന രീതിയിൽ വേണം ഇത് ചെയ്യാൻ. ഈ യോഗാസനം നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. ആർത്തവ സമയത്ത് വേദന കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും ഇത് ഉത്തമമാണ്.
യോഗ ശാരീരിക ബുദ്ധിമുട്ടുകൾ മാറുന്നതിനും നല്ല ജീവിതശൈലി പുലർത്തുന്നതിനും ഉത്തമമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞതാണ്. നല്ല ഉറക്കം കിട്ടുന്നതിന് മാത്രമല്ല മികച്ച ആരോഗ്യത്തിനും ശരീരത്തിന്റെ ഭംഗി നിലനിർത്താനും യോഗ സഹായിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.