Iodine Deficiency |നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക, അയഡിന്റെ കുറവാകാം കാരണം

Last Updated:

ശരീരത്തിലെ അയഡിന്റെ അളവ് പരിശോധിക്കാൻ മൂത്രമോ രക്തപരിശോധനയോ നടത്തുന്നതാണ് നല്ലത്.

(Image: Shutterstock)
(Image: Shutterstock)
പല തൈറോയ്ഡ് രോഗങ്ങളിലേയ്ക്കും നയിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് അയഡിന്റെ കുറവ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, അയഡിൻ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ ജനനത്തിനുമുമ്പ് ആരംഭിക്കുകയും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഗർഭാവസ്ഥയിൽ ഈ അവസ്ഥ വളരെയേറെ ഉത്കണ്ഠകൾക്ക് കാരണമാകാറുണ്ട്. കാരണം ഇത് ഗർഭച്ഛിദ്രം, ശാരീരിക വൈകല്യങ്ങൾ അല്ലെങ്കിൽ മാനസിക വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകും.
അയഡിൻറെ കുറവ് പലതരം രോഗങ്ങൾക്കും കാരണമാകാം. എന്നാൽ അയഡിന്റെ കുറവുള്ള വ്യക്തി ചിലപ്പോൾ അതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. അതിനാൽ, ശരീരത്തിലെ അയഡിന്റെ അളവ് പരിശോധിക്കാൻ മൂത്രമോ രക്തപരിശോധനയോ നടത്തുന്നതാണ് നല്ലത്.
അയഡിന്റെ കുറവ് മൂലമുണ്ടാകുന്ന ചില സാധാരണ ലക്ഷണങ്ങൾ ഇതാ
ക്ഷീണം: അയഡിന്റെ കുറവ് ഒരു വ്യക്തിയുടെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും അവർക്ക് ക്ഷീണമോ തളർച്ചയോ തോന്നുകയോ ചെയ്യാം. അയഡിന്റെ കുറവുള്ള ആളുകൾക്ക് പലപ്പോഴും ബലഹീനത അനുഭവപ്പെട്ടേക്കാം.
തണുപ്പ് അനുഭവപ്പെടാം: അയഡിൻറെ കുറവ് ഒരു വ്യക്തികളുടെ മെറ്റബോളിസത്തെ ബാധിക്കുന്നതിനാൽ മറ്റുള്ളവർക്ക് ചൂട് അനുഭവപ്പെടുമ്പോഴും അയഡിന്റെ കുറവുള്ളവർക്ക് തണുപ്പ് അനുഭവപ്പെട്ടേക്കാം.
advertisement
ഏകാഗ്രത കുറവ്: തൈറോയ്ഡ് ഹോർമോണുകൾ മസ്തിഷ്ക വളർച്ചയെ ബാധിക്കുന്നതിനാൽ അഅയഡിന്റെ കുറവുള്ള ആളുകൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം
അമിതഭാരം: തൈറോയ്ഡ് ഹോർമോണുകളും മെറ്റബോളിസത്തെ ബാധിച്ചേക്കാം. ഇത് അസാധാരണമായി ശരീരഭാരം വർദ്ധിക്കാനും ഇടയാക്കും. കൂടാതെ താടിയുടെയും കഴുത്തിന്റെയും ഭാഗത്ത് വീക്കം ഉണ്ടാകാനും ഇടയുണ്ട്.
മുടികൊഴിച്ചിൽ: അയഡിൻറെ കുറവ് മുടി കൊഴിച്ചിലിനും കാരണമാകുന്നു.
മലബന്ധം: അടിക്കടി ഉണ്ടാകുന്ന മലബന്ധം അയഡിന്റെ കുറവിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.
advertisement
വരണ്ട ചർമ്മം: തൈറോയ്ഡ് ഹോർമോണുകളുടെ നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കും.
ശരിയായ ചികിത്സയും ഭക്ഷണക്രമത്തിലെ മാറ്റവും അയഡിൻറെ കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും. ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും നിങ്ങളുടെ ശരീരത്തിലെ അയഡിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും പരിചയസമ്പന്നരായ ഡോക്ടർമാരെ സമീപിക്കേണ്ടതാണ്.
ഭക്ഷണത്തിൽ ഉപ്പിന്റെ സാന്നിധ്യം കുറയുന്നതാണ് അയഡിന്റെ കുറവിന് പ്രധാന കാരണമായി സംശയിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒരു ബില്യൺ ആളുകൾ ലോകമാകമാനം അയഡിന്റെ അപര്യാപ്തതകൊണ്ടുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. അയഡിന്റെ കുറവ് ഏറ്റവും പ്രകടമായരീതിയിൽ ബാധിക്കുന്നത് കുട്ടികളെയും സ്ത്രീകളെയുമാണ്. അയഡിന്റെ കുറവ് ഇന്ത്യക്കാർക്കിടയിൽ വളരെ വ്യാപകമാണ്.
advertisement
മുലയൂട്ടുന്ന അമ്മയ്ക്ക് ലഭിക്കുന്ന അയഡിന്റെ അളവിന് അനുസരിച്ചാണ് നവജാതശിശുവിന് അയഡിൻ ലഭിക്കുക. കടൽ മത്സ്യങ്ങൾ, പാൽ ഉത്‌പന്നങ്ങൾ, ഉള്ളി, മധുരക്കിഴങ്ങ് പോലുള്ള അയഡിൻ അടങ്ങിയ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Life/
Iodine Deficiency |നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക, അയഡിന്റെ കുറവാകാം കാരണം
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement