advertisement

ഗോമൂത്രം ആരോഗ്യത്തിന് ഹാനികരം; അപകടകാരികളായ ബാക്ടീരിയകളടങ്ങിട്ടുണ്ടെന്ന് പഠനം

Last Updated:

ഗോമൂത്രത്തിൽ ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കാമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്

(Representational Image)
(Representational Image)
ഗോമൂത്രം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമെന്ന് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IVRI) പഠന റിപ്പോർട്ട്. ഗോമൂത്രത്തിൽ ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കാമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. IVRI എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു മൃഗ ഗവേഷണ സ്ഥാപനമാണ്. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് (ICAR) – IVRI- യിൽ നടത്തിയ ഗവേഷണത്തിന് ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളുമാണ് നേതൃത്വം നല്കിയത്.
ഗോമൂത്രവുമായി ബന്ധപ്പെട്ട് നിരവധി അവകാശവാദങ്ങൾ ഉയർന്നിരുന്നു. ഈ വർഷം ജനുവരിയിൽ ഗുജറാത്തിലെ താപി ജില്ലയിലെ ഒരു സെഷൻസ് കോടതി ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു : “സാധാരണ നിലയ്ക്ക് ചികിത്സിക്കാൻ കഴിയാത്ത പല രോഗങ്ങളും ഭേദമാക്കാൻ ഗോമൂത്രത്തിന് കഴിയും, കൂടാതെ ചാണകത്തിന് റേഡിയേഷനെ തടയാൻ കഴിയും. അതിനാൽ രാജ്യത്ത് പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് “. എന്നായിരുന്നു.
advertisement
അതേസമയം IVRI-യിൽ നടത്തിയ ഗവേഷണത്തിൽ ഗോമൂത്രം ഉദരരോഗങ്ങൾക്ക് കാരണമായേക്കാവുന്ന Escherichia coli ബാക്ടീരിയയുടെ സാന്നിദ്ധ്യം ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളിൽ കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി. കൂടാതെ കുറഞ്ഞത് 14 ഇനത്തിൽ പെട്ട മറ്റ് ദോഷകരമായ ബാക്ടീരിയകളും ഉണ്ടായിരുന്നു.
എരുമയുടെ മൂത്രമാണ് പക്ഷെ ഗോമൂത്രത്തേക്കാൾ ഫലപ്രദമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഭോജ് രാജ് സിംഗ് പറഞ്ഞു, “പശു, എരുമ, മനുഷ്യർ എന്നിവയുടെ 73 മൂത്ര സാമ്പിളുകളാണ് വിശകലനം ചെയ്തത്. എരുമയുടെ മൂത്രത്തിലെ ആൻറി ബാക്ടീരിയൽ പ്രവർത്തനം പശുക്കളേക്കാൾ മികച്ചതാണെന്ന് പഠനം സൂചിപ്പിക്കുന്നു. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി ഇനങ്ങളുടെ മൂത്രമാണ് പരിശോധിച്ചത്.
advertisement
ഗോമൂത്രം മനുഷ്യർ ഉപയോഗിക്കരുത് എന്നും, അത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല എന്നുമാണ് സിംഗിന്റെ അഭ്യർത്ഥന. ഗോമൂത്രം ഒരു ആന്റി ബാക്ടീരിയൽ പാനീയമാണെന്ന വിശ്വാസം ഒരിക്കലും ശാസ്ത്രീയമായി ശരിയല്ല. ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിക്കാം എന്നൊരു വാദം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ അക്കാര്യത്തിൽ കൂടുതൽ പഠനം നടന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശുവിന്റെ മൂത്രം ബാക്ടീരിയ മുക്തമാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കുന്നത് അല്ല ഗോമൂത്രം. ഇത് മനുഷ്യ ഉപഭോഗത്തിന് ഒരിക്കലും ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും പഠനസംഘം വ്യക്തമാക്കി.
advertisement
COVID-19 പകർച്ചവ്യാധിയുടെ സമയത്ത് ഗോമൂത്രം അണുനാശിനിയായും മറ്റും ഉപയോഗിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രചരണങ്ങൾ നടന്നിരുന്നു. അതിനെ തുടർന്ന് നിരവധി അവകാശവാദങ്ങൾ ഗോമൂത്രത്തെ സംബന്ധിച്ച് ഉയർന്ന് വന്നു. ആ സമയത്താണ് ഈ പഠന റിപ്പോർട്ട് പുറത്ത് വന്നത് എന്നത് ശ്രദ്ധേയമാണ് . രാജ്യത്ത് വിവിധയിടങ്ങളില്‍ ഗോമൂത്രം കുടിക്കുന്നവരും വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ഇത്തരം വില്‍പ്പനകള്‍ നടത്തുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Health/
ഗോമൂത്രം ആരോഗ്യത്തിന് ഹാനികരം; അപകടകാരികളായ ബാക്ടീരിയകളടങ്ങിട്ടുണ്ടെന്ന് പഠനം
Next Article
advertisement
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
  • കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഓഫീസർ പിടിയിൽ

  • പത്തനംതിട്ടയിലെ താജുദ്ദീൻ എയ്ക്ക് 7 വർഷം കഠിനതടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു

  • അഴിമതി വിവരങ്ങൾ അറിയിക്കാൻ വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064, 8592900900, വാട്ട്സ്ആപ്പ് 9447789100

View All
advertisement