ഇന്റർഫേസ് /വാർത്ത /Life / മനുഷ്യരുടെ വിയർപ്പിന്റെ ​ഗന്ധത്തിന് മാനസികാരോ​ഗ്യ പ്രശ്നങ്ങളെ ഭേദമാക്കാനാകുമെന്ന് പഠനം

മനുഷ്യരുടെ വിയർപ്പിന്റെ ​ഗന്ധത്തിന് മാനസികാരോ​ഗ്യ പ്രശ്നങ്ങളെ ഭേദമാക്കാനാകുമെന്ന് പഠനം

യൂറോപ്യൻ സൈക്യാട്രിക് അസോസിയേഷനാണ് (ഇപിഎ) പഠനം നടത്തിയത്

യൂറോപ്യൻ സൈക്യാട്രിക് അസോസിയേഷനാണ് (ഇപിഎ) പഠനം നടത്തിയത്

യൂറോപ്യൻ സൈക്യാട്രിക് അസോസിയേഷനാണ് (ഇപിഎ) പഠനം നടത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

മനുഷ്യരുടെ വിയർപ്പിൽ നിന്ന് ശേഖരിക്കുന്ന ​ഗന്ധങ്ങൾ ചില മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാനാകുമെന്ന് പുതിയ പഠനം. യൂറോപ്യൻ സൈക്യാട്രിക് അസോസിയേഷനാണ് (ഇപിഎ) പഠനം നടത്തിയത്. കക്ഷത്തിലെ വിയർപ്പിൽ നിന്നും ശേഖരിക്കുന്ന ​ഗന്ധത്തിന് ഉത്കണ്ഠ കുറക്കാനാകുമെന്നും ഗവേഷകർ തെളിയിച്ചു.

“ഈ കീമോ-സിഗ്നലുകളെ മൈൻഡ്‌ഫുൾനെസ് തെറാപ്പിയുമായി സംയോജിപ്പിച്ചാൽ മികച്ച ഫലങ്ങൾ ലഭിക്കും എന്നാണ് ഞങ്ങളുടെ പ്രാഥമിക പഠന ഫലങ്ങൾ തെളിയിക്കുന്നത്. ഇതുവഴി ഉത്കണ്ഠ അകറ്റാനുമാകും. മൈൻഡ്‌ഫുൾനെസ് തെറാപ്പിയിലൂടെ മാത്രം നേടാവുന്നതിനേക്കാൾ മികച്ച ഫലങ്ങൾ ഇതിന് ഉണ്ടാക്കാനാകുമെന്ന് തോന്നുന്നു,” സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും പഠനത്തിൽ പങ്കാളിയുമായ എലിസ വിഗ്ന പറഞ്ഞു.

Also Read- രക്തദാനത്തിലൂടെ ലോക റെക്കോർഡ് നേടി 80 -കാരി; ഇതുവരെ ദാനം ചെയ്തത് 203 യൂണിറ്റ് രക്തം

സന്നദ്ധപ്രവർത്തകരിൽ നിന്ന് വിയർപ്പ് സാമ്പിളുകൾ ശേഖരിച്ച്, ഉത്കണ്ഠക്കുള്ള ചികിത്സയ്ക്കെത്തിയ രോ​ഗികളിൽ പരീക്ഷിക്കുകയായിരുന്നു. ഈ വിയർപ്പ് സാമ്പിളുകളിൽ നിന്ന് വേർതിരിച്ചെടുത്ത കീമോ-സിഗ്നലുകൾ വഴിയാണ് ചികിൽസ നടത്തിയത്. സോഷ്യൽ ആക്സൈറ്റി ചികിൽസക്കെത്തിയ 15 നും 35 നും ഇടയിൽ പ്രായമുള്ള 48 സ്ത്രീകളിലാണ് പഠനം നടത്തിയത്. 16 പേർ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി ഇവരെ തരം തിരിച്ചിരുന്നു.

വ്യത്യസ്ത തരം വീഡിയോ ക്ലിപ്പുകൾ കണ്ട ആളുകളുടെ വിയർപ്പ് സാമ്പിളുകളിൽ നിന്നും വെറുതേ ശുദ്ധവായു ശ്വസിച്ചിരുന്ന ഗ്രൂപ്പിൽ നിന്നുമാണ് വിയർപ്പ് സാമ്പിളുകൾ ശേഖരിച്ചത്. “തമാശ നിറഞ്ഞ വീഡിയോ ക്ലിപ്പുകൾ കണ്ടവരിൽ ശേഖരിച്ച വിയർപ്പ് ശ്വസിച്ച സ്ത്രീകൾ മറ്റു വീഡിയോകൾ കണ്ടവരിൽ നിന്നു ശേഖരിച്ച സാമ്പിളുകൾ ശ്വസിച്ചവരെ അപേക്ഷിച്ച് മൈൻഡ്ഫുൾനെസ് തെറാപ്പിയോട് കൂടുതൽ നന്നായി പ്രതികരിച്ചതായി ഞങ്ങൾ കണ്ടെത്തി. ഇത്തരം വ്യക്തികളുടെ തുടർന്നുള്ള വൈകാരികാവസ്ഥ കണ്ടപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടു. ഒരാൾ സന്തോഷവാനോ സന്തോഷവതിയോ ആയിരിക്കുമ്പോൾ ഉണ്ടാകുന്ന വിയർപ്പു പോലെ ആയിരിക്കില്ല ഒരു സിനിമയോ മറ്റേതെങ്കിലും രം​ഗമോ കണ്ട് ഭയന്ന ഒരാളുടെ വിയർപ്പ്”, എലിസ വിഗ്ന പറഞ്ഞു. മനുഷ്യശരീരത്തിന്റെ ഗന്ധം ശ്വസിച്ചപ്പോൾ പഠനത്തിന് വിധേയരായ വ്യക്തികളിലെ ഉത്കണ്ഠയിൽ 39 ശതമാനം കുറവുണ്ടായതായി തങ്ങൾ കണ്ടെത്തിയതായും എലിസ കൂട്ടിച്ചേർത്തു.

Also Read- ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാൽ…; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീര താപനില നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയളില്‍ ഒന്നാണ് ശരീരം വിയര്‍ക്കുക എന്നത്. പക്ഷേ പലപ്പോഴും വിയര്‍പ്പ് നമ്മുക്കെരു ബുദ്ധിമുട്ടാകാറാണ് പതിവ്. വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് പലരും പെര്‍ഫ്യൂമുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പില്‍ നിന്ന് പൂര്‍ണ്ണമായി പരിഹാരം ലഭിക്കാറില്ല. രാത്രികാലങ്ങളിൽ സ്ഥിരമായി വിയര്‍ക്കുന്നുണ്ട് എങ്കില്‍ ഇത് ചില അസുഖങ്ങളുടെ ലക്ഷണവുമാകാം. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് ലിംഫോമ പോലുള്ള ചില കാന്‍സറുകളുടെ പ്രാരംഭ ലക്ഷണമാകാമെന്നും വിദഗ്ധർ പറയുന്നു. സ്ഥിരമായി നിങ്ങള്‍ എതെങ്കിലും മരുന്ന് കഴിക്കുന്നവരാണ് എങ്കില്‍ ആ മരുന്നിന്റെ പാര്‍ശ്വഫലം മൂലവും വിയർക്കാം.

First published:

Tags: New study report, Sniff Human Sweat