കോവിഡ് 19 നെ തുടർന്ന് യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ സെക്സ് ടോയ് കച്ചവടം കൂടിയത് 110 ശതമാനം. സദാചാര വാദികൾ ദയവായി ക്ഷമിക്കുക. പറയുന്നത് ഈ രംഗത്തെ വിശകലന വിദഗ്ധരാണ്. മറ്റുപല രാജ്യങ്ങളിലും നിയമവിധേയമായ വ്യാപാരമാണിത്. ഈ കാലത്ത് ലോകത്ത് ഇങ്ങയൊക്കെ നടക്കുന്നുമുണ്ട് . മേഖലയിലെ ഈ വിപണിയുടെ മൂന്നിലൊന്നു കൈകാര്യം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന സിൻഫുൾ എന്ന കമ്പനിയുടെ ഏപ്രിൽ ആദ്യവാര കണക്കുകൾ പ്രകാരമാണിത്. ' ലോകം മുഴുവൻ ഭീതിയിലാണ്ടിരിക്കുമ്പോ ഞങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ് എന്ന തോന്നലാണ് ഈ കണക്കുകൾ കാണിക്കുന്നത്,' സിൻഫുൾ ഉടമകളിൽ ഒരാളായ മതിൽദെയ് മക്കോവിസ്കി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സെക്സ് ടോയ് റിവ്യൂ ചെയ്യുന്ന ഒരു വെബ്സൈറ്റ് പറയുന്നത് കഴിഞ്ഞ കൊല്ലത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി ആളുകൾ സെക്സ് ടോയ് വിവരമറിയാൻ അവരുടെ സൈറ്റിൽ എത്തുന്നുണ്ട് എന്നാണ്. ദിനംപ്രതി 1500 സെക്സ് ടോയ് ഉപകരണങ്ങളാണ് ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ് , നോർവേ എന്നീ രാജ്യങ്ങളിലേക്ക് ഓൺലൈൻ ആയി പോകുന്നത്.
ഇത്രയും വായിച്ച ശേഷം ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയാൻ വരട്ടെ. ന്യൂസിലൻഡിലെയും ഓസ്‌ട്രേലിയയിലെയും അവസ്ഥയും ഏതാണ്ട് സമാനമാണ് എന്നാണ് വില്ലിങ്ടണിൽ നിന്നും ദി ഗാഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ന്യൂസിലാൻഡിൽ കച്ചവടം മൂന്നിരട്ടിയായി എങ്കിൽ ഓസ്‌ട്രേലിയയിൽ ഇരട്ടിയായി എന്നാണ് കണക്കുകൾ.
ബാർ ഉൾപ്പെടയുള്ളവ അടയ്ക്കാൻ പ്രഖ്യാപനങ്ങൾ വന്ന ശേഷമാണ് ഈ കച്ചവടം കൂടിയത്. ' മാർച്ച് 21 നു ശേഷമാണ് കച്ചവടത്തിൽ മാറ്റം വന്നു തുടങ്ങിയത്. ബാറിൽ പോകാൻ കഴിയില്ല. ഡേറ്റിങ് പാടില്ല. ലൈംഗിക തൊഴിലാളികളെ കിട്ടില്ല. എന്നാൽ പിന്നെ ഇങ്ങനയെയാകാം എന്ന് അവർ ചിന്തിക്കുന്നത് പോലെയാണ് തോന്നുന്നത്,' ഇത്തരം ഒരു കമ്പനിയുടെ വക്താവായ എമിൽ റൈറ്റ്സ് പറഞ്ഞു.
ലോകം മുഴുവൻ വീട്ടിലടച്ചിരിക്കുമ്പോ വരുന്ന കൊല്ലം കുഞ്ഞുങ്ങളുടെ ജനനം വർധിക്കും എന്നൊരു കണക്കു കൂട്ടലിലായിരുന്നു വിദഗ്ധർ. ഗർഭ നിരോധന മാർഗങ്ങളായ ഉറകളുടെ ക്ഷാമം , ഗുളികകളുടെ നിർമാണത്തിലെ കുറവ് എന്നിവ ഇതിന് ആക്കം കൂട്ടും എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാറ്റം വരുമെന്നാണ് ആളുകളുടെ സ്വഭാവത്തിലെ മാറ്റം സംബന്ധിച്ച പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.