COVID 19 | വരുമാനം നിലച്ചു; അടിയന്തിര ധനസഹായം ആവശ്യപ്പെട്ട് ഫ്രാൻസിലെ ലൈംഗിക തൊഴിലാളികൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
COVID 19 | വരുമാനം നിലച്ച സ്വതന്ത്ര തൊഴിലാളികൾക്ക് ഫ്രാൻസ് സർക്കാർ 1500 യൂറോ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലൈംഗികത്തൊഴിലാളികളെ ഇക്കൂട്ടത്തിൽ ഉള്‍പ്പെടുത്തിയിരുന്നില്ല.
പാരീസ്: വരുമാന മാർഗം നിലച്ചതോടെ സര്‍ക്കാരിനോട് അടിയന്തിര ധനസഹായം ആവശ്യപ്പെട്ട് ഫ്രാന്‍സിലെ ലൈംഗികത്തൊഴിലാളികൾ. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്ന് രാജ്യത്തെ ലൈംഗികത്തൊഴിലാളികൾ പ്രതിസന്ധിയിൽ ആയിരുന്നു.
ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള പ്രതിരോധ നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഇവരുടെ തൊഴില്‍ രൂക്ഷമായി ബാധിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ലൈംഗിക തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടികള്‍ തങ്ങളുടെ തൊഴിലിനെ ബാധിച്ചു. വരുമാന മാർഗം നിലച്ച സാഹചര്യത്തിൽ ഈ അവസ്ഥ മറികടക്കാൻ അടിയന്തിര ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. ലോക്ക് ഡൗൺ പോലെയുള്ള നിയന്ത്രണങ്ങളിൽ വരുമാനം നിലച്ച സ്വതന്ത്ര തൊഴിലാളികൾക്ക് ഫ്രാൻസ് സർക്കാർ 1500 യൂറോ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലൈംഗികത്തൊഴിലാളികളെ ഇക്കൂട്ടത്തിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇവരും സഹായം ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2020 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
COVID 19 | വരുമാനം നിലച്ചു; അടിയന്തിര ധനസഹായം ആവശ്യപ്പെട്ട് ഫ്രാൻസിലെ ലൈംഗിക തൊഴിലാളികൾ