മാനസികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് ഗര്‍ഭാശയമുഖ കാൻസർ വരാനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനം ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയുള്ള സ്ത്രീകൾക്ക് ഗർഭാശയ കാൻസറിനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം പറയുന്നു.
” ഗര്‍ഭാശയമുഖ കാൻസറിനെ പ്രതിരോധിക്കുന്നതിൽ വിജയിക്കണമെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യനമാണെന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിനിലെ ഗവേഷകനായ കെജിയ ഹു പറയുന്നു. ഒരു സ്ത്രീയുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് (cervix) ഈ അർബുദം ഉണ്ടാകുന്നത്.
Also read- മനുഷ്യരുടെ വിയർപ്പിന്റെ ഗന്ധത്തിന് മാനസികാരോഗ്യ പ്രശ്നങ്ങളെ ഭേദമാക്കാനാകുമെന്ന് പഠനം
സെർവിക്കൽ കാൻസർ കേസുകളിൽ 99 ശതമാനവും ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്നതാണെന്നും ഹൈ റിസ്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ലോകാരോഗ്യ സംഘടന പറയുന്നു. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയ മുഖ കാൻസർ അഥവാ സെർവിക്കൽ കാൻസർ. 2018-ൽ, ലോകമെമ്പാടുമുള്ള 570,000 സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 311 000 സ്ത്രീകൾ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്.
ഗർഭാശയമുഖ കാൻസറിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഗവേഷകർ ചൂണ്ടിക്കാട്ടി. 1940 നും 1995 നും ഇടയിൽ ജനിച്ച നാല് ദശലക്ഷത്തിലധികം സ്ത്രീകളിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയുള്ള സ്ത്രീകളെ ഇത്തരം രോഗങ്ങൾ ഇല്ലാത്തവരുമായി ഗവേഷകർ താരതമ്യം ചെയ്തു. ഈ രോഗം പിടിപെടാൻ സാധ്യതയുള്ള സ്ത്രീകൾ സ്ക്രീനിംഗ് പ്രോഗ്രാമുകളിൽ അപൂർവ്വമായേ പങ്കെടുക്കുന്നുള്ളൂ എന്ന കാര്യവും ഗവേഷകർ ചൂണ്ടിക്കാട്ടി.
Also read- Health Tips | സ്ത്രീകളിലെ കാൻസർ: ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം?
മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളിലാണ് ഏറ്റവും വലിയ അപകടസാധ്യതയെന്നും ഗഗേഷകർ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾ പതിവായി ഗൈനക്കോളജിക്കൽ സ്ക്രീനിംഗിന് വിധേയരാകണമെന്നും ഇത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഗർഭാശയമുഖ കാൻസറിന് കാരണമായേക്കാവുന്ന പുകവലി, ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ തുടങ്ങിയവയെക്കുറിച്ചൊന്നും പഠനത്തിൽ പരാമർശിക്കുന്നില്ല.
ഗർഭാശയമുഖ കാൻസറിന്റെ പ്രാരംഭ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ
ഗർഭാശയമുഖ കാൻസറിന്റെ അടുത്ത സ്റ്റേജിലെ ലക്ഷണങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cancer, Cancer awareness, Cervical Cancer, Health