HOME » NEWS » Corona » DELHI CLOSES SCHOOLS AMID COVID 19 SURGE GH

COVID 19 | കോവിഡ് കേസുകൾ ഉയർന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി, സ്കൂളുകൾ അടച്ചു

37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സർ ഗംഗ റാം ആശുപത്രിയുടെ മേധാവി ഡോ ഡി എസ് റാണയെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സന്ദർശിച്ചു.

News18 Malayalam | news18
Updated: April 10, 2021, 12:33 PM IST
COVID 19 | കോവിഡ് കേസുകൾ ഉയർന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി, സ്കൂളുകൾ അടച്ചു
Covid 19
  • News18
  • Last Updated: April 10, 2021, 12:33 PM IST
  • Share this:


രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഏതാനും ആഴ്ചകളായി കോവിഡ് കേസുകൾ വീണ്ടും വ്യാപിക്കുന്നത് കണക്കിൽ എടുത്താണ് തീരുമാനം. ഈ വർഷം ആദ്യമായി വ്യാഴാഴ്ച ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 7,000മായി ഉയർന്നിരുന്നു.

ഏത് ക്ലാസുകളിൽ ഉൾപ്പെട്ട കുട്ടികളാണെങ്കിലും അധ്യയനത്തിനായി സ്കൂളിലേക്ക് വിളിക്കരുത് എന്ന് കഴിഞ്ഞ ആഴ്ച്ച സർക്കാർ നിർദേശിച്ചിരുന്നു. അതേസമയം, മെയ് - ജൂൺ മാസങ്ങളിൽ പൊതുപരീക്ഷ എഴുതുന്ന 10,12 കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകളിൽ പോകാൻ കഴിഞ്ഞിരുന്നു. പുതിയ നിർദ്ദേശത്തോടെ ഇതിനും സാധിക്കില്ല. കോവിഡ് ബാധിച്ച് വ്യാഴാഴ്ച 24 പേർ കൂടി മരിച്ചതോടെ ഡൽഹിയിലെ ആകെ മരണ സംഖ്യ 11,157 ആയി ഉയരുകയും ചെയ്തു.

കോവിഡ് വാക്സിൻ | രണ്ടാം ഡോസ് സ്വീകരിച്ചതിന്റെ സന്തോഷത്തിൽ തണുത്തുറച്ച തടാകത്തിന് കുറുകെ നൃത്തം

കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കണമെന്ന് ഡൽഹി ദുരന്ത നിവാരണ വിഭാഗം

കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, പൊതു ഗാതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം എന്ന് ഡൽഹി ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അധ്യക്ഷനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൽ, കെ ജി ഘലോട്ട, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ചേർന്നു.

യോഗത്തിന് ശേഷം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ഗവർണർ അറിയിച്ചു. ടെസ്റ്റിംഗ്, ട്രേസിംഗ്, ചെറിയ കണ്ടെയ്മെന്റ് സോണുകളായി തിരിച്ചുള്ള ചികിത്സാ രീതികൾ എന്നിവയിൽ കേന്ദ്രീകരിക്കാനുള്ള നിർദേശവും അദ്ദേഹം നൽകി. വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് കൂടുതൽ ആളുകൾക്ക് ബോധവൽക്കരണം നൽകാനും ആരോഗ്യവകുപ്പിനോട് ഗവർണർ നിർദേശിച്ചു. കേവിഡ് ചികൽസയ്ക്ക് ആവശ്യമായ സജ്ജീരണങ്ങൾ നൽകുന്നത് ഉറപ്പു വരുത്തണം എന്ന ആവശ്യം ആശുപത്രികൾ അറിയിച്ചു.

'ബാറ്റ് കൊണ്ട് കാറിന്റെ മിറർ തല്ലിപ്പൊട്ടിച്ചു'; കളിക്കളത്തിലെ മാന്യന്റെ നടുറോഡിലെ ‘ഗുണ്ടായിസം

മുന്നണിപ്പോരാളികളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു

37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സർ ഗംഗ റാം ആശുപത്രിയുടെ മേധാവി ഡോ ഡി എസ് റാണയെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സന്ദർശിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട് എത്തിയായിരുന്നു സന്ദർശനം. രാജേന്ദ്ര നഗർ എം എൽ എ രാഘവ് ഛദ്ദയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ ആണ് ആശുപത്രിയിലെ 37 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചത്.

മഹാ ഭൂരിപക്ഷം ഡോക്ടർമാർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണുണ്ടായിരുന്നത്. 32 ഡോക്ടർമാർ വീട്ടിൽ നിരീക്ഷണത്തിലും ശേഷിക്കുന്നവർ ആശുപത്രിയിൽ ചികിൽസയിലുമാണ്. രൂക്ഷമായ രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയത്.

'ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്'; വൈറലായി റാഞ്ചി IIM ലെ അസിസ്റ്റന്റ് പ്രൊഫസറുടെ വീട്

'ഒരു വർഷത്തോളമായുള്ള ഡൽഹിയുടെ കോവിഡ് പ്രതിരോധത്തിൽ പ്രധാന പങ്കു വഹിക്കുന്ന ആശുപത്രിയാണ് സർ ഗംഗാ റാം. പ്രതിരോധ പ്രവർത്തനത്തിലെ മുന്നണിപ്പോരാളികളായ ഡോക്ടർമാർ എത്രയും പെട്ടെന്നും സുഖം പ്രാപിക്കട്ടെ. എന്ത് ആവശ്യങ്ങൾക്കും എപ്പോൾ വേണമെങ്കിലും സർക്കാരുമായി ബന്ധപ്പെടാവുന്നതാണ്' - കെജ്രിവാൾ പറഞ്ഞു.

Published by: Joys Joy
First published: April 10, 2021, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories