HOME » NEWS » Life » HOW TO CELEBRATE RAMZAN AMID COVID SPREAD GH

റമദാൻ 2021 | കോവിഡ് വ്യാപനത്തിനിടയിൽ റമദാൻ എങ്ങനെ ആഘോഷിക്കാം?

ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വഴി ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ ഇത് സഹായിക്കും.

News18 Malayalam | news18
Updated: April 12, 2021, 5:10 PM IST
റമദാൻ 2021 | കോവിഡ് വ്യാപനത്തിനിടയിൽ റമദാൻ എങ്ങനെ ആഘോഷിക്കാം?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 12, 2021, 5:10 PM IST
  • Share this:
രാജ്യത്ത് കോവിഡ് - 19 കേസുകൾ വർദ്ധിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ പുരോഗമിക്കുന്നതിനും ഇടയിൽ ഇസ്ലാമിക മാസമായ റമദാൻ ഇന്ന് (ഏപ്രിൽ 12) ആരംഭിക്കും. കഴിഞ്ഞ വർഷം വിശുദ്ധ മാസം മഹാമാരിയുടെ തുടക്ക സമയത്തായിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള മുസ്ലീം സമുദായക്കാർ കമ്മ്യൂണിറ്റി പ്രാർത്ഥനകളും സാമൂഹിക ഒത്തുചേരലുകളും വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.

ലോകാരോഗ്യ സംഘടനയും ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യയും ഉൾപ്പെടെ നിരവധി ആരോഗ്യ - സാംസ്കാരിക സംഘടനകൾ കൊറോണ സമയത്ത് ആളുകൾ സുരക്ഷിതരായും ആരോഗ്യവാന്മാരായും തുടരാൻ പ്രോട്ടോക്കോളുകൾ പുറപ്പെടുവിച്ചു.

ലോകാരോഗ്യസംഘടനയുടെ പ്രധാന നിർദ്ദേശങ്ങൾ അനുസരിച്ച് തിരക്കേറിയ സാമുദായിക ചടങ്ങുകൾ ഒഴിവാക്കണമെന്നും മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണ പൊതികൾ വിളമ്പുന്നതിന് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. മതപരമായ ദാനധർമ്മ ചടങ്ങായ സദാഖാത് അല്ലെങ്കിൽ സക്കാത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നൽകാനാണ് നിർദ്ദേശം. കോവിഡ് - 19 വാക്സിനുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചു.

COVID 19 | കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; അതീവജാഗ്രത അനിവാര്യമാണെന്ന് ഐ എം എ

റമദാൻ നോമ്പുകാലത്ത് മിക്ക മുസ്ലിങ്ങളും പകൽ സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കും. സുഹൂർ (പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം), ഇഫ്താർ (നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം) എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകളും മറ്റും ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

റമദാൻ കാലത്ത് എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ.

റമദാൻ നോമ്പുകൾ ഓരോ മുസ്ലീമിന്റെയും കടമയാണ്, അതിനാൽ എല്ലാവരും ഉപവസിക്കണം.

തറാവിഹിന്റെ ഒന്നര ഖണ്ഡികകൾ മാത്രമേ പള്ളികളിൽ വായിക്കാവൂ.

രാത്രി കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നോമ്പെടുക്കുന്നവർ എല്ലാവരും വീട്ടിലെത്തണം

ഒരു പള്ളിയിൽ 100 ൽ കൂടുതൽ ആളുകൾ ഒത്തു കൂടരുത്.

മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പള്ളികളിൽ പ്രത്യേകം ശ്രദ്ധിക്കണം.

Ramadan 2021 | 'ഇത് ഞങ്ങളുടെ പതിനാലാമാത്തെ നോമ്പുകാലം'; റമദാൻ നോമ്പ് നോക്കി ലതിക സുഭാഷും ഭർത്താവും

ഇസ്ലാമിക കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമദാനിൽ നോമ്പ് നോൽക്കൽ ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കർമ്മങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ പരിശുദ്ധ മാസത്തിൽ മുസ്ലിങ്ങൾ നിത്യ ജീവിതത്തിൽ പതിവിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനായി വിശ്വാസികൾ കർമ്മങ്ങൾ അധികരിപ്പിക്കുന്ന ഒരു മാസം കൂടിയാണിത്. പകൽ സമയം മുഴുവൻ നോമ്പ് അനുഷ്ഠിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസികൾ പാവപ്പെട്ടവർക്കും, മറ്റു നിരാലംബർക്കും വേണ്ട സഹായങ്ങൾ നൽകുകയും കൂടുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു മാസം കൂടിയാണ് റമദാൻ.

നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ, ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ, ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വഴി ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ ഇത് സഹായിക്കും.
Published by: Joys Joy
First published: April 12, 2021, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories