കോട്ടയം: റമദാൻ പുണ്യമാസം തുടങ്ങുകയായി. ഇസ്ലാം വിശ്വാസികൾ മാത്രമല്ല അല്ലാത്തവരും ചിലപ്പോഴൊക്കെ റമദാൻ നോമ്പ് എടുക്കാറുണ്ട്. കഴിഞ്ഞ പതിനാലു വർഷമായി താനും ഭർത്താവും റമദാൻ നോമ്പ് എടുക്കാറുണ്ടെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നേതാവായ ലതിക സുഭാഷ്.
2008ലാണ് ആദ്യമായി താനും സുഭാഷ് ചേട്ടനും നോമ്പ് എടുക്കാൻ ആരംഭിച്ചതെന്നും സ്നേഹവും സാഹോദര്യവും സഹനവും കാരുണ്യവുമൊക്കെ നമ്മെ വേറൊരു ലോകത്തെത്തിക്കുന്ന നന്മ നിറഞ്ഞ നോമ്പുകാലം എല്ലാവർക്കും ആശംസിക്കുന്നെന്നും ലതിക സുഭാഷ് കുറിച്ചു. ഫേസ്ബുക്കിൽ ലതിക സുഭാഷ് കുറിച്ചത് ഇങ്ങനെ,
2008-ൽ സുഭാഷ് ചേട്ടനാണ് ഇനി മുതൽ റംസാൻ നോമ്പെടുക്കുമെന്ന് ആദ്യം പറഞ്ഞത്. ഞാൻ പിന്തുണ അറിയിക്കുകയായിരുന്നു. കൂടുതൽ യാത്ര...'2008ൽ സുഭാഷ് ചേട്ടനാണ് ഇനി മുതൽ റമദാൻ നോമ്പെടുക്കുമെന്ന് ആദ്യം പറഞ്ഞത്. ഞാൻ പിന്തുണ അറിയിക്കുകയായിരുന്നു. കൂടുതൽ യാത്ര ചെയ്യുന്ന എനിക്ക് പൂർത്തിയാക്കാനാവുമോ എന്ന സംശയമായിരുന്നു സുഭാഷ് ചേട്ടന്. ഈശ്വര കൃപയാൽ ഒരു മുടക്കവുമില്ലാതെ റമദാൻ നോമ്പാചരണം തുടരുന്നു. ഇത് ഞങ്ങളുടെ പതിനാലാമാത്തെ നോമ്പുകാലമാണ്. കഴിഞ്ഞ രണ്ടു വർഷമായി എനിക്കും 30 നോമ്പ് കിട്ടുന്നു. സ്നേഹവും സാഹോദര്യവും സഹനവും കാരുണ്യവുമൊക്കെ നമ്മെ വേറൊരു ലോകത്തെത്തിക്കുന്ന നന്മ നിറഞ്ഞ നോമ്പുകാലം എല്ലാവർക്കും ആശംസിക്കുന്നു.'
അതേസമയം, ലതിക സുഭാഷിന്റെ പോസ്റ്റിനു താഴെ വിദ്വോഷ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഇതൊക്കെയാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്' എന്നായിരുന്നു ഒരു കമന്റ്. 'ഹൈന്ദവ രീതിയിലുള്ള ധാരാളം വ്രതങ്ങളുണ്ട്. ആ വഴിക്ക് ഒന്ന് ശ്രമിക്കുന്നോ ചേച്ചി.' എന്നായിരുന്നു അടുത്ത ഒരു കമന്റ്. കഴിഞ്ഞയിടെ ലതിക സുഭാഷ് നടത്തിയ രാഷ്ട്രീയ പ്രതിഷേധത്തെയും പരാമർശിച്ച് ഒരു കമന്റെത്തി. 'ഉണ്ടായിരുന്ന സഹനമൊക്കെ തലമുണ്ഡനം ചെയ്ത് നാട്ടുകാരെ അറിയിച്ചു, എന്നിട്ട് യഥാർത്ഥ നോമ്പ് എടുക്കുന്ന സഹോദരങ്ങളെ പരിഹസിക്കല്ലേ' - എന്നായിരുന്നു ആ കമന്റ്.
രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിനിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് വലിയ വാർത്ത ആയിരുന്നു. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക സുഭാഷ് ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്നു. അതേസമയം, ലതിക സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
രണ്ടാംഘട്ടത്തെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കാതെ മന്ത്രിയുടെ പൂജ; വൈറലായി വീഡിയോഈ വർഷം ഏപ്രിൽ 13 മുതൽ റമദാൻ തുടങ്ങുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. 30 ദിവസത്തെ നോമ്പ് കർമ്മം അവസാനിച്ചാൽ മെയ് 13 നായിരിക്കും ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുക. എന്നാൽ പിറ കാണുന്നതിനനുസരിച്ച് ഈ തിയതികളിൽ മാറ്റം ഉണ്ടായേക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.