Yoga Day 2023: കൊച്ചിയില്‍ INS വിക്രാന്തിൽ യോഗചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്; തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ്; അന്താരാഷ്ട്ര യോഗാദിനം
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്തും യോഗാ ദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു
ന്യൂഡല്‍ഹി/കൊച്ചി/തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും വിപുലമായ ആഘോഷച്ചടങ്ങുകളാണ് ഒരുക്കയിട്ടുള്ളത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ 15,000 പേര്‍ അണിനിരന്നുള്ള യോഗാഭ്യാസങ്ങളാണ് നടക്കുന്നത്. രാജ്യത്ത് ഇന്നുനടക്കുന്ന ഏറ്റവും വലിയ ചടങ്ങുകളിലൊന്നാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍. ആസ്ഥാനത്തെ ചടങ്ങുകളില്‍ യോഗാ ദിനത്തിന് നേതൃത്വം നല്‍കും. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി. പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്.
സംസ്ഥാനത്തും യോഗാ ദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ആരോഗ്യമുള്ള സമൂഹമാണ് ലക്ഷ്യമെന്നും അത് കൈവരിക്കാൻ യോഗ പരിശീലനം ഉപകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.
advertisement
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി നോയിഡയിലും പീയുഷ് ഗോയല്‍ മുംബൈയിലും അശ്വിനി വൈഷ്ണവ് ഒഡീഷയിലും യോഗാദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കരസേന മേധാവി മനോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ കരസേനയിലും പരിപാടി സംഘടിപ്പിച്ചു.
advertisement
advertisement
പാര്‍ലമെന്റിനു മുന്നിലും കര്‍ത്തവ്യപഥില്‍ ഇന്ത്യാ ഗേറ്റിനു സമീപവും യോഗാ ചടങ്ങുകള്‍ നടത്തി. കേരള സര്‍വകലാശാലയും യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി യോഗാഭ്യാസപ്രകടനങ്ങള്‍ നടത്തി.
advertisement
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഗുരുഗ്രാമിൽ നടന്ന യോഗാദിനാചരണത്തിൽ ഭാഗമായി. സിയാച്ചിനിലും ലഡാക്കിലെ പാംഗോങ് നദിക്കരയിലും സൈന്യത്തിന്റെ നേതൃത്വത്തിൽ വിപുലമായി യോഗ ദിനം ആചരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 21, 2023 10:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Yoga Day 2023: കൊച്ചിയില്‍ INS വിക്രാന്തിൽ യോഗചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്; തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ്; അന്താരാഷ്ട്ര യോഗാദിനം