വെറുതെ കുരങ്ങാ എന്ന് വിളിക്കല്ലേ! ഈ കുരങ്ങൻമാർ പരസ്പരം പേരു വിളിക്കുന്നുവെന്ന് പഠനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ചൂളം വിളിക്ക് സമാനമായ കരച്ചിൽ കൊണ്ടാണ് മാർമോസെറ്റ് കുരങ്ങുകൾ മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നതെന്നാണ് പുതിയ പഠനം പറയുന്നത്
കരുതുന്നതിലും വളരെ സങ്കീർണമായാണ് മാർമോസെറ്റ് കുരങ്ങുകൾ ആശയ വിനിമയം നടത്തുന്നതെന്ന് പഠനം. ചൂളം വിളിക്ക് സമാന മായ കരച്ചിൽ കൊണ്ടാണ് മാർമോസെറ്റ് കുരങ്ങുകൾ മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. ഫീ വിളികൾ (phee call) എന്നാണ് ഈ ചൂളം വിളികളെപ്പറയുന്നത്. ഈ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യേതര പ്രൈമേറ്റുകളിൽ ഏക ജിവി മാർമോസെറ്റ് കുരങ്ങുകളാണെന്നും പഠനം പറയുന്നു. മാർമോസെറ്റ് കുരങ്ങുകൾ പരസ്പരംവും അവയുടെ ശബ്ദ ശകലങ്ങളുടെ റെക്കോഡിംഗുകളോടും വെത്യസ്തമായാണ് പ്രതികരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി.
വിവിധ തരം ശബ്ദങ്ങൾകൊണ്ടാണ് ഇവ പരസ്പരം വിളിക്കുന്നതെന്നും സംവേദിക്കുന്നതെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു. ആഗസ്റ്റ് 29 നാണ് ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറുസലേമിലെ ഗവേഷകരുടെ പഠനം സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചത്. മാർമോസെറ്റ് കുരങ്ങുകളിലെ സാമുഹികമായ ആശയവിനിമയത്തിലെ സങ്കീർണതകളാണ് ഈ പഠനത്തിലുടെ എടുത്ത് കാണിക്കുന്നതെന്ന് സാഫ്രാ സെൻ്റർ ഫോർ ബ്രെയിൻ സയൻസിലെ ഡോ.ഡേവിഡ് ഒമർ പറയുന്നു.
വിവിധങ്ങളായ ശബ്ദങ്ങൾ കൊണ്ട് പരസ്പരമുള്ള സാമുഹിക ബന്ധത്തെ മാർമോസെറ്റ് കുരങ്ങുകളുടെ തലച്ചോർ എങ്ങനെയാണ് മനസിലാക്കുന്നതെന്നുള്ള കാര്യം ഒമറും സംഘവും പഠന വിധേയമാക്കി. മാർമോസെറ്റ് കുരങ്ങുകളുടെ ഒരു ജോഡിയെ ലാബിൽ ഒരു സ്ക്രീൻ കൊണ്ട് വേർതിരിച്ചു നിറുത്തിയപ്പോൾ അവ ഫീ കാളുകൾ കൊണ്ട് ആശയ വിനിമയം നടത്തുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. മൂന്ന് വെത്യസ്ത കുടുംബങ്ങളിൽപ്പെട്ട പത്തോളം മാർമോസെറ്റ് കുരങ്ങുകളെ ഒരുമിച്ചാക്കി വിവിധ ശബ്ദങ്ങൾ കേൾപ്പിച്ചുള്ള പരീക്ഷണവും ഗവേഷക സംഘം നടത്തി. ഒരോവിളിക്കും അനുസൃതമായി പ്രത്യേകമായാണ് മാർമോസെറ്റ് കുരങ്ങുകൾ പ്രതികരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി.
advertisement
കുട്ടി കുരങ്ങുകൾ തങ്ങളുടെ മാതാപിതാക്കളെ അനുകരിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് മാർമോസെറ്റുകളുടെ ആശയവിനിമയത്തെക്കുറിച്ച് മുൻപുള്ള ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. വനങ്ങളിൽ പരസ്പരം കാണുന്നതിനേക്കാളുപരി ഇത്തരം ശബ്ദങ്ങളും വിളികളുമാണ് മാർമോസെറ്റ് കുരങ്ങുകളെ പരസ്പരം ബന്ധിപ്പിച്ച് നിറുത്തുന്നത്.
ഒരു കുടുംബത്തിലുള്ള കുരങ്ങുകൾ ഒരേതരത്തിലുള്ള ശബ്ദത്തിൽ ആശയ വിനിമയം നടത്തുകയും അതേസമയം മറ്റ് കുടുംബങ്ങളിലെ കുരങ്ങുകളുടെ വെത്യസ്ത ശബ്ദങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യനിലെ സംസാരത്തിന്റെ പരിണാമത്തെക്കുറിച്ചും സാമൂഹികമായ സംവേദനകത്തെക്കുറിച്ചുമെല്ലാമുള്ള പുതിയ അറിവുകൾക്ക് മാർമോസെറ്റുകളിലെ പഠനം വഴിവെച്ചേക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 31, 2024 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വെറുതെ കുരങ്ങാ എന്ന് വിളിക്കല്ലേ! ഈ കുരങ്ങൻമാർ പരസ്പരം പേരു വിളിക്കുന്നുവെന്ന് പഠനം