'ഞാൻ അതിൽ ഖേദിക്കുന്നു:' സുധാമൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനങ്ങളൊന്നും നൽകാത്തത് തെറ്റായിപ്പോയെന്ന് നാരായണ മൂർത്തി

Last Updated:

കമ്പനി സ്ഥാപിക്കാൻ തനിക്ക് പണം നൽകിയ ഭാര്യയെ ഇൻഫോസിസിൽ ചേരാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

നാരായണ മൂർത്തി, സുധാ മൂർത്തി
നാരായണ മൂർത്തി, സുധാ മൂർത്തി
തന്റെ കുടുംബാം​ഗങ്ങൾക്ക് കമ്പനിയിൽ റോളുകളൊന്നും നൽകാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. 1981-ൽ ഭാര്യ സുധ മൂർത്തിയിൽ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് അദ്ദേഹം ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായത്. മറ്റ് സഹസ്ഥാപകരേക്കാൾ യോഗ്യതയുള്ളയാളാണ് തന്റെ ഭാര്യയെന്ന് അറിയാമായിരുന്നിട്ടും സ്വന്തം ഭാര്യക്ക് അദ്ദേഹം കമ്പനിയിൽ അദ്ദേഹം സ്ഥാനങ്ങളൊന്നും നൽകിയിരുന്നില്ല. അതിൽ താൻ ഖേദിക്കുന്നു എന്നാണ് അദ്ദേഹമിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
കുടുംബത്തെ കമ്പനിയിലേക്ക് വലിച്ചിഴക്കാത്ത കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് നല്ലത് എന്നാണ് താൻ അന്ന് കരുതിയിരുന്നത് എന്നും സിഎൻബിസിടിവി 18 ന് നൽകിയ അഭിമുഖത്തിൽ നാരായണ മൂർത്തി പറഞ്ഞു. കമ്പനി സ്ഥാപിക്കാൻ തനിക്ക് പണം നൽകിയ ഭാര്യയെ ഇൻഫോസിസിൽ ചേരാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"ആ സമയത്ത് മിക്കവാറും കോർപറേറ്റുകൾ, അത് നടത്തുന്ന കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളത് മാത്രമായിരുന്നു. അവിടുത്തെ മക്കൾ പോലും ഭരണം നടത്തിക്കൊണ്ടിരുന്ന സമയം ആയിരുന്നു അത്. പലരും പല നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തിച്ചത്", നാരായണ മൂർത്തി പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, താൻ ലോകത്തെ രണ്ട് മുൻനിര സർവ്വകലാശാലകളിൽ നിന്നുള്ള രണ്ട് പ്രൊഫസർമാരുമായി നീണ്ട ചർച്ച നടത്തിയെന്നും അന്നത്തെ തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് അവർ ചൂണ്ടിക്കാണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"ഞാൻ ചെയ്തത് തെറ്റാണെന്ന് അവർ എന്നോടു പറഞ്ഞു. കാരണം ഒരാൾക്ക് വേണ്ട യോഗ്യതയും കഴിവും ഉണ്ടെങ്കിൽ, അത് നിങ്ങളുടെ ഭാര്യയോ മകനോ മകളോ ആകട്ടെ, അവർ കമ്പനിയുടെ ഭാഗമാകുന്നതിൽ നിന്ന് തടയുന്നത് നല്ല കാര്യമല്ല എന്ന് അവർ എന്നോട് പറഞ്ഞു", നാരായണ മൂർത്തി പറഞ്ഞു. താൻ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നു എന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. "അന്ന് ഞാൻ ചെയ്തത് തെറ്റായിപ്പോയെന്ന് ഞാൻ കരുതുന്നു. അന്ന് ഞാൻ പുലർത്തിപ്പോന്ന ആദർശങ്ങൾ തെറ്റായിരുന്നു. അന്നത്തെ സാഹചര്യങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നതിനാലാകാം അത്" അദ്ദേഹം പറഞ്ഞു.
advertisement
ഹാർവാർഡിൽ പഠിച്ച മകൻ രോഹൻ മൂർത്തി, താൻ ഇൻഫോസിസിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് നാളെ പറഞ്ഞാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. "അവൻ എന്നെക്കാൾ കർക്കശക്കാരനാണ്. അവൻ ഒരിക്കലും ഞാനിപ്പോൾ പറഞ്ഞതു പോലെ സംസാരിക്കില്ല", അ​ദ്ദേഹം പറ‍ഞ്ഞു.
താൻ ഇപ്പോൾ ഇൻഫോസിസിൽ സ്ഥാനമാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും ഇപ്പോൾ കമ്പനിയുടെ ഒരു ഷെയർഹോൾഡർ മാത്രമാണെന്നും നാരായണ മൂർത്തി വ്യക്തമാക്കി. "നന്ദൻ നിലേകനി ചുമതലയേറ്റ 2017 ആഗസ്റ്റ് മുതൽ ഇൻഫോസിസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും എന്നോട് ചർച്ച ചെയ്തിട്ടില്ല. ഇൻഫോസിസിൽ ഞങ്ങൾക്ക് ഇപ്പോൾ മറ്റൊന്നും ചെയ്യാനില്ല, അതാണ് യാഥാർത്ഥ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Summary: NR Narayana Murthy regrets not giving wife Sudha Murthy any portfolio in Infosys
മലയാളം വാർത്തകൾ/ വാർത്ത/Life/
'ഞാൻ അതിൽ ഖേദിക്കുന്നു:' സുധാമൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനങ്ങളൊന്നും നൽകാത്തത് തെറ്റായിപ്പോയെന്ന് നാരായണ മൂർത്തി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement