ബന്ധുവിന്റെ കല്യാണവീട്ടില്‍ കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ അതിഥികളായെത്തിയ അനുഭവവുമായി എസ്.ഐ അന്‍സല്‍

Last Updated:

30 വർഷങ്ങൾക്ക് മുമ്പ് കർണാടകത്തിൽ നിന്ന് വന്നിരുന്ന സ്വാമിമാര്‍ റോഡരികില്‍ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട ഈ വീട്ടിലെ ഉമ്മ അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്തിരുന്നു

ശബരിമല തീര്‍ത്ഥാടന കാലം മതമൈത്രിയുടെ മഹത്തായ അനേകം ഉദാഹരണങ്ങള്‍ നമുക്ക് കാട്ടിത്തരാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സബ് ഇന്‍സ്പെക്ടറായ അന്‍സല്‍ അബ്ദുള്‍.
അന്‍സലിന്‍റെ ഭാര്യ സഹോദരന്‍റെ വിവാഹമാണ് നാളെ. കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന വീട്ടിലേക്ക് സഹോദരിയുടെ മകനോടൊപ്പമെത്തിയ അന്‍സല്‍ കണ്ടത് മുറ്റത്ത് കിടക്കുന്ന ഒരു ട്രാവലറാണ്. കല്യാണത്തിനായി ഒരുക്കിയ പന്തലില്‍ കുറച്ച് അയ്യപ്പഭക്തര്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു, ചിലര്‍ വിശ്രമിക്കുന്നു. കല്യാണ ചെക്കൻ അയ്യപ്പൻമാർക്ക് അന്‍സലിനെ പരിചയപ്പെടുത്തിക്കൊടുത്തു.
ഒരു കൗതുകത്തിന് ഇവരുടെ കാര്യങ്ങൾ തിരക്കിയപ്പോൾ 30 വർഷങ്ങൾക്ക് മുമ്പ് കർണാടകത്തിൽ നിന്ന് വന്നിരുന്ന സ്വാമിമാർ അന്നത്തെ കാലത്ത് ഈ വീടിന് മുൻവശം റോഡിൽ ആഹാരം പാകം ചെയ്തപ്പോൾ ഉണ്ടായ സംഭവം അയ്യപ്പന്മാര്‍ അന്‍സലിനോട് പറഞ്ഞു. അന്നത്തെ ഈ വീട്ടിലെ ഉമ്മ അവരോട് പറഞ്ഞു റോഡിൽ ആഹാരം പാകം ചെയ്യേണ്ട പകരം നിങ്ങൾക്ക് ഈ വീട്ടിൽ ആഹാരം പാകം ചെയ്തു വിശ്രമിച്ചിട്ട് പോകാമെന്ന് പറഞ്ഞു. തുടർന്ന് അവർക്ക് വേണ്ട സംവിധാനവും ആ ഉമ്മ ചെയ്തുകൊടുക്കുകയും ചെയ്തു.
advertisement
അന്നത്തെ പെരിയ സ്വാമി കൂടെ വന്നവരോട് എല്ലാവർഷവും ശബരിമലയ്ക്ക് പോകുന്ന അവരുടെ സംഘത്തിലുള്ള സ്വാമിമാർ ഈ വീട്ടിൽ കയറി ഭക്ഷണം പാകം ചെയ്തു വിശ്രമിച്ചതിനു ശേഷമേ പോകാവൂ എന്ന് പറയുകയും അന്നുമുതൽ ഇന്നുവരെ തലമുറകൾ മാറി ഇവിടെ വരികയും ആഹാരത്തിനും വിശ്രമത്തിനും ശേഷം മലക്ക് പോവുകയും തിരികെ പോകുന്ന സമയവും ഈ വീട്ടിൽ കയറുകയും ചെയ്തുവരുന്നു.
advertisement
വീട്ടുടമസ്ഥരും സന്തോഷത്തോടുകൂടിയാണ് അയ്യപ്പന്മാരെ സ്വീകരിക്കുന്നത്. മിക്കവർക്കും പ്രായമായതിനാൽ കഴിഞ്ഞ അഞ്ചു വർഷമായി കര്‍ണാടകയില്‍ നിന്നുള്ള ഈ സംഘം ദര്‍ശനത്തിന് വന്നിരുന്നില്ല. ഈ വർഷം മുതൽ പുതിയ തലമുറയിൽ ഉള്ള സ്വാമിമാരുമായി അവർ എത്തിയിട്ടുള്ളത്.
ഇതൊരു ചെറിയ കാര്യമായാലും വർത്തമാനകാലത്തെ സംഭവങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ മനസ്സിന് ഒരു സന്തോഷം തരുന്ന ഒരു അനുഭവമാണ് ഇതെന്ന് എസ്.ഐ അന്‍സല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
കോടതി വിധി നടപ്പാക്കാനായി കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രോഗിയായ അമ്മയേയും സ്കൂൾ വിദ്യാർത്ഥിയായ മകളേയും ഒറ്റ മുറി വീട്ടിൽ  നിന്ന് ഒഴിപ്പിച്ച ശേഷം അവർക്ക് പുതിയൊരു അഭയം കണ്ടെത്തി നൽകിയ എസ്.ഐ അന്‍സലിന്‍റെ വാര്‍ത്ത നേരത്തെ ചര്‍ച്ചയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകൾ സൈബയ്ക്കുമാണ് അൻസൽ അഭയം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
ബന്ധുവിന്റെ കല്യാണവീട്ടില്‍ കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ അതിഥികളായെത്തിയ അനുഭവവുമായി എസ്.ഐ അന്‍സല്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement