• HOME
  • »
  • NEWS
  • »
  • life
  • »
  • Diabetic patients | പ്രമേഹമുള്ള സ്ത്രീകൾ കഴിക്കേണ്ട 5 ഭക്ഷണപദാർത്ഥങ്ങൾ

Diabetic patients | പ്രമേഹമുള്ള സ്ത്രീകൾ കഴിക്കേണ്ട 5 ഭക്ഷണപദാർത്ഥങ്ങൾ

ആപ്പിളില്‍ നാരുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും

  • Share this:
    പ്രമേഹമുള്ള ( Diabetic ) സ്ത്രീകള്‍ പലപ്പോഴും ഗര്‍ഭധാരണത്തെക്കുറിച്ച് വിഷമിക്കാറുണ്ട്. കാരണം അവരുടെ കുട്ടികള്‍ക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണ കഴിച്ചു കൊണ്ട്
    ശരീരഭാരം നിയന്ത്രിക്കുന്നതിനും ഒപ്പം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും സാധിക്കും.  ഇതു വഴി പ്രമേഹവും നിയന്ത്രിക്കാം. സ്ത്രീകള്‍ തങ്ങളുടെ ഭക്ഷണ കാര്യത്തില്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹമുള്ള സ്ത്രീകള്‍ കഴിക്കേണ്ട 5 ഭക്ഷണപദാര്‍ത്ഥങ്ങള്‍ എതൊല്ലാമെന്ന് പരിശോധിക്കാം.

    ആപ്പിള്‍:ആപ്പിളില്‍ നാരുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും.ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇവ സഹായിക്കും

    കാരറ്റ്:കാരറ്റ് പൊതുവെ മധുരമുള്ളതാണെങ്കിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്. ഇവ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് വളരെ അധികം നല്ലതാണ്.

    ധാന്യങ്ങള്‍: ശരീരത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് വര്‍ധിക്കുന്നത് തടയാന്‍ ഇവക്ക് സാധിക്കും.തവിട്ട് അരി, ഓട്സ്, ബാര്‍ലി, തുടങ്ങിയവ ഭക്ഷണ ക്രമത്തിന് ഒപ്പം ഉള്‍പ്പെടുത്തുന്നത് വളരെ അധികം നല്ലതാണ്.

    കൊഴുപ്പുള്ള മത്സ്യം: മത്തി,  അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഈ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പ്രമേഹവുമായി ബന്ധപ്പെട്ട വിവിധ സങ്കീര്‍ണതകളില്‍ നിന്ന് പ്രമേഹരോഗികളെ സംരക്ഷിക്കുന്നു ഇവ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്.

    Also read- Exercise | വ്യായാമം ചെയ്യാൻ സമയമില്ലേ? മസിലുണ്ടാക്കാൻ ഈ മൂന്ന് സെക്കൻഡ് വ്യായാമം പരീക്ഷിക്കൂ

    തൈര്:തൈരില്‍ പ്രോട്ടീന്‍, കാല്‍സ്യം, പ്രോബയോട്ടിക്‌സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരമില്ലാത്ത, കൊഴുപ്പ് കുറഞ്ഞ തൈര് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം തടയാനും സഹായിക്കും.

    Also read- Workout | വ്യായാമത്തിന് മുമ്പോ ശേഷമോ എപ്പോൾ കുളിക്കുന്നതാണ് നല്ലത്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

    ശരീരഭാരം നിലനിര്‍ത്താന്‍ സ്ത്രീകള്‍ ആഴ്ചയില്‍ 4-5 തവണ യോഗയോ മറ്റെന്തെങ്കിലും വ്യായാമമോ ചെയ്യുന്നത് നല്ലതാണ്. പ്രമേഹമുള്ള സ്ത്രീകളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് സമീകൃതാഹാരം. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കൂടുതല്‍ കഴിക്കാൻ ശ്രമിക്കുക.

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
    Published by:Jayashankar Av
    First published: