Ramayana Masam 2020 | കൂടെപ്പുലർന്നയാളുടെ ഇടം കൂടപ്പുലം രാമലക്ഷ്മണസങ്കൽപത്തിന്റെ അപൂർവ മാതൃക

Last Updated:

അരമണി നടയ്ക്കു വയ്ക്കുന്നതാണ് പ്രധാന വഴിപാട്. കൂടാതെ ചതുർബാഹു ക്ഷേത്രങ്ങളിലൊന്നും പതിവില്ലാത്ത മറ്റൊരു വഴിപാടുമുണ്ട്. ചതുർബാഹു നടയ്ക്കു വയ്ക്കുക, തട്ടത്തിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ സമർപ്പിക്കുന്നതാണ് ചതുർബാഹുവഴിപാട്.

കോട്ടയം: രാമപുരം കൂടപ്പുലത്തെ ലക്ഷ്മണക്ഷേത്രം പ്രതിഷ്ഠയിൽ മാത്രമല്ല ആചാരങ്ങളിലും വേറിട്ടു നിൽക്കുന്ന ഇടമാണ്. അരമണിയും ചതുർബാഹു വഴിപാടും നടക്കുന്ന അപൂർവ ക്ഷേത്രമാണിത്. കൂടപ്പുലം എന്നാൽ കൂടെപ്പുലർന്നയാൾ വാഴുന്നയിടം.
ശ്രീരാമന്റെ കൂടെപ്പിറപ്പു മാത്രമല്ല ലക്ഷ്മണൻ, കൂടെത്തന്നെ പുലർന്നയാളാണ്. ഭരതനോ, ശത്രുഘ്‌നനോ പോലും ഇല്ലാത്തത്ര അടുപ്പമാണ് ലക്ഷ്മണന് ശ്രീരാമനോട്. അങ്ങനെ രാമന്റെ കൂടെപ്പുലർന്നയാളാണ് കൂടപ്പുലത്തിന്റെ നാഥൻ.
സാഹോദര്യത്തിന്റെ ക്ഷേത്രമാണ് കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം. സഹോദരങ്ങൾ തമ്മിൽ എത്ര സ്‌നേഹവും വിശ്വാസവും ആകാം എന്നതിന്റെ ഉദാത്തരൂപം. വിശ്വാസത്തിൽ മാത്രമല്ല ആചാരങ്ങളിലും ഏറെ വ്യത്യസ്തമാണ് കൂടപ്പുലം.
You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]
അരമണി നടയ്ക്കു വയ്ക്കുന്നതാണ് പ്രധാന വഴിപാട്. കൂടാതെ ചതുർബാഹു ക്ഷേത്രങ്ങളിലൊന്നും പതിവില്ലാത്ത മറ്റൊരു വഴിപാടുമുണ്ട്. ചതുർബാഹു നടയ്ക്കു വയ്ക്കുക, തട്ടത്തിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ സമർപ്പിക്കുന്നതാണ് ചതുർബാഹുവഴിപാട്.
advertisement
ശംഖ് രോഗമശനത്തിനും ചക്രം പാപനാടത്തിനും ഗദ ദീർഘായുസ്സിനും പത്മം സർവൈശ്വര്യത്തിനും എന്നാണ് സങ്കൽപം.
രാമലക്ഷ്മണ കഥയുമായി ബന്ധപ്പെട്ട പേരുകളാണ് ചുറ്റുമുള്ള സ്ഥലങ്ങൾക്കും. രാമലക്ഷ്മണൻമാർ വില്ലുവച്ച കുഴി വിൽക്കുഴി. നായാടിയ കുന്ന് നായാട്ടുകുഴി. വിരിവച്ചു താമസിച്ചയിടം കുടിയിരിപ്പ്. കൂടെപ്പുലത്തുമാത്രമല്ല ചുറ്റുമുള്ള സ്ഥലങ്ങളിലും പുലരുന്നത് രാമലക്ഷ്മണകഥകൾ തന്നെയാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 | കൂടെപ്പുലർന്നയാളുടെ ഇടം കൂടപ്പുലം രാമലക്ഷ്മണസങ്കൽപത്തിന്റെ അപൂർവ മാതൃക
Next Article
advertisement
കിഫ്ബി മസാലബോണ്ട് കേസ് കേസിൽ EDക്ക് താത്ക്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
കിഫ്ബി മസാലബോണ്ട് കേസ് കേസിൽ EDക്ക് താത്ക്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
  • കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് താത്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകി.

  • ഇഡി അയച്ച നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സ്റ്റേ ചെയ്തത്.

  • കിഫ്ബി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്ന ഇഡി ആരോപണം കിഫ്ബി തള്ളിയിരുന്നു.

View All
advertisement