രാമനവമി ആഘോഷത്തിന് ഹിന്ദുക്കള്‍ക്ക് മധുരവുമായി ബംഗാളിലെ മുസ്ലീങ്ങള്‍

Last Updated:

രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്ക് മധുരം വിതരണം ചെയ്ത് മാതൃകയാകുകയാണ് ബംഗാളിലെ അസന്‍സോളിലെ മുസ്ലിം ജനങ്ങള്‍

കൊല്‍ക്കത്ത: രാമനവമിയോട് അനുബന്ധിച്ച് ബംഗാളിലെ വിവിധയിടങ്ങളില്‍ സാമുദായിക കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്ക് മധുരം വിതരണം ചെയ്ത് മാതൃകയാകുകയാണ് ബംഗാളിലെ അസന്‍സോളിലെ മുസ്ലിം ജനങ്ങള്‍. രാമനവമി ഘോഷയാത്രയുമായി തെരുവിലെത്തിയ ഹിന്ദുക്കളായ ജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്താണ് മുസ്ലീം വിശ്വാസികൾ രംഗത്തെത്തിയത്.
രാമനവമി ദിനത്തിലെ ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയിലും ശിബ്പൂരിലും സാമുദായിക കലാപങ്ങള്‍ അരങ്ങേറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൗറയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഹൗറയിലെ കാസിപാറ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏകദേശം 45 ലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. മൂന്ന് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ക്ഷുഭിതരായ ജനങ്ങള്‍ പൊലീസിന് മേല്‍ കല്ലെറിയുകയും മറ്റും ചെയ്തതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. വിഷയത്തില്‍ പരസ്പര വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
advertisement
രാമന്റെ ഭക്തര്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി എന്നാണ് കേന്ദ്ര വാര്‍ത്ത പ്രേക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞത്. ബംഗാള്‍ കത്തുകയാണ്. രാമഭക്തരെ കല്ലെറിയുന്നു. മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നു. മമത ബാനര്‍ജി മൗനത്തില്‍. എന്താണിത്? എന്നാണ് അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
വിഷയത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അദ്ദേഹം പൊതു താല്‍പ്പര്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയും മറ്റ് വലതുപക്ഷ ഗ്രൂപ്പുകളുമാണെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം.
advertisement
‘ബിജെപി, ബജ്‌റംഗ്ദള്‍ തുടങ്ങിയ വലതുപക്ഷ ഗ്രൂപ്പുകളാണ് ഈ സംഘര്‍ഷത്തിന് പിന്നില്‍ ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ലെ കലാപം നയിച്ചത്’, എന്നും മമത പറഞ്ഞു. അതേസമയം മമതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. രാമനവമി ആഘോഷങ്ങള്‍ക്കിടെ കല്ലെറിഞ്ഞവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് മമതയെന്നാണ് സ്മൃതി പറഞ്ഞത്.
advertisement
‘ഹൗറയിലെ ഘോഷയാത്രയ്ക്കിടെയാണ് കല്ലെറിയല്‍ ഉണ്ടായത്. നീതി നടപ്പാക്കുന്നതിന് പകരം കല്ലെറിഞ്ഞവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് മമത ബാനര്‍ജി ചെയ്തത്. മമത എത്ര നാള്‍ ഹിന്ദു സമൂഹത്തെ ആക്രമിക്കുന്നത് തുടരും?’, സ്മൃതി ഇറാനി ചോദിച്ചു. മമതയുടെ ഭരണകാലത്ത് നടക്കുന്ന ആദ്യത്തെ സംഭവമല്ല ഇതെന്നും സ്മൃതി ചൂണ്ടിക്കാട്ടി. 2022ലെ ലക്ഷ്മി പൂജയിലും സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ദലിത് വിഭാഗത്തിലുള്ളവര്‍ക്ക് നേരെ ആക്രമണമുണ്ടായി. അപ്പോഴും മമത ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Religion/
രാമനവമി ആഘോഷത്തിന് ഹിന്ദുക്കള്‍ക്ക് മധുരവുമായി ബംഗാളിലെ മുസ്ലീങ്ങള്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement