• HOME
 • »
 • NEWS
 • »
 • life
 • »
 • RESEARCHERS DEVELOP POSSIBLE BLOOD TEST TO DIAGNOSE DEPRESSION AND BIPOLAR DISORDER GH

നിങ്ങളൊരു വിഷാദരോഗിയാണോ? അതറിയാൻ ഇനി രക്ത പരിശോധന മതി

ഗവേഷണത്തിലെ മറ്റൊരു കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് മാനസികാവസ്ഥയെ നിര്‍ണയിക്കുന്നത് സിര്‍കാഡിയന്‍ ക്ലോക്ക് ജീനുകളാണെന്നാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • News18
 • Last Updated :
 • Share this:


  ലോക ജനസംഖ്യയുടെ വലിയൊരു ഭാഗവും പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പിടിയില്‍ ജീവിക്കുന്നവരാണ്. ലോകത്ത് നാലു പേരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നമോ വിഷാദമോ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനൊപ്പം ഓരോ ദിവസവും ഇവരുടെ എണ്ണം കൂടുകയാണ് എന്നല്ലാതെ ഈ മാനസിക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് ഫലപ്രദമായ ശാസ്ത്രീയ സൂത്രവാക്യമോ പരിശോധനയോ കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല എന്നതു കൂടി കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അത്തരം പ്രശ്‌നങ്ങള്‍ നിർണയിക്കുന്നതിനുള്ള പ്രക്രിയ ട്രയല്‍ ആന്‍ഡ് എറര്‍ രീതിയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, ഇന്ത്യാന സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ അത്തരം രോഗനിര്‍ണയത്തില്‍ വലിയൊരു വഴിത്തിരിവാകുമെന്ന് കരുതുന്ന ഒരു കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുകയാണ്.

  മോളിക്യുലര്‍ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, അത്തരം മാനസികാവസ്ഥയുടെ ജൈവശാസ്ത്രപരമായ അടിത്തറ മനസ്സിലാക്കാനുള്ള ശ്രമത്തിനൊപ്പം കൃത്യമായ വൈദ്യചികിത്സയ്ക്ക് സഹായിക്കുന്ന രക്തപരിശോധന വികസിപ്പിക്കുന്നതിലെ സാധ്യതകളില്‍ വെളിച്ചം വീശിയേക്കാവുന്ന പുതിയ ഗവേഷണത്തെ കുറിച്ചാണ്. ഐ യു സ്‌കൂള്‍ ഓഫ് മെഡിസിന്‍ സൈക്യാട്രി പ്രൊഫസര്‍ അലക്‌സാണ്ടര്‍ ബി. നിക്കുലെസ്‌കുവിന്റെ നേതൃത്വത്തിലുള്ളൊരു സംഘമാണ് പഠനത്തിന് പിന്നില്‍.

  വാളയാർ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകളുടെ പ്രതിഷേധ മാർച്ച്

  ആത്മഹത്യ, വേദന, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, അല്‍ഷിമേഴ്‌സ് രോഗം എന്നിവ കണ്ടെത്തുന്ന ബ്ലഡ് ബയോ മാര്‍ക്കറുകളിലേക്ക് നിക്കുലെസ്‌കുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മുമ്പ് നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനം നടത്തിയത്.

  രക്തപരിശോധന ആർ എൻ എ ബയോമാര്‍ക്കറുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിനാൽ തന്നെ ഇത് രോഗികളിലെ വിഷാദത്തിന്റെ തീവ്രത നിർണയിക്കാന്‍ സഹായിക്കുകയും ഭാവിയിലെ വിഷാദം അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡേഴ്‌സ് സാധ്യത പ്രവചിക്കുകയും ചെയ്യും. ഒരു രോഗിക്ക് ഇതുമായി ബന്ധപ്പെട്ട് ചികിത്സ സ്വീകരിക്കാന്‍ ഈ പരിശോധന സഹായിക്കും.

  ഇന്‍ഡ്യാന പൊളിസിലെ റിച്ചാര്‍ഡ് എല്‍ റൂഡ്ബുഷ് വി എ മെഡിക്കല്‍ സെന്ററില്‍ 300 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നാലു വര്‍ഷത്തിനിടെ വിശദമായ പഠനം നടത്തി. കണ്ടെത്തല്‍, മുന്‍ഗണന, മൂല്യനിർണയം, പരിശോധന എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഗവേഷകര്‍ പിന്തുടര്‍ന്നത്.

  ആദ്യ ഘട്ടത്തിനായി, പങ്കെടുക്കുന്നവരുടെ ഉയര്‍ന്നതും താഴ്ന്നതുമായ മാനസികാവസ്ഥ നിരീക്ഷിച്ചു. മാനസികാവസ്ഥയിലെ മാറ്റം മൂലം പങ്കെടുക്കുന്നയാളുടെ ബയോ മാര്‍ക്കറുകളിലെ മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. ശേഷം, ഈ വിഷയത്തിലെ മുമ്പത്തെ എല്ലാ പഠനങ്ങളില്‍ നിന്നും വികസിപ്പിച്ച വലിയ ഡാറ്റാബേസുകള്‍ ടീം ക്രോസ്-വാലിഡേറ്റ് ചെയ്യുന്നതിനും അവരുടെ കണ്ടെത്തലുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും ഉപയോഗിച്ചു.

  വിഷാദരോഗം അല്ലെങ്കില്‍ മാനിയ ബാധിച്ച ആളുകളുടെ സ്വതന്ത്ര കൂട്ടായ്മകളിലെ മികച്ച 26 കാന്‍ഡിഡേറ്റ് ബയോ മാര്‍ക്കറുകളെ ഇവിടെ നിന്ന് ഗവേഷകര്‍ സാധൂകരിച്ചു. അവസാനമായി, ആരാണ് രോഗികളെന്നും ഭാവിയില്‍ ആര് രോഗികളാവുകയെന്നും പ്രവചിക്കുന്നതില്‍ ഈ കണ്ടെത്തലിന്റെ വിജയം പരിശോധിക്കാന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കുകയായിരുന്നു.

  KM Shaji | വിജിലൻസ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെഎം ഷാജി

  ഈ പഠനത്തിലൂടെ ഓരോ തരത്തിലുമുള്ള രോഗികളില്‍ ഉപയോഗിക്കേണ്ട വ്യത്യസ്തമായ ചികിത്സയുടെ ഒരു രീതി വികസിപ്പിച്ചെടുക്കാനും വിഷാദരോഗ ചികിത്സയ്ക്കായി പുതിയ മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും ഗവേഷകര്‍ക്ക് കഴിഞ്ഞു.

  'ഈ രക്തപരിശോധന മരുന്നുകളുമായി കൃത്യവും വ്യക്തിഗതവുമായ പൊരുത്തപ്പെടലുകള്‍ കണ്ടെത്തുന്നതിനും ചികിത്സയ്ക്കും മുന്നില്‍ തടസ്സമായി നില്‍ക്കുന്ന വാതിലുകളെ തുറക്കാന്‍ സഹായിക്കുന്നതാണ്' - പഠനത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. നികലെസ്‌കു പറഞ്ഞു.

  കൂടാതെ, ഗവേഷണത്തിലെ മറ്റൊരു കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് മാനസികാവസ്ഥയെ നിര്‍ണയിക്കുന്നത് സിര്‍കാഡിയന്‍ ക്ലോക്ക് ജീനുകളാണെന്നാണ്. സീസണല്‍, ഡേ - നൈറ്റ് സ്ലീപ്പ് - വേക്ക് സൈക്കിളുകള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ജീനുകളാണിവ.

  Published by:Joys Joy
  First published:
  )}