'പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്'; നന്ദു മഹാദേവയുടെ ജന്മദിനത്തില്‍ സീമ ജി നായര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നന്ദു പോയതിന്റെ വേദനയില്‍ നിന്നും ഇതുവരെ തനിക്ക് മോചിതയാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സീമ പറയുന്നു.
ക്യാന്‍സര്‍ ബാധിച്ച് മരിച്ച നന്ദു മഹാദേവയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന നടിയാണ് സീമ ജി നായര്‍. നന്ദു മഹാദേവ വിടപറഞ്ഞിട്ട് നാലു മാസം തികയുകയാണ്. ഇന്ന് നന്ദുവിന്റെ പിറന്നാള്‍ ദിനം കൂടിയാണ്. ഇപ്പോഴിതാ നന്ദുവിന് ജന്മദിനാശംസ നേര്‍ന്ന് കൊണ്ട് സീമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
നന്ദു പോയതിന്റെ വേദനയില്‍ നിന്നും ഇതുവരെ തനിക്ക് മോചിതയാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സീമ പറയുന്നു. പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണെന്ന് സീമ കുറിപ്പില്‍ പറയുന്നു.
സീമ ജി നായരുടെ കുറിപ്പ്
ഇന്ന് സെപ്റ്റംബര്‍ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവന്‍ പോയിട്ട് 4 മാസങ്ങള്‍ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല.. എത്ര വേദനകള്‍ സഹിക്കുമ്പോളും വേദനയാല്‍ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങള്‍ കണ്ടിട്ടുള്ളു.. നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം വേദനകള്‍ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോള്‍ ഞങ്ങള്‍ വേദനകൊണ്ട് തളരുകയായിരുന്നു.. പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്.. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം.. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2021 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്'; നന്ദു മഹാദേവയുടെ ജന്മദിനത്തില്‍ സീമ ജി നായര്‍


