പണം തികയാതെ 30 വർഷം മുൻപ് കടം പറഞ്ഞ ഓട്ടോക്കൂലി നൂറിരട്ടിയായി തിരിച്ചുനൽകി അധ്യാപകൻ

Last Updated:

കഴിഞ്ഞ ദിവസമാണ് ബാബുവിന്‍റെ കോലഞ്ചേരിയിലുള്ള വീട്ടിൽ അപ്രതീക്ഷിതമായി അതിഥി എത്തിയത്. സ്വയം പരിചയപ്പെടുത്തിയെങ്കിലും ബാബുവിന് ആളെ തിരിച്ചറിയാൻ കഴി‍ഞ്ഞില്ല

ഓട്ടോഡ്രൈവർ ബാബു (ഇടത്ത്), അജിത്ത് (പഴയ ഫോട്ടോ)
ഓട്ടോഡ്രൈവർ ബാബു (ഇടത്ത്), അജിത്ത് (പഴയ ഫോട്ടോ)
കൊച്ചി: വർഷങ്ങൾക്ക് മുമ്പ് സവാരിക്ക് ശേഷം കൈയില്‍ പണം ഇല്ലാതെ വന്നതോടെ ഓട്ടോ ഡ്രൈവറോട് പറഞ്ഞ കടം 30 വർഷങ്ങൾക്ക് ശേഷം വീട്ടി തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ. കോലഞ്ചേരി സ്വദേശി വല്യത്തുട്ടേൽ ബാബു വാങ്ങാതെ പോയ നൂറ് രൂപ ഓട്ടോ കൂലിയാണ് എസ് ആർ അജിത് എന്ന അധ്യാപകൻ 30 വർഷത്തിന് ശേഷം നൂറിരട്ടിയായി തിരികെ നൽകിയത്.
കഴിഞ്ഞ ദിവസമാണ് ബാബുവിന്‍റെ കോലഞ്ചേരിയിലുള്ള വീട്ടിൽ അപ്രതീക്ഷിതമായി അതിഥി എത്തിയത്. സ്വയം പരിചയപ്പെടുത്തിയെങ്കിലും ബാബുവിന് ആളെ തിരിച്ചറിയാൻ കഴി‍ഞ്ഞില്ല. 1993ൽ മുവാറ്റുപുഴയിൽ ഓട്ടോ ഓടിച്ചിരുന്ന കാലത്ത് കൈയിലെ കാശ് തികയില്ലെന്ന് പറഞ്ഞ് സവാരി കഴിഞ്ഞ് കടം പറഞ്ഞ് പോയ ഒരു ചെറുപ്പക്കാരനെ പിന്നെ ഓർമവന്നു. ആ പയ്യൻ ഇന്ന് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനാണ്.
advertisement
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. രാത്രിയായതിനാൽ തിരികെ പോകാൻ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. മംഗലത്തുനടയിൽ നിന്ന് 10 കിലോമീറ്റർ ദൂരമുണ്ടു മൂവാറ്റുപുഴയ്ക്ക്.
ഓ‍ർത്തെടുക്കാൻ പാടുപെട്ടെങ്കിലും അജിത്തിനെ കണ്ട ഞെട്ടൽ ബാബുവിന് മാറിയിട്ടില്ല.. ഓട്ടോ ഓടിച്ചിരുന്ന കാലത്ത് ഒരുപാട് പേർ കടം പറഞ്ഞ് പോയിട്ടുണ്ട്. പക്ഷെ ആദ്യമായാണ് ഒരാൾ വർഷങ്ങൾക്ക് ഇപ്പുറം തേടിപിടിച്ച് കാണാൻ എത്തുന്നത്. ഒരു പരിപാടിക്കിടെ പരിചയപ്പെട്ട കോലഞ്ചേരി സ്വദേശിയാണ് അജിത്തിനെ ബാബുവിന്റെ വീട്ടിലെത്തിച്ചത്. കടമല്ല , ഒരു വലിയ മനസുള്ള മനുഷ്യനോടുള്ള കടപ്പാടാണ് വീട്ടിയതെന്ന് അജിത്ത് പറയുന്നു.
advertisement
ഏറെ നാളത്തെ അന്വേഷണങ്ങൾക്കു ശേഷമാണു ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം നൽകാൻ വൈകിയതെന്നും അജിത് അറിയിച്ചു. താൻ പൈസ തിരികെത്തരാൻ വന്നതാണെന്നു പറഞ്ഞപ്പോൾ അതൊക്കെ വളരെ പഴയ കാര്യമല്ലേ എന്നായിരുന്നു ബാബുവിന്റെ മറുപടി. എന്നാൽ മകളുടെ വിവാഹമൊക്കെ വരികയല്ലേ അതിന് ഉപകരിക്കുമെന്നും താൻ പോയ ശേഷമേ പൊട്ടിച്ചു നോക്കാവൂ എന്നും പറഞ്ഞ് ഒരു കവർ ബാബുവിനെ ഏൽപിച്ച ശേഷം അജിത് പെട്ടെന്ന് മടങ്ങുകയായിരുന്നു. കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനാണ് അജിത് ഇപ്പോൾ.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പണം തികയാതെ 30 വർഷം മുൻപ് കടം പറഞ്ഞ ഓട്ടോക്കൂലി നൂറിരട്ടിയായി തിരിച്ചുനൽകി അധ്യാപകൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement