ഡ്രൈഫ്രൂട്ട്സ് നിസാരക്കാരനല്ല, മാനസിക സമ്മർദത്തെ തുരത്താൻ ഇതുമതി

Last Updated:
തിരക്കു പിടിച്ച ജീവിത ക്രമങ്ങൾക്കിടയിൽ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യം അവതാളത്തിലാവാറുണ്ട്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല ആരോഗ്യ പ്രശ്നങ്ങളെയും നേരിടാനാകും. അത്തരത്തിൽ വളരെ നിസാരമായി അവലംബിക്കാവുന്ന ഒന്നാണ് ഭക്ഷണത്തിൽ ഡ്രൈഫ്രൂട്ട്സിന്റെ അളവ് വർധിപ്പിക്കുക എന്നത്. പ്രകൃതിദത്തമായ നിരവധി പോഷകങ്ങളുടെ കലവറയാണ് ഡ്രൈഫ്രൂട്ട്സ്.
ഡ്രൈഫ്രൂട്ട്സിൽ സാധാരണ പഴങ്ങളിൽ ഉള്ളതിനേക്കാൾ നാരുകളുടെ അംശം കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ശരിയായ ദഹനം നടക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പൊട്ടാസ്യം, കാൽസ്യം, സിങ്ക് തുടങ്ങി ശരീരത്തിന് ആവശ്യമായ ഘടങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴിപ്പിന്റെ അംശമേ ഇതിൽ അടങ്ങിയിട്ടില്ല എന്നതും പ്രത്യേകതയാണ്.
കോളസ്ട്രോൾ നിലയിൽ വലിയ സ്വാധീനം ചെലുത്താനും നാം കഴിക്കുന്ന ഡ്രൈഫ്രൂട്ട്സിന് സാധിക്കും. രക്ത സമ്മർദം, ഷുഗർ, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവയെയെല്ലാം ശരിയായി നിലനിർത്താൻ ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നത്  മാനസിക സംമ്മർദങ്ങൾ നേരിടുന്നവർക്ക് നല്ലൊരു പരിഹാരമാണ്
advertisement
ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിനും മുടിക്ക് കരുത്തു നൽകുന്നതിനും
ഡ്രൈഫ്രൂട്ട്സിന് കഴിയും.  ഡയറ്റുകൾക്കും മറ്റും തുടങ്ങുമ്പോഴും ഡ്രൈഫ്രൂട്ട്സിന്റെ ഗുണങ്ങൾ മനസ്സിലാക്കി അവ ഭക്ഷണത്തിൽ ഉൾപ്പെണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. നല്ല നിലവാരമുള്ള ഡ്രൈഫ്രൂട്ട്സുകൾ വാങ്ങി ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഡ്രൈഫ്രൂട്ട്സ് നിസാരക്കാരനല്ല, മാനസിക സമ്മർദത്തെ തുരത്താൻ ഇതുമതി
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement