കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി
- Published by:Arun krishna
- news18-malayalam
Last Updated:
പഞ്ചായത്തംഗമായിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി സത്യപ്രതിജഞ ചെയ്തു. പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
പഞ്ചായത്തംഗമായിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരില്‍ വാഹന അപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് രശ്മി അനില്‍കുമാര്‍ നിഖിതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Also Read – അരുവാപ്പുലം പഞ്ചായത്തിനെ നയിക്കാൻ 21കാരി;രേഷ്മ മറിയം റോയ് സംസ്ഥാനത്തെ പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്
ജേര്‍ണലിസം പി.ജി ഡിപ്ലോമ ബിദുദധാരിയായ നിഖിത 2001 നവംബര്‍ 12നാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയ് എന്ന 21-ാം വയസില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിന്‍റെ കെ.മണികണ്ഠനും 21 വയസായിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 19, 2023 9:06 AM IST


