'എന്തിനാണ് സംസ്കൃതം എടുത്തതെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്' കേരള സർവകലാശാലയിൽ ബി.എ ഒന്നാം റാങ്ക് നേടിയ ഐഫുന

Last Updated:

ബിരുദത്തിനും ഐഫുന സംസ്കൃതം എടുത്ത് പഠിച്ചപ്പോൾ ചിലരെങ്കിലും നെറ്റിചുളിച്ചു. എന്നാൽ അതൊന്നും കൂസാതെ ഐഫുന പഠിച്ചു. വീട്ടുകാരും കൂട്ടുകാരും അധ്യാപകരും കട്ടയ്ക്ക് കൂടെനിന്നു

എന്തിനാണ് സംസ്കൃതം എടുത്തത്? പത്ത് പേർ പരിചയപ്പെട്ടാൽ അവരിൽ എട്ടുപേരും ഐഫുനയോട് ചോദിച്ച ചോദ്യമായിരുന്നു ഇത്. എന്തിനാണ് സംസ്കൃതം എടുത്തതെന്ന് ചോദിച്ചവരോട് ഒന്നാം റാങ്ക് നേടിയാണ് ഐഫുന നുജൂം മറുപടി നൽകിയത്. കേരള സർവകലാശാല ബി.എ സംസ്കൃതത്തിലാണ് തിരുവനന്തപുരം പാലോട് കരിമാൻകോട് ജന്നത്ത് മൻസിലിൽ ഐഫുന നുജൂം ഒന്നാം റാങ്ക് നേടിയത്. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് നേടിയ ഒന്നാം റാങ്കിൽ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐഫുന നുജൂം ന്യൂസ് 18നോട് പറഞ്ഞു.
സംസ്കൃതം പഠിച്ചത് അഞ്ചാം ക്ലാസ് മുതൽ
അഞ്ചാം ക്ലാസ് മുതലാണ് ഐമുന സംസ്കൃതം പഠിച്ചു തുടങ്ങിയത്. അതുവരെ അറബിയും മലയാളവുമായിരുന്നു ഐഫുന പഠിച്ചത്. എന്നാൽ അഞ്ചാം ക്ലാസിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ ബാബു എന്ന അധ്യാപകൻ ചെലുത്തിയ സ്വാധീനമാണ് ആ ഭാഷ പഠിക്കുന്നതിൽ ഉറച്ചുനിന്നത്. വീട്ടുകാരും പൂർണ പിന്തുണ നൽകി. സംസ്കൃതം പഠിക്കാനുള്ള മകളുടെ ആഗ്രഹത്തിനൊപ്പമായിരുന്നു ഐഫുനയുടെ പിതാവ് എൻ. നുജൂമുദ്ദീനും മാതാവ് എസ്. നബീസത്ത് ബീവിയും നിലകൊണ്ടത്. പത്താം ക്ലാസ് വരെ സംസ്കൃതം പഠിച്ചു. തുടർന്നും സംസ്കൃതം പഠിക്കാനാണ് ഐഫുന ആഗ്രഹിച്ചത്. എന്നാൽ പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയ പെരിങ്ങമ്മല ഇക്ബാൽ എച്ച്.എസ്.എസിൽ സംസ്കൃതം ഇല്ലായിരുന്നു. സംസ്കൃതം പഠിക്കാനാകാത്തതിൽ നിരാശയുണ്ടായിരുന്നെങ്കിലും മികച്ച വിജയത്തോടെ പ്ലസ് ടു പൂർത്തിയാക്കി.
advertisement
ഡിഗ്രിക്കും സംസ്കൃതം
sanskrit
sanskrit
ഡിഗ്രിക്ക് ഏത് വിഷയമെടുക്കണമെന്ന കാര്യത്തിൽ ഐഫുനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രവേശനം കിട്ടിയത് നഗരഹൃദയത്തിലെ യൂണിവേഴ്സിറ്റി കോളേജിൽ. ബിരുദത്തിനും ഐഫുന സംസ്കൃതം എടുത്ത് പഠിച്ചപ്പോൾ ചിലരെങ്കിലും നെറ്റിചുളിച്ചു. എന്നാൽ അതൊന്നും കൂസാതെ ഐഫുന പഠിച്ചു. വീട്ടുകാരും കൂട്ടുകാരും അധ്യാപകരും കട്ടയ്ക്ക് കൂടെനിന്നു. ആഗ്രഹിച്ചിരുന്നെങ്കിലും റാങ്കൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഐഫുന പറയുന്നു.
advertisement
കോളേജ് പ്രൊഫസറാകണം
ഇനിയും സംസ്കൃതപഠനവുമായി മുന്നോട്ടുപോകാനാണ് ഐഫുനയുടെ ആഗ്രഹം. ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ തന്നെ എം.എയ്ക്ക് ചേർന്നു. കോളേജ് പ്രൊഫസറാകുകയെന്നതാണ് ജീവിതലക്ഷ്യമെന്ന് ഐഫുന പറയുന്നു. കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ എന്ത് നേട്ടവും കൈവരിക്കാനാകുമെന്നാണ് ഐഫുനയുടെ പക്ഷം.
സംഗീതത്തോടുമുണ്ട് കമ്പം
ഐമുനയ്ക്ക് സംസ്കൃതത്തോട് മാത്രമല്ല, സംഗീതത്തോടുമുണ്ട് കമ്പം. കുട്ടിക്കാലം മുതൽക്കേ ഐഫുന സംഗീതം പഠിക്കുന്നു. ഇപ്പോൾ സംഗീത അധ്യാപിക കൂടിയാണ് അവർ. കോളേജിൽ പോകാത്ത ദിവസങ്ങളിൽ പാലോട് തരണി സംഗീത വിദ്യാലയത്തിൽ അവർ പാട്ട് പഠിപ്പിക്കാൻ പോകുന്നു. പഠിപ്പിക്കുന്നതിനൊപ്പം ഇപ്പോഴും കർണാടക സംഗീതം പഠിക്കുന്നുമുണ്ട്.
advertisement
യുവജനോത്സവങ്ങളിലും താരം
Aifuna
യുവജനോത്സവങ്ങളിലും ഐഫുന താരമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ സംസ്കൃത വിഭാഗത്തിൽ വന്ദേമാതരത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ ഒരു തവണ രണ്ടാം സ്ഥാനവും മറ്റൊരു തവണ മൂന്നാം സ്ഥാനവും നേടി. കൂടാതെ ലൈറ്റ് മ്യൂസിക്കിലും ഐഫുന സമ്മാനം നേടിയിട്ടുണ്ട്.
എന്തുകൊണ്ട് സംസ്കൃതം?
മറ്റ് ഭാഷകളേക്കാൾ കൂടുതൽ പ്രത്യേകതകളും പ്രാധാന്യമുള്ളതുകൊണ്ടാണ് ഇത് ഇഷ്ടപ്പെട്ടതെന്ന് ഐഫുന പറയുന്നു. കലർപ്പില്ലാത്ത ഭാഷയാണ് സംസ്കൃതം. സംസ്ക്കരിച്ചെടുത്ത ഭാഷ. പഠിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടെങ്കിലും പഠിച്ചെടുത്താൽ എളുപ്പമാണിതെന്നും അവർ പറയുന്നു. സംസ്കൃതം എടുത്തത് എന്തിനാണെന്നും നാണമില്ലേയെന്നുമുള്ള ചോദ്യം ഒരുപാട് തവണ നേരിട്ടിരുന്നു. ഇത്രയും നല്ല ഭാഷയെക്കുറിച്ച് മനസിലാക്കാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചതെന്നും ഐഫുന പറയുന്നു...
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
'എന്തിനാണ് സംസ്കൃതം എടുത്തതെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്' കേരള സർവകലാശാലയിൽ ബി.എ ഒന്നാം റാങ്ക് നേടിയ ഐഫുന
Next Article
advertisement
മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; 'കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം; ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ല'
മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; 'കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം; ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ല
  • സുനിൽ ഗാവസ്കർ മെസിയെ വിമർശിച്ച് കൊൽക്കത്തയിലെ പ്രശ്നങ്ങൾക്ക് താരവും സംഘവും ഉത്തരവാദികളാണെന്ന് പറഞ്ഞു

  • നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിട്ടും നേരത്തേ പോയതിൽ ഗാവസ്കർ വിമർശനം ഉന്നയിച്ചു

  • കൊൽക്കത്തയിൽ ആരാധകർ അക്രമാസക്തരായതോടെ പോലീസ് ഇടപെട്ടു, സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

View All
advertisement