Women's Day 2020 | എയർഇന്ത്യയുടെ 40 വിമാനങ്ങളിൽ ഇന്ന് ജീവനക്കാരായി വനിതകൾ മാത്രം
- Published by:Asha Sulfiker
- news18
Last Updated:
Women's Day 2020 | കോക്പിറ്റ്, കാബിൻ ക്രൂ അടക്കം എല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും..
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാൻ എയർ ഇന്ത്യയും. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിത ജീവനക്കാരെ മാത്രം വച്ച്.ഡൽഹി-സാൻ ഫ്രാൻസിസ്കോ ഉള്‍പ്പെടെ എയർ ഇന്ത്യയുടെ നിരവധി അന്തർദേശീയ-ആഭ്യന്തര വിമാനങ്ങളിൽ ഇന്ന് ജീവനക്കാർ മുഴുവൻ വനിതകൾ മാത്രമായിരിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറത്തിയ പ്രസ്താവനയിൽ പറയുന്നത്.
BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'കോളർ ട്യൂണിന് പകരം കൊറോണ സന്ദേശം: ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [NEWS]
'എയർ ഇന്ത്യയുടെ എയർക്രാഫ്റ്റുകളിൽ കോക്പിറ്റ്, കാബിൻ ക്രൂ അടക്കം എല്ലാം ഇന്ന് നിയന്ത്രിക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും.. നമ്മുടെ സാമൂഹിക-സാംസ്കാരിക ധാര്‍മികതയുമായി സമന്വയിപ്പിച്ച് സ്ത്രീശക്തിയെ അഭിവാദ്യം ചെയ്യാനാണിത്..' എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾ മാത്രം ജീവനക്കാരായി 40 വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്.
advertisement
വനിതാ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത്രയധികം വിമാന സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ മാത്രമായിരിക്കുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2020 8:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Women's Day 2020 | എയർഇന്ത്യയുടെ 40 വിമാനങ്ങളിൽ ഇന്ന് ജീവനക്കാരായി വനിതകൾ മാത്രം


