രാജ്യത്തെ ആദ്യ മുസ്ലീം അധ്യാപിക ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകള്‍ ആന്ധ്രാ സര്‍ക്കാര്‍ പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തി

Last Updated:

എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ വനിതാ മുസ്ലീം അദ്ധ്യാപികയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന ജ്യോതി റാവു ഫൂലെയുടെയും ഭാര്യ സാവിത്രിഭായുടെയും സഹപ്രവര്‍ത്തകയായിരുന്നു ഫാത്തിമ ഷെയ്ഖ്.
ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ ചുവടെ ചേര്‍ക്കുന്നു:
  • ജ്യോതിറാവു ഫൂലെയും സാവിത്രിഭായ് ഫൂലെയും ജാതി വ്യവസ്ഥയ്ക്കും പുരുഷ മേധാവിത്വത്തിനുമെതിരെ നിലകൊണ്ടവരാണ്.
  • ബോംബെ പ്രസിഡന്‍സിയിലെ പൂനയിലെ തന്റെ വീട്ടില്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ആദ്യത്തെ സ്‌കൂള്‍ ആരംഭിക്കാന്‍ ഫൂലെ ദമ്പതികള്‍ക്ക് സൗകര്യം ഒരുക്കിയത് ഫാത്തിമ ഷെയ്ഖാണ്.
  • ഫൂലെ ദമ്പതികള്‍ നടത്തിയിരുന്ന സ്‌കൂളുകളില്‍ ഫാത്തിമ ഷെയ്ഖ് പഠിപ്പിച്ചിരുന്നു.
  • 1851ല്‍ മുംബൈയില്‍ അവര്‍ സ്വന്തമായി രണ്ട് സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു.
  • സിന്തിയ ഫറാര്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ നിന്ന സാവിത്രിഭായ് ഫൂലെയ്ക്കൊപ്പം ഫാത്തിമ ഷെയ്ഖ് അധ്യാപിക പരിശീലനം നേടിയിരുന്നു.
  • എന്നാല്‍ ഫാത്തിമ ഷെയ്ഖിന്‌അര്‍ഹമായ അംഗീകാരം ലഭിച്ചിച്ചിരുന്നില്ല.
  • 1831 ജനുവരി 9നാണ് ഫാത്തിമ ഷെയ്ഖ് ജനിച്ചത്. 2022 ജനുവരി 9ന്, ഫാത്തിമ ഷെയ്ഖിന്റെ 191-ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിലൂടെ ആദരം അർപ്പിച്ചിരുന്നു. സമുദായത്തിലെ അധഃസ്ഥിതരെ തദ്ദേശീയ ലൈബ്രറിയില്‍ പഠിക്കാനും ഇന്ത്യന്‍ ജാതി വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താനും ഫാത്തിമ ഷെയ്ഖ് ശ്രമങ്ങള്‍ നടത്തി.
advertisement
അതേസമയം, സാമൂഹിക സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ബഹുമുഖ വ്യക്തിത്വമാണ് ജ്യോതിറാവു ഫൂലെയെന്ന് ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സാമൂഹ്യനീതിക്കായി പോരാടിയ യോദ്ധാവായിരുന്നു ജ്യോതിറാവു ഫൂലെ എന്നും എണ്ണമറ്റ ആളുകളുടെ പ്രതീക്ഷയായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 14ന് ഭരണഘടനാ ശില്‍പ്പി കൂടിയായ ബി.ആര്‍ അംബേദ്കറിന്റെ ജന്മവാര്‍ഷികമാണ്. ഫൂലെയെപ്പോലെ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വന്ന് സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായി പോരാടിയ വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.മഹാത്മ ഫൂലെയുടെയും ഡോ. ബാബാസാഹേബ് അംബേദ്കറിന്റെയും മഹത്തായ സംഭാവനകള്‍ക്ക് ഇന്ത്യ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
1827ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച ഫൂലെ സാമൂഹിക വിവേചനത്തിനെതിരെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും അദ്ദേഹം പോരാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിഭായ് ഫൂലെയും അദ്ദേഹത്തോടൊപ്പം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചിരുന്നു.
സാമൂഹിക പരിഷ്‌കര്‍ത്താവ്, ചിന്തകന്‍, സന്നദ്ധ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍, പത്രാധിപന്‍, ദൈവശാസ്ത്രജ്ഞന്‍, തത്ത്വജ്ഞാനി എന്നീ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ ഒരാളായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
രാജ്യത്തെ ആദ്യ മുസ്ലീം അധ്യാപിക ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകള്‍ ആന്ധ്രാ സര്‍ക്കാര്‍ പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തി
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement