ജിമിക്കി കമ്മലിന്റെ ചിന്തയല്ല; ഇനി ഡോ. ചിന്താ ജെറോം; ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി യുവജന കമ്മീഷൻ അധ്യക്ഷ

Last Updated:

'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം
കൊല്ലം: കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി കരസ്ഥമാക്കി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. കേരള സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി പി അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.
യു ജി സിയുടെ ജൂനിയര്‍ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ ആർ എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്. കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷണം നടത്തിയ ചിന്താ ജെറോം നിലവില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സണാണ്.
advertisement
മുൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 'ചുംബനം, സമരം, ഇടതുപക്ഷം' , 'ചങ്കിലെ ചൈന', 'അതിശയപ്പത്ത്' എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. എസ് എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
advertisement
കൊല്ലം ചിന്താ ലാന്റിൽ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം. 'ജിമിക്കി കമ്മൽ ' എന്ന പാട്ടിനെക്കുറിച്ച് ചിന്ത നടത്തിയ വ്യാഖ്യാനം നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സെൽഫിയെക്കുറിച്ച് ചിന്ത നടത്തിയ പരാമർശവും ഏറെ ചർച്ച ചെയ്യപ്പെട്ടു. സെൽഫി ഉയർത്തുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമെന്ന തരത്തിലായിരുന്നു ചിന്തയുടെ വാക്കുകൾ. ഈ പരാമർശത്തിനു പിന്നാലെ ചിന്ത നേരത്തെയെടുത്ത നിരവധി സെൽഫികൾ ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച കൊഴുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Women/
ജിമിക്കി കമ്മലിന്റെ ചിന്തയല്ല; ഇനി ഡോ. ചിന്താ ജെറോം; ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി യുവജന കമ്മീഷൻ അധ്യക്ഷ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement