മോശസമയം മാറ്റാൻ പൂജ; വിഷാദ രോഗിയായ യുവതിക്ക് നഷ്ടമായത് രണ്ടു കോടിയോളം രൂപ

Last Updated:

വിഷാദരോഗം അലട്ടിയിരുന്ന ഇവർ 2016 ലാണ്  ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബെംഗളൂരു: വിഷാദരോഗം മോശം സമയം മൂലമാണെന്നും അത് മാറ്റാൻ പൂജ നടത്താമെന്നും വിശ്വസിപ്പിച്ച് 44 കാരിയുടെ രണ്ടു കോടിയോളം കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ മൂന്നു സഹോദരങ്ങൾ ബാങ്ക് അക്കൗണ്ടിലൂടെ നാലു വർഷം കൊണ്ട് 1.8 കോടി രൂപ തട്ടിയെന്നാണ് പരാതി.
വിഷാദരോഗം അലട്ടിയിരുന്ന ഇവർ 2016-ലാണ്  ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്.
വിഷാദം മാറ്റാൻ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതിനുള്ള ഉപദേശങ്ങളും യുവതി നിരന്തരം നൽകിത്തുടങ്ങി. സൗഹൃദം ശക്തമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകൾ നടത്താൻ ഇവർ കൂടി സഹായിക്കാമെന്ന് ഏറ്റു. മോശം സമയം ആണ് എന്നും അത് മാറ്റാൻ വിശദമായ പൂജ വേണം എന്നും അവർ ആവശ്യപ്പെട്ടു.
advertisement
അത്തരം പൂജകൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. 2016 ജനുവരി മുതൽ 2020 ഓഗസ്റ്റ് വരെയുള്ള 57 മാസക്കാലയളവിൽ പലതവണയായി 1.8 കോടി രൂപയാണ് അക്കൗണ്ടിലിട്ടു നൽകിയതെന്ന് ഇവർ പറയുന്നു.
Also Read- 24 കാരറ്റ് മധുരമുള്ള ബേക്കറി': കിലോയ്ക്ക് 9000 രൂപ വരെ വിലയുള്ള പലഹാരങ്ങള്‍ ഇവിടെ കിട്ടും
advertisement
ഏറെക്കാലം പൂജചെയ്തിട്ടും മാനസികമായി മെച്ചം കിട്ടാത്തതിനാൽ ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ച് കാരണം ചോദിച്ചു. ഗുണമൊന്നും കിട്ടാതിനാൽ പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സഹോദരങ്ങൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.അന്വേഷണം തുടങ്ങിയതായി ശേഷാദ്രിപുരം പോലീസ് അറിയിച്ചു.‌
മലയാളം വാർത്തകൾ/ വാർത്ത/Women/
മോശസമയം മാറ്റാൻ പൂജ; വിഷാദ രോഗിയായ യുവതിക്ക് നഷ്ടമായത് രണ്ടു കോടിയോളം രൂപ
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement