Women's Day 2020 'എല്ലാവർക്കും തുല്യത'; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

Last Updated:

നാരീശക്തി പുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യും

ഇന്ന് വനിതാ ദിനം. എല്ലാവർക്കും തുല്യനീതി എന്ന ആശയത്തിലാണ് ഇത്തവണ ലോകം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. എല്ലാ തലമുറയിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. രാജ്യത്തും വിപുലമായ പരിപാടികളോടെ വനിതാദിന ആഘോഷം നടക്കും.
നാരീശക്തി പുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യും. നാരീശക്തി പുരസ്കാര ജേതാക്കളുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സാക്ഷരതാ മിഷൻ പഠിതാക്കളായി നേട്ടം കൊയ്ത കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാർത്യായനി അമ്മയുമാണ് പുരസ്കാര ജേതാക്കളായ മലയാളികൾ. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്ന് കൈകാര്യം ചെയ്യുന്നതും സ്ത്രീകളായിരിക്കും.
BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'കോളർ ട്യൂണിന് പകരം കൊറോണ സന്ദേശം: ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [NEWS]
1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ പ്രക്ഷോഭത്തിന്റെ ഓർമ്മയിലാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഒരു അന്തർദേശീയ വനിതാദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ തത്വചിന്തകയാണ്. 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ടു വെച്ചത്. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ് വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനത്തെ അംഗീകരിച്ചത് .
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Women's Day 2020 'എല്ലാവർക്കും തുല്യത'; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement