'ആ റിബൺ കത്രിക കൊണ്ട് ഞറിക്കി അതാണ് ചെയ്തത്'; റെയിൽവേ ഡൈനിം​ഗ് റൂം ഉദ്ഘാടനം ചെയ്ത ശുചീകരണത്തൊഴിലാളി

Last Updated:

ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു

'ഇവിടെ ഇങ്ങനെ ഒരു റിബൺ വച്ചിരുന്നു, അത് ഞാൻ കത്രിക കൊണ്ട് ഞറിക്കി, അതാണ് ചെയ്തത്'. ഇത് പറയുമ്പോൾ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സീനിയർ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരി വിടരുന്നത് കാണാം. എന്നും യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തുന്ന തങ്കമ്മ കഴിഞ്ഞ വെള്ളിയാഴ്ച എത്തിയത് കൈയിൽ സെറ്റ് സാരിയുമായാണ്. തുടർന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ പുതിയതായി ആരംഭിച്ച ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഇതോടെ ആ ഉദ്ഘാടനം അപൂർവ്വ ചടങ്ങായി മാറി.
ഇതിന്റെ ഫോട്ടോയും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സതേൺ റെയിൽവേ തിരുവനന്തപുരം ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ചിത്രത്തിനൊപ്പം സ്റ്റേഷനിലെ ഏറ്റവും മുതിർന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിർവഹിച്ചത് എന്നും കുറിച്ചിട്ടുണ്ട്.
'വെള്ളിയാഴ്ച ലീവ് എടുക്കരുത്. വരുമ്പോള്‍ നല്ലൊരു സാരിയുടുത്തു വരണം, ചേച്ചിയാണ് റെയിൽവേയുടെ ഡൈനിങ് റൂം ഉദ്ഘാടനം ചെയ്യുന്നത് എന്ന് റെയിൽവേ ഡിവിഷണൽ മാനേജർ പറ‍ഞ്ഞപ്പോൾ തങ്കമ്മ തന്നെ കളിയാക്കിയതെന്നാണ് ചിന്തിച്ചത്. എന്നാല്‍ തമാശയ്ക്ക് കേട്ട കാര്യം ശരിയാണെന്ന് തങ്കമ്മയ്ക്ക് ബോധ്യമായത് വെള്ളിയാഴ്ച രാവിലെയായിരുന്നു.
advertisement
ഡിവിഷണൽ മാനേജരായ എസ്.എം. ശർമ തങ്കമ്മയെ ഉദ്ഘാടകയായി നിശ്ചയിച്ചപ്പോൾ സഹപ്രവർത്തകരെല്ലാം സന്തോഷത്തോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു. സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനിയറായ ഡോ. രവികുമാരൻ നായരും ചീഫ് ക്രൂ കൺട്രോളറായ എം.എ. ജോജുവും മറ്റ് മുതിർന്ന് ഐആർഎസ് കാരും എത്തി. ഇതോടെ ആ ഉദ്ഘാടന ചടങ്ങ് സ്വർണലിപിയിൽ കുറിക്കപ്പെടുന്ന ഒന്നായി മാറി.
മലയാളം വാർത്തകൾ/ വാർത്ത/Women/
'ആ റിബൺ കത്രിക കൊണ്ട് ഞറിക്കി അതാണ് ചെയ്തത്'; റെയിൽവേ ഡൈനിം​ഗ് റൂം ഉദ്ഘാടനം ചെയ്ത ശുചീകരണത്തൊഴിലാളി
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement