Healthy Pregnancy | ഗർഭാവസ്ഥയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ആശങ്കപ്പെടേണ്ട; ഗർഭം അലസുന്നതിന്റെ സൂചനകളല്ല!
- Published by:Anuraj GR
- news18-malayalam
Last Updated:
ഗർഭിണികൾ മൂത്രമൊഴിക്കുമ്പോൾ രക്തക്കറ കണ്ടേക്കാം. രക്തസ്രാവം ഗർഭം അലസുന്നതിന്റെ ലക്ഷണമായതിനാൽ പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്
പ്രെഗ്നൻസി അതിലോലമായ ജീവിത ഘട്ടമാണ്, പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളിൽ. ഈ കാലയളവിൽ സ്ത്രീകൾക്ക് (Woman) പല തരത്തിലുള്ള മാറ്റങ്ങളും മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങളും അനുഭവപ്പെടുന്നു. വയറിനുള്ളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ലക്ഷണങ്ങളും അടിക്കടി ഉണ്ടായേക്കാം. ഈ ഘട്ടത്തിൽ ഏറ്റവും വലിയ ഭീഷണി ഗർഭം അലസൽ (Miscarriage) തന്നെ ആണ്. എന്നിരുന്നാലും, ചില സമയങ്ങളിൽ ഗർഭം(Pregnancy) അലസലിന്റേതാണെന്ന് തോന്നിപ്പിക്കുന്ന ചില തെറ്റായ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. മുമ്പ് ഗർഭം അലസിയിട്ടുണ്ടെങ്കിൽ അത് ദമ്പതികളിൽ അമിതമായ ഉത്കണ്ഠയ്ക്കും സമ്മർദ്ദത്തിനും കാരണമാകുന്നു. ദിനചര്യയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അവരെ ഭയപ്പെടുത്തും. ഇതിൽ ശ്രദ്ധയോടെ കാണേണ്ട ചില ലക്ഷണങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവ സാധാരണമാണ്.
ഗർഭം അലസലിന്റേതെന്ന് കരുതപ്പെടുന്ന ചില തെറ്റായ മുന്നറിയിപ്പുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ഗർഭിണികൾ താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ കണ്ടാൽ അത് ഗർഭം അലസലാണെന്ന് തെറ്റിദ്ധരിച്ച് ഗർഭാവസ്ഥയിൽ മാനസികമായി തളർന്നു പോകാറുണ്ട്. അങ്ങനെ ഉള്ളവർക്കും ആദ്യമായി ഗർഭം ധരിക്കുന്നവർക്കും ഈ ലേഖനം പ്രയോജനപ്പെടും.
- ഗർഭിണികൾ മൂത്രമൊഴിക്കുമ്പോൾ രക്തക്കറ കണ്ടേക്കാം. രക്തസ്രാവം ഗർഭം അലസുന്നതിന്റെ ലക്ഷണമായതിനാൽ നിങ്ങൾ പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ കേസുകളിലും ഇത് ഒരുപോലെയല്ല. ഗർഭാവസ്ഥയിൽ, സെർവിക്സിനു സമീപമുള്ള രക്തയോട്ടം വർദ്ധിക്കുന്നു, ഇത് ഇടയ്ക്കിടെ മുറിവുകൾ ഉണ്ടാകാൻ ഇടയാക്കും. എന്നിരുന്നാലും, നിങ്ങൾ കടുത്ത രക്തസ്രാവം അനുഭവിക്കുകയോ രക്തത്തോടൊപ്പം ടിഷ്യുവിന്റെ ഒരു ഭാഗം കാണുകയോ ചെയ്താൽ ഗർഭം അലസാനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക.
advertisement
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2021 6:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Healthy Pregnancy | ഗർഭാവസ്ഥയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ആശങ്കപ്പെടേണ്ട; ഗർഭം അലസുന്നതിന്റെ സൂചനകളല്ല!


