സ്ത്രീകൾ പ്രായം കുറഞ്ഞ യുവാക്കളുമായി ബന്ധം ഇഷ്ടപ്പെടുന്നതിന്റെ 10 കാരണങ്ങൾ

Last Updated:

വ്യക്തി ശുചിത്വം, തൊഴിൽപരമായ പിന്തുണ, കുറഞ്ഞ വൈകാരികത തുടങ്ങിയ ഗുണങ്ങളാണ് പല സ്ത്രീകളും പ്രായവ്യത്യാസമുള്ളവരുമായുള്ള ബന്ധങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മുംബൈ നഗരഹൃദയത്തിലെ ഒരു കഫേയിൽ, 40 വയസുള്ള ബിസിനസുകാരിയായ റിയയും 29 വയസുള്ള യുവ പ്രൊഫഷണലായ അങ്കിതും പലപ്പോഴും ശാന്തമായ കാപ്പികുടിച്ച് ഡേറ്റിങ് ആസ്വദിക്കുന്നത് കാണാം. അവരുടെ പ്രായ വ്യത്യാസം ചുറ്റുമിരിക്കുന്നവരെ അത്ഭുതപ്പെടുത്തുന്നുവെങ്കിലും അവർ പരസ്പരം സംതൃപ്തരായി കാണപ്പെടുന്നു. "എനിക്ക് അങ്കിതിന്റെ ഊർജവും പോസിറ്റീവിറ്റിയും ഇഷ്ടമാണ്" എന്ന് റിയ തുറന്നു സമ്മതിക്കുന്നു, അതേസമയം അവളുടെ സ്വാശ്രയത്വത്തെയും ജീവിതാനുഭവത്തെയും അംഗീകരിക്കുന്നതായി അങ്കിതും പറയുന്നു.
ഒരുകാലത്ത് അപൂർവമായി കണക്കാക്കപ്പെട്ടിരുന്ന ഇത്തരം ബന്ധങ്ങൾ നഗരങ്ങളിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഉയർന്നുവരുന്ന ചോദ്യം ഇതാണ്: പ്രായമായ സ്ത്രീകളെ ചെറുപ്പക്കാരായ പുരുഷന്മാരിലേക്ക് ആകർഷിക്കുന്നത് എന്താണ്? അത് കേവലം ശാരീരിക ആകർഷണമാണോ?
പൊതുവെ എല്ലാവരും ഇത്തരം ബന്ധങ്ങള ലൈംഗികാകർഷണവുമായി ബന്ധിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുകയെന്ന് മീഡിയം മാസികയിൽ എഴുതുന്ന റിലേഷൻഷിപ്പ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശാരീരിക ആകർഷണത്തിന് ഒരു പങ്കുണ്ടെങ്കിലും, പ്രത്യേകിച്ച് പ്രായവ്യത്യാസം പ്രധാനമായിരിക്കുമ്പോൾ, ഇത് അപൂർവ്വമായി മാത്രമേ ഏക ഘടകമാകൂ എന്ന് വിദഗ്ധര്‍ ഊന്നിപ്പറയുന്നു. യുവാക്കള്‍ ബന്ധത്തിന് ഊർജ്ജസ്വലത, അഭിനിവേശം, പുതുമ എന്നിവ നൽകുന്നു. പലപ്പോഴും പ്രായമായ പുരുഷന്മാരിൽ കാണാത് ചില ഗുണങ്ങളാണിവ.
advertisement
ഇതും വായിക്കുക: 17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി
സാധാരണയായി, സ്ത്രീകൾ ഒരു "യുവാവിലേക്ക്" ആകർഷിക്കപ്പെടുന്നതായി പറയുമ്പോൾ‌, അവർ കുറഞ്ഞത് 10 മുതൽ 15 വയസ്സ് വരെ പ്രായം കുറഞ്ഞ ഒരാളെ കുറിച്ചാകും പറയുക. പ്രസരിപ്പ്, പോസിറ്റീവിറ്റി, ശുഭാപ്തിവിശ്വാസം എന്നിവ പലപ്പോഴും പ്രധാന ആകർഷണങ്ങളായി മാറുന്നു. പ്രായമായ സ്ത്രീകൾക്ക് യുവപങ്കാളികളെ തിരഞ്ഞെടുക്കാൻ കഴിയുന്നതിന്റെ നിരവധി കാരണങ്ങൾ വിദഗ്ദ്ധർ വിവരിക്കുന്നു:
1. ശാരീരിക ആകർഷണം: ഫിറ്റ്നസും പ്രസരിപ്പും പ്രധാനപ്പെട്ടതാണ്. സ്ത്രീകൾ പലപ്പോഴും ചെറുപ്പക്കാരായ പുരുഷന്മാരെ സ്വന്തം പ്രായത്തിലുള്ള സമപ്രായക്കാരേക്കാൾ കൂടുതൽ സജീവവും, സ്വരച്ചേർച്ചയുള്ളതും, ശാരീരികമായി ആകർഷകവുമാണെന്ന് വിലയിരുത്തുന്നു.
advertisement
2. നല്ല ശുചിത്വം: ചെറുപ്പക്കാരായ പുരുഷന്മാർ സ്വയം പരിചരണത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണ്. ദിവസേനയുള്ള കുളി, വൃത്തിയുള്ള വസ്ത്രങ്ങൾ, ഡിയോഡറന്റ് എന്നിവ ചെറിയ കാര്യമായി തോന്നാം. പക്ഷേ അത്തരം കാര്യങ്ങള്‍ അവരുടെ ആകർഷണം വർദ്ധിപ്പിക്കുന്നു. ഇതിനു വിപരീതമായി, സ്ത്രീകൾ ഏറെ വിലമതിക്കുന്ന 'പുതുമ' പ്രായമായ പുരുഷന്മാർക്ക് ഇല്ലെന്നതും ഒരു കാരണമായി വിദഗ്ധർ‌ ചൂണ്ടിക്കാട്ടുന്നു.
3. കുറഞ്ഞ വൈകാരികത: ചെറുപ്പക്കാരായ പുരുഷന്മാർ മാനസികമായി കൂടുതൽ സ്വതന്ത്രരായി കാണപ്പെടുന്നു. ജീവിത സമ്മർദ്ദങ്ങൾ കുറവായതിനാൽ, മുൻകാല അനുഭവങ്ങളുടെ ഭാരം വഹിക്കുന്ന പ്രായമായ പുരുഷന്മാരെ അപേക്ഷിച്ച് അവർ അത്രയും അസ്വസ്ഥരല്ല.
advertisement
4. കുടുംബ സങ്കീർണതകൾ കുറവ്: മുൻ പങ്കാളികളോ കുട്ടികളോ കുടുംബ ഉത്തരവാദിത്തങ്ങളോ ഉള്ള പല പ്രായമായ പുരുഷന്മാരിൽ നിന്നും വ്യത്യസ്തമായി, യുവ പങ്കാളികളുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ കുറഞ്ഞിരിക്കും. ഇത് ബന്ധങ്ങളെ ലളിതവും കൂടുതൽ സമ്മർദ്ദരഹിതവുമാക്കുന്നു.
5. പോസിറ്റീവ് വീക്ഷണം: യുവത്വ‌ത്തിനൊപ്പം പലപ്പോഴും ഉത്സാഹവും സാഹസികതയും അനുഗമിക്കപ്പെടുന്നു. ഈ പോസിറ്റിവിറ്റി ബന്ധങ്ങളെ ഊർജ്ജസ്വലവും ഉന്മേഷദായകവുമായി നിലനിർത്തുന്നു.
6. സ്വാതന്ത്ര്യവും ബഹുമാനവും: സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുന്നു. ചെറുപ്പക്കാരായ പുരുഷന്മാർ സാധാരണയായി നിയന്ത്രണശേഷി കുറഞ്ഞവരും പങ്കാളിയുടെ കരിയറിനെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നവരുമാണ്.
advertisement
7.  വിവാഹബന്ധത്തിലേക്ക് കടക്കാനുള്ള സമ്മർദം കുറവാണ്: ചെറുപ്പക്കാരായ പുരുഷന്മാർ പലപ്പോഴും ജീവിതത്തെ പോസിറ്റീവായാണ് കാണുന്നത്. കുട്ടികൾ, കുടുംബാസൂത്രണം എന്നിവയെ പറ്റിയുള്ള ആധികൾ ഇല്ലാത്തത് സ്ത്രീകൾക്ക് വ്യക്തിപരവും പ്രൊഫഷണലുമായ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്നു.
8. തൊഴിൽപരമായ പിന്തുണ: പങ്കാളിയുമായി മത്സരിക്കുന്നതിനുപകരം, സ്ത്രീകളുടെ കരിയറിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രവണത ചെറുപ്പക്കാരായ പുരുഷന്മാർക്കുണ്ട്.
9. ആരോഗ്യവും പ്രസരിപ്പും: ഫിറ്റ്നസ്, സ്റ്റാമിന, സജീവമായ ജീവിതശൈലി എന്നിവ ചെറുപ്പക്കാരായ പുരുഷന്മാരെ ആകർഷകവും രസകരവുമായി നിലനിർത്തുകയും ബന്ധങ്ങൾക്ക് ഊർജ്ജസ്വലത നൽകുകയും ചെയ്യുന്നു.
advertisement
10. നിയന്ത്രണ സ്വഭാവം കുറവ് : പരമ്പരാഗത ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചെറുപ്പക്കാരായ പുരുഷന്മാർ ഒരു ബന്ധത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. 'നോ' പറഞ്ഞാൽ അതിനെ ബഹുമാനിക്കുകയും പൊതുവായ തീരുമാനമെടുക്കാൻ പിന്തുണ നൽകുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Life/Women/
സ്ത്രീകൾ പ്രായം കുറഞ്ഞ യുവാക്കളുമായി ബന്ധം ഇഷ്ടപ്പെടുന്നതിന്റെ 10 കാരണങ്ങൾ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement