ലൈവ് റിപ്പോർട്ടിംഗിനിടെ അപരിചിതന്റെ ചുംബനം; മനോധൈര്യം കൈവിടാതെ മാധ്യമ പ്രവർത്തക; ശരിയല്ലെന്ന് താക്കീത്
Last Updated:
അതേസമയം റിപ്പോർട്ടിംഗിന് തടസം വരാതെ മാധ്യമ പ്രവർത്തക സാഹചര്യം കൈകാര്യം ചെയ്തു.
ലൂയിസ് വില്ലെ: സംഗീത പരിപാടിയുടെ ലൈവ് റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമ പ്രവർത്തകയെ യുവാവ് ചുംബിച്ചു. ലൂയിസ് വില്ലെയിലെ സംഗീത പരിപാടിയുടെ ലൈവ് റിപ്പോർട്ടിംഗിനിടെയാണ് സംഭവം. വേവ്3 റിപ്പോർട്ടർ സാറ റിവെസ്റ്റിനെയാണ് അപരിചിതനായ യുവാവ് ചുംബിച്ചത്.
അതേസമയം റിപ്പോർട്ടിംഗിന് തടസം വരാതെ മാധ്യമ പ്രവർത്തക സാഹചര്യം കൈകാര്യം ചെയ്തു. ഇത് ശരിയല്ലെന്ന് ശക്തമായ താക്കീത് നൽകിയ സാറ സംഭവത്തിൽ പരാതി നൽകുകയും ചെയ്തു. എറിക് ഗുഡ്മാൻ എന്നയാളാണ് സാറയെ ചുംബിച്ചത്. ഇയാൾക്ക് മൂന്നു മാസം ജയിൽ ശിക്ഷയും 250 ഡോളർ വരെ പിഴയും ലഭിച്ചേക്കുമെന്നാണ് സൂചന.
റിപ്പോർട്ടിംഗിനിടെ എറിക് പിന്നിൽ നിൽക്കുകയായിരുന്നു. ഇതിനിടെ മറ്റൊരാൾ മുന്നിലൂടെ ഓടുകയും ചെയ്തു. ഇതിനെ കളിയായി കണ്ട് സാറ റിപ്പോർട്ടിംഗ് തുടർന്നു. ഇതിനിടെ എറിക് സാറയെ ചുംബിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ സാറ ശ്രമിക്കുന്നതും ലൈവിൽ കാണാം.
advertisement
Hey mister, here’s your 3 seconds of fame. How about you not touch me? Thanks!! pic.twitter.com/5O44fu4i7y
— Sara Rivest (@SRivestWAVE3) September 20, 2019
സംഭവത്തിനു പിന്നാലെ സാറ സമ്മർദത്തിലായെങ്കിലും റിപ്പോർട്ടിംഗ് തുടർന്നു. ഇതിനിടെയാണ് ഇത് ശരിയല്ലെന്ന ശക്തമായ താക്കീത് നൽകിയത്. പൊലീസിൽ പരാതി നൽകാൻ അവതാരകൻ സാറയോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം സംഭവത്തിൽ എറിക് സാറയോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്.
advertisement
നിങ്ങളുടെ മൂന്ന് സെക്കന്റ് നേരത്തെ പ്രശസ്തി ഇതാ എന്നു കുറിച്ചു കൊണ്ട് സാറ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2019 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
ലൈവ് റിപ്പോർട്ടിംഗിനിടെ അപരിചിതന്റെ ചുംബനം; മനോധൈര്യം കൈവിടാതെ മാധ്യമ പ്രവർത്തക; ശരിയല്ലെന്ന് താക്കീത്

