മേധാവിയായി മലയാളി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ആയി മിനി ഐപ്പ് ചുമതലയേല്‍ക്കും
- Published by:Karthika M
- news18-malayalam
Last Updated:
1986ല്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് മിനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എല്‍. ഐ. സിയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ സോണല്‍ മാനേജരായ മിനി നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ലീഗല്‍ ) ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ആയി മലയാളിയായ മിനി ഐപ്പ് തിങ്കളാഴ്ച ചുമതലയേല്‍ക്കും. എല്‍. ഐ. സിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ എം. ഡി യാണ് തിരുവല്ല സ്വദേശിയായ മിനി.
1986ല്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് മിനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ലീഗല്‍ ) ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്സിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയും മിനി ഐപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
advertisement
2019 ഏപ്രിലില്‍ എല്‍. ഐ. സിയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ സോണല്‍ മാനേജരായ മിനി ഹൈദരാബാദ് കേന്ദ്രമായി സൗത്ത് - സെന്‍ട്രല്‍ (കര്‍ണാടക, തെല്ലങ്കാന, ആന്ദ്ര ) സോണിന്റെ ചുമതല ആണ് വഹിച്ചത്. എല്‍. ഐ. സി. എച്. എഫ്. എല്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സി. ഇ. ഒ ആയും മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം മുണ്ടക്കല്‍ സ്വദേശി റിട്ട. കമഡോര്‍ ഐപ്പാണ് ഭര്‍ത്താവ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2021 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മേധാവിയായി മലയാളി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ആയി മിനി ഐപ്പ് ചുമതലയേല്‍ക്കും