International Women's Day 2021 | സിനിമയിലെ ഏറ്റവും ശക്തമായ അഞ്ച് സ്ത്രീ കഥാപാത്രങ്ങൾ

Last Updated:

വനിതാ ദിനത്തിലോ അല്ലാത്ത ദിവസങ്ങളിലോ തീർച്ചയായും കണ്ടിരിക്കേണ്ട, ഓരോ സ്ത്രീക്കും പറയാനുള്ള ചില കഥകൾ ഇതാണ്.

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നാൾക്കുനാൾ വർധിക്കുന്ന അവസരത്തിലാണ് മറ്റൊരു വനിതാദിനം കടന്നുവരുന്നത്. സ്ത്രീ വിരുദ്ധ സന്ദർഭങ്ങളെ സ്വന്തം ഇച്ഛശക്തികൊണ്ട് മറികടക്കുന്നതെങ്ങനെ എന്ന വിഷയം ആധാരമാക്കിയ മികച്ച 5 സിനിമകൾക്കൊപ്പം ഈ വനിതാ ദിനം ആഘോഷിക്കാം.
സമർത്ഥരായ സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ, സിനിമ പ്രവർത്തകർ എന്നിവർ കൂടെയുള്ള സ്ത്രീകളിൽ നിന്നും കേട്ടറിഞ്ഞ നിമിഷങ്ങൾ സിനിമയായി രൂപാന്തരപ്പെടുത്തുന്നു. ആണധികാരത്തിന്റെ രക്ഷാകർതൃത്വത്തിൽ നിന്നും ഓരോ സ്ത്രീയും സ്വയം വേർതിരിഞ്ഞു വരേണ്ട അനിവാര്യതയെ കുറിച്ചാണ് ഈ സിനിമകൾ പറയുന്നത്. വനിതാ ദിനത്തിലോ അല്ലാത്ത ദിവസങ്ങളിലോ തീർച്ചയായും കണ്ടിരിക്കേണ്ട, ഓരോ സ്ത്രീക്കും പറയാനുള്ള ചില കഥകൾ ഇതാണ്.
ലേഡി ബേർഡ്(2017): അക്കാഡമി അവാർഡ് നോമിനിയും നടിയുമായ ഗ്രെറ്റ ജർവിഗ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഉന്നത പഠനാർത്ഥം സ്വന്തം നഗരത്തിലെ അതൃപ്തികളിൽ നിന്നും മാറി സ്കൂളിലെ പ്രമുഖ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്ന വിമതസ്വരക്കാരിയായ ടീനേജരുടെ കഥ പറയുന്നു. സയർസെ റൊനാൻ ആണ് കേന്ദ്ര കഥാപാത്രമായ പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ലൂറി മെറ്റാസിൽഫ് അവതരിപ്പിച്ച മാതാവുമായി വളരെ സങ്കീർണമായ ഒരു ബന്ധമാണ് ലേഡി ബേർഡിനുള്ളത്. ഈ സിനിമയിലെ പ്രകടനം സയർസെയെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബിന് അർഹയാക്കി.
advertisement
ഫ്രാൻസെസ് ഹ(2012): ഗ്രെറ്റ ജർവിഗ് നായികയാകുന്ന ഈ സിനിമ ന്യൂ യോർക്കിൽ വലിയ നിലയിലെത്താൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ ജീവിതവും, സാഹചര്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളുമാണ് പ്രമേയമാക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ൽ ചിത്രീകരിച്ച ഈ സിനിമ സൗഹൃദത്തെക്കുറിച്ചും ജീവിതത്തിലെ ക്ലേശകരമായ കാലഘട്ടത്തെക്കുറിച്ചും പറയുന്നു. ജർവിഗിന്റെ ജീവിത പങ്കാളി നോഹ ബാഉംബാഷ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
advertisement
തപ്പഡ് (2020): ഗാർഹിക പീഡനമെന്ന അധികമാരാലും ചർച്ച ചെയ്യപ്പെടാത്തതും സമൂഹത്തിനു മുന്നിലേക്ക് കടന്നുവരാത്തതുമായ വിഷയമാണ് കഥയുടെ പ്രമേയം. പൊതു ഇടത്തിൽ വച്ച് സ്വന്തം ഭർത്താവ് ചെകിട്ടത്തടിക്കുന്നതോടെ അന്ന് വരെ ഭർത്താവിനോടുണ്ടായ സ്നേഹം അവസാനിപ്പിക്കുന്ന സ്ത്രീയെ തന്മയത്വത്തോടെ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് തപ്സി പന്നു ആണ്. ദാമ്പത്യത്തിൽ സ്വന്തം അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ എല്ലാം ഉപേക്ഷിച്ച് സ്വന്തം കാലിൽ നിലയുറപ്പിക്കുന്ന ശക്തമായ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിക്കുന്നതാണ് അനുഭവ് സിൻഹ സംവിധാനം ചെയ്ത ഈ സിനിമ.
advertisement
ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ (2016): ജീവിതത്തിൽ ആത്യന്തികമായ സ്വാതന്ത്ര്യം തേടുന്ന 4 സ്ത്രീകളുടെ കഥയാണ് ഈ ചിത്രം. രക്ഷാധികാരത്വത്തിന്റെ നിരവധി വശങ്ങളെ വിമർശിച്ച് മുന്നേറുന്ന സിനിമ സ്ത്രീകൾ അവരുടെ സൂഷ്മമായ സ്വതന്ത്ര നിമിഷങ്ങളെ കണ്ടെത്തുന്നതെങ്ങനെ എന്നും ചർച്ച ചെയ്യുന്നു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രത്തിൽ കങ്കണ സെൻ ശർമ്മ, രത്ന പഥക് ഷാ, പ്ലബിത ബോർതാക്കുർ, അഹാന കുമ്രാ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
കോളേറ്റെ (2018): കിയേറ നൈറ്റ്ലെ നായികയാവുന്ന ഈ സിനിമ ഒരു ക്ലാസിക് പീരീഡ് ഡ്രാമയ്ക്കുള്ള നിങ്ങളുടെ അന്വേഷണത്തിന് വിരാമം കുറിക്കുന്ന ഒന്നാണ്. ഫ്രഞ്ച് നോവലിസ്റ്റ് സിഡോണി ഗബ്രിയേല കോളേറ്റെ യുടെ ജീവിതം ആസ്പദമാക്കി എടുത്ത സിനിമ അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. മികച്ച നോവലുകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കോളേറ്റെ വിവാഹിതയാകുന്നതോടെ കൃതികൾ അവരുടെ ഭർത്താവിന്റെ പേരിൽ പ്രസിദ്ധീകരിക്കേണ്ടി വരുന്നു. തനിക്ക് ലഭിക്കേണ്ട പ്രശംസയും പ്രശസ്തിയും ഭർത്താവിന് ലഭിക്കുകയും സ്ത്രീയായതിന്റെ പേരിൽ അർഹതപ്പെട്ട പേരും സ്വീകാര്യതയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന കോളേറ്റെ പിന്നീട ജീവിതത്തോട് പൊരുതുകയും സ്വന്തം വ്യക്തിത്വത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് കഥ.
മലയാളം വാർത്തകൾ/ വാർത്ത/Women/
International Women's Day 2021 | സിനിമയിലെ ഏറ്റവും ശക്തമായ അഞ്ച് സ്ത്രീ കഥാപാത്രങ്ങൾ
Next Article
advertisement
'എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്'; ജി സുകുമാരൻ നായർ
'എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്'; ജി സുകുമാരൻ നായർ
  • എൻഎസ്എസിനെ രാഷ്ട്രീയ പാർട്ടികളാക്കാൻ ആരും ശ്രമിക്കരുതെന്ന് ജി സുകുമാരൻ നായർ വിജയദശമി സമ്മേളനത്തിൽ പറഞ്ഞു.

  • ശബരിമലയിൽ വികസനം വേണമെന്ന സർക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് എൻഎസ്എസ് നിന്നതെന്ന് സുകുമാരൻ നായർ.

  • എൻഎസ്എസിനെ തകർക്കാൻ വ്യക്തിഹത്യ നടത്തിയാലും 112 വർഷം അതിജീവിച്ച സംഘടനയെ നശിപ്പിക്കാനാവില്ല.

View All
advertisement