LLB പ്രവേശന പരീക്ഷയിൽ ചരിത്ര വിജയവുമായി വയനാട്ടിലെ രാധിക; പ്രാക്തന ഗോത്ര വിഭാഗത്തിൽ നിന്ന് പ്രവേശനം നേടുന്ന ഏക വിദ്യാർഥിനി

Last Updated:

പട്ടിക വർഗ്ഗ വിഭാഗത്തിൽ 1,022 ആം റാങ്കാണ് രാധിക കരസ്ഥമാക്കിയത്.

വയനാട്: ഗോത്രവിഭാഗത്തിന്റെ പരാധീനതകൾക്കിടയിൽ നിന്ന് എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചരിത്ര വിജയമാണ് വയനാട്ടുകാരിയായ കെ.കെ. രാധിക നേടിയത്. ഈ വിഭാഗത്തിൽ പ്രവേശനം നേടിയ ഇന്ത്യയിലെ ഏക പ്രാക്തന ഗോത്രവിഭാഗത്തിൽ  (PVTG - (Partcularly vulnerable Tribal Group) പ്പെട്ടവിദ്യാർത്ഥിനിയാണ് സുൽത്താൻ ബത്തേരി വടക്കനാട് കല്ലൂർകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയന്റെയും ബിന്ദുവിന്റെയും മകൾ കെ.കെ. രാധിക.
ഇന്ത്യയിലെ 22 നിയമ സർവ്വകലാശാലകളുടെ  ആഭിമുഖ്യത്തിൽ നടത്തിയ  എൽഎൽബി പ്രവേശന പരീക്ഷയിലാണ് പരിമിതികൾക്കിടയിൽ നിന്നും കഠിന പരിശ്രമം കൊണ്ട് ഈ പ്രാക്തന ഗോത്ര വിദ്യാർത്ഥിനി വിജയം നേടിയത്. പട്ടിക വർഗ്ഗ വിഭാഗത്തിൽ  1,022 ആം റാങ്കാണ് രാധിക കരസ്ഥമാക്കിയത്.
നൂൽപ്പുഴ കല്ലൂർ രാജീവ് ഗാന്ധി ആശ്രാമം  സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കി. ലീഗൽ സർവ്വീസ് സൊസൈറ്റിയുടേയും പട്ടിക വർഗ്ഗ വികസന വകുപ്പിന്റേയും നേതൃത്വത്തിലുള്ള പരിശീലന ക്ലാസിൽ പങ്കെടുത്താണ് രാധിക വിജയം കൈവരിച്ചത്.  മകളുടെ വിജയത്തിൽ അഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല രക്ഷിതാക്കൾക്ക് .
advertisement
അമ്മയുടെ പ്രാർത്ഥനയും സഹായവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് രാധിക പറഞ്ഞു. അച്ഛന്റെ മദ്യപാനം മൂലമുളള പ്രശ്നങ്ങളെ അതിജീവിച്ചത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന കൂലിപണിക്കാരിയായ അമ്മയുടെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണെന്ന് രാധിക .നിയമപഠനം പൂർത്തിയാക്കിയ ശേഷം തന്റെ സമുദായത്തിൽ ഉൾപ്പടെയുള്ള പാവങ്ങൾക്ക് നിയമ സഹായം ചെയ്യണമെന്നാണ് ആഗ്രഹമെന്നും രാധിക പറഞ്ഞു.
പട്ടികവർഗ  വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക വിഭാഗം കുട്ടികൾക്ക് മാത്രമുള്ള സ്കൂളായ കല്ലൂർ രാജീവ് ഗാന്ധി മോഡൽ റെസിഡൻഷ്യൽ സ്കൂളി ൽ നിന്നാണ് ഈ വർഷം പ്ലസ് ടു  ഹ്യുമാനിറ്റീസ് രാധിക പാസ്സായത്.
advertisement
രാധികയുടെ തുടർപഠനത്തിനുള്ള മുഴുവൻ ചിലവുകളും ഐടിഡിപിയാണ് വഹിക്കുന്നത്.
റിസൽട്ട് പുറത്ത് വന്നെങ്കിലും ഏത് സർവ്വകലാശാലയിലാണ് പ്രവേശനം ലഭിക്കുകയെന്നത് തീരുമാനമായിട്ടില്ല. രാധികയുടെ  നിയമ പഠനം കൊച്ചിയിലോ, ബംഗളൂരിലോ ആകാനാണ് സാധ്യത.
മലയാളം വാർത്തകൾ/ വാർത്ത/Life/
LLB പ്രവേശന പരീക്ഷയിൽ ചരിത്ര വിജയവുമായി വയനാട്ടിലെ രാധിക; പ്രാക്തന ഗോത്ര വിഭാഗത്തിൽ നിന്ന് പ്രവേശനം നേടുന്ന ഏക വിദ്യാർഥിനി
Next Article
advertisement
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
  • മുംബൈയിലെ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ആറുവയസുകാരിയും ഉൾപ്പെടുന്നു.

  • വേദിക സുന്ദർ ബാലകൃഷ്‌ണൻ, സുന്ദർ ബാലകൃഷ്‌ണൻ, പൂജ രാജൻ എന്നിവരാണ് മരിച്ച മലയാളികൾ.

  • പത്താം നിലയിൽ ഉണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിച്ചു, 15 പേരെ രക്ഷപ്പെടുത്തി.

View All
advertisement