Petrol Diesel Price | സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
കേരളത്തിൽ ഇന്ധനവില വർധിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ സെസ് നിലവിൽ വന്നതോടെ ഏപ്രിൽ 1 മുതൽ കേരളത്തിൽ ഇന്ധനവില വർധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിച്ചു.
അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്. ഡീസൽ ഒരു ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു.
കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ ഇന്ധന വിലയിൽ മാറ്റം വന്നിട്ടില്ല. ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും രാജ്യത്തെ എണ്ണക്കമ്പനികൾ മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ ഇന്ത്യയിലെ ഇന്ധന വില നിശ്ചയിക്കുന്നത്.
advertisement
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.73 രൂപ
ഡീസൽ ലിറ്ററിന് 94.33 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
advertisement
ഡീസൽ ലിറ്ററിന് 89.76 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 109.73 രൂപ
ഡീസൽ: ലിറ്ററിന് 97.20 രൂപ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 04, 2023 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Petrol Diesel Price | സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക്