'എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും'; ഇനി പൂസാകാനാകില്ലെന്ന് നടി പൂജാ ഭട്ട്
Last Updated:
മദ്യം തൊടാതെ രണ്ടുവർഷവും പത്തുമാസവും പിന്നിട്ടതായി നടിയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ''എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും''- മദ്യാസക്തിയിൽ നിന്ന് പൂർണമായി മോചിതയായ ബോളിവുഡ് നടി പൂജാ ഭട്ട് പറയുന്നു. 'ലഹരിയില്ലാതെ രണ്ടുവർഷവും പത്തുമാസവും' എന്ന കുറിപ്പോടെ തന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് പൂജ മറ്റുള്ളവർക്കു പ്രചോദനം നൽകിയത്.
മദ്യത്തെ ഒഴിവാക്കാനുള്ള തന്റെ നിരന്തര ശ്രമങ്ങളെ കുറിച്ച് പൂജാ ഇൻസ്റ്റാഗ്രാമിൽ നിരന്തരം കുറിപ്പുകൾ പങ്കുവെച്ചിരുന്നു. മുൻപ് തനിക്ക് മദ്യം നൽകിയിരുന്ന കച്ചവടക്കാരൻ തന്നെയാണ് ഇപ്പോൾ മദ്യാസക്തിയിൽ നിന്ന് മോചിതയാകാൻ തന്നെ സഹായിച്ചതെന്നും പൂജ പറഞ്ഞിരുന്നു.
''ഞാൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. എന്നിട്ടും അദ്ദേഹം എന്റെ ഒപ്പം നിന്നു'' - പൂജ പറഞ്ഞു. മദ്യത്തെ ജീവിതത്തിൽ നിന്ന് പുറത്താക്കിയ പൂജ ഇപ്പോൾ വീണ്ടും സിനിമയുടെ തിരക്കുകളിലാണ്.
advertisement
1991ൽ പുറത്തിറങ്ങിയ 'സടക്' എന്ന സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട്. ആലിയ ഭട്ടും ആദിത്യ റോയ് കപൂറും ചിത്രത്തിൽ ഒപ്പം അഭിനയിക്കുന്നുണ്ട്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2019 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും'; ഇനി പൂസാകാനാകില്ലെന്ന് നടി പൂജാ ഭട്ട്


