ഇന്ത്യൻ നാവിക സേനയ്ക്ക് ആദ്യ വനിത പൈലറ്റ്; ചരിത്രം കുറിച്ച് ശിവാംഗി

Last Updated:

ഏഴിമല നേവൽ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമാണ് ശിവാംഗി.

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിത പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി. കൊച്ചി ദക്ഷിണ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ കെ കെ ചൗള ശിവാംഗിയ്ക്ക് വിംഗ്സ് കൈമാറി. ചരിത്ര നിമിഷമാണ് ഇന്ത്യൻ നേവിയ്ക്ക്.
ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. അച്ഛനും അമ്മയും നേവിയുമായി ബന്ധമുള്ളവർ. വിശാഖപട്ടണത്ത് ഇന്ത്യൻ നേവിയിൽ കമാൻഡറാണ് അച്ഛൻ ഗ്യാൻ സ്വരൂപ്. നേവി സ്കൂളിൽ അധ്യാപികയാണ് അമ്മ കൽപ്പന. ഇതാണ് ശിവാംഗിയെയും നേവിയിലേക്ക് എത്തിക്കുന്നത്. എംടെക് പഠനം ഉപേക്ഷിച്ചാണ് ശിവാംഗി നേവിയിലേക്ക് എത്തുന്നത്.
ഏഴിമല നേവൽ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമാണ് ശിവാംഗി. കൊച്ചി നേവൽ ബേസിൽ 6 മാസം പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇനി ഹൈദരാബാദിലെ ദിഡിഗൽ എയർഫോഴ്‌സ് അക്കാദമിയിലാണ് തുടർ പരിശീലനം.
advertisement
വിംഗ്സ് ബാഡ്ജ് ലഭിച്ചതോടെ ഡോർനിയർ വിമാനങ്ങൾ പറത്താനാവും. ശിവാംഗിയുടെ ബാച്ചിലുള്ള ശുഭാംഗി, ദിവ്യ എന്നിവർ ഡിസംബർ 21-ന് പരിശീലനം പൂർത്തിയാക്കും. ആദ്യ വനിതാ ഓഫീസേഴ്സ് ആയി ആസ്ത ഷേഗൽ, രൂപ എ, ശക്തിമയ എസ് എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്.
നേവിയുടെ ആദ്യ വനിത പൈലറ്റായതിൽ അഭിമാനമുണ്ടെന്ന് ശിവാംഗി പറഞ്ഞു. പരിശീലനത്തിലുടനീളം ശിവാംഗി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് വൈസ് അഡ്മിറൽ കെ കെ ചൗളയും പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യൻ നാവിക സേനയ്ക്ക് ആദ്യ വനിത പൈലറ്റ്; ചരിത്രം കുറിച്ച് ശിവാംഗി
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement