ആർത്തവരക്തം 'തീം' ആക്കി നെയിൽ പോളിഷുകൾ; പുതിയ ഉത്പ്പന്നങ്ങളുമായി സിംഗപ്പൂർ ബ്രാൻഡ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഈ നെയിൽ പോളിഷുകൾ ബ്ലഡിന്റെ വെബ്‌സൈറ്റിൽ ഒരു കുപ്പിക്ക് 19 ഡോളർ നിരക്കിൽ ലഭ്യമാണ്. രണ്ട് നിറങ്ങൾ അടങ്ങിയ ഫുൾ സൈക്കിൾ ബണ്ടിലിന് 36 ഡോളറാണ് വില.
ആർത്തവരക്ത നിറത്തിൽ നെയിൽ പോളിഷ് പുറത്തിറക്കി സിംഗപ്പൂർ ബ്രാൻഡ്, ആർത്തവ സമയം സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയമാണ്. എന്നാൽ ആ സമയത്തെ കൂടുതൽ വർണാഭമാക്കാനായി കോസ്മെറ്റിക്സ് ബ്രാൻഡായ നെയിൽ ഡെക്കും പീരിയഡ് പ്രൊഡക്ട്സ് കമ്പനിയായ ബ്ലഡും ചേർന്നാണ് 'പീരിയഡ് തീമിൽ' രണ്ട് നെയിൽ പോളിഷുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഫെബ്രുവരി 3ന് പുറത്തിറക്കിയ 'ഡേ 2 ദി പിനാക്കിൾ ഓഫ് യുവർ പീരിഡ്' എന്ന നെയിൽ പോളിഷിന് ആർത്തവ രക്തത്തിന്റെ നിറമാണ്. 'ഡേ ഓഫ്' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത് ന്യൂട്രൽ ബെയ്ജ് നിറത്തിലുള്ള നെയിൽ പോളിഷാണ്. ഡെക്കിന്റെ അക്വാജെല്ലി ഫോർമുലയിലുള്ള ഈ നെയിൽ പോളിഷുകള്‍. വീഗനും പൊളിച്ചെടുക്കാവുന്ന തരത്തിലുള്ളവയുമാണ്.

'താൻ ഒരു പുരുഷനായതിനാൽ ആർത്തവ സമയത്തെ പിരിമുറുക്കങ്ങളോ വേദനകളോ തനിയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും എന്നാൽ തന്റെ സഹോദരിമാർ സ്കൂളിൽ നിന്ന് നേരത്തെ വീട്ടിലേയ്ക്ക് പോകുന്നതും ഛർദ്ദിക്കുന്നതും കണ്ടിട്ടുണ്ട്. കൂടാതെ ഗർഭിണിയായിരുന്ന സമയത്ത് തന്റെ ഭാര്യ ഒൻപത് മാസത്തേയ്ക്ക് ആർത്തവമില്ലാതിരുന്നതിൽ സന്തോഷിച്ചിരുന്നു' ഇൻസ്റ്റഗ്രാമിൽ പുതിയ നെയിൽ പോളിഷ് ശേഖരം പരിചയപ്പെടുത്തിക്കൊണ്ട് നെയിൽ ഡെക്ക് സ്ഥാപകൻ ഡാരിൽ ച്യൂ കുറിച്ചു.
advertisement

നെയിൽ ഡെക്ക് ഉൽപ്പന്നങ്ങൾ പീരിയഡ് കെയർ പോലെയുള്ളവയല്ലെങ്കിലും നിങ്ങൾക്ക് ഇഷ്‌ടമുള്ള നെയിൽ പോളിഷുകളും പ്രത്യേക ഷേഡുകളും ലഭിക്കുമെന്നും ഡാരിൽ ച്യൂ അറിയിച്ചു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന നെയിൽ പോളിഷുകൾ ആർത്തവ ദിവസങ്ങളിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ച്യൂ കൂട്ടിച്ചേർത്തു. ഈ നെയിൽ പോളിഷുകൾ ബ്ലഡിന്റെ വെബ്‌സൈറ്റിൽ ഒരു കുപ്പിക്ക് 19 ഡോളർ നിരക്കിൽ ലഭ്യമാണ്. രണ്ട് നിറങ്ങൾ അടങ്ങിയ ഫുൾ സൈക്കിൾ ബണ്ടിലിന് 36 ഡോളറാണ് വില.
advertisement
advertisement
ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ക്ക് പൊതുവെ ദേഷ്യവും ടെൻഷനുമെല്ലാം വളരെ കൂടുതലാണ്. അമിതമായ ടെൻഷനും മറ്റും ആര്‍ത്തവ ക്രമം തെറ്റാനുള്ള സാധ്യത കൂട്ടുന്നു. ദേഷ്യവും ടെൻഷനും കൂടിയാല്‍ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ക്രമാതീതമായി ഉയരും.അതുകൊണ്ടുതന്നെ അമിതമായ സ്ട്രെസ് അനുഭവിക്കുന്ന സ്ത്രീകൾക്ക് സൗന്ദര്യ സംരക്ഷണം, വായന, പെയിന്റിംഗ് തുടങ്ങി വിവിധ മാർഗങ്ങൾ ടെൻഷൻ കുറയ്ക്കാൻ തിരഞ്ഞെടുക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 09, 2021 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ആർത്തവരക്തം 'തീം' ആക്കി നെയിൽ പോളിഷുകൾ; പുതിയ ഉത്പ്പന്നങ്ങളുമായി സിംഗപ്പൂർ ബ്രാൻഡ്


