മാറിടം മറയ്ക്കാതെ പാട്ടുപാടി സെറീന; ലക്ഷ്യം ക്യാൻസർ ബോധവൽക്കരണം
Last Updated:
സിഡ്നി: സ്തനാർബുദ ബോധവൽക്കരണത്തിനായി ചിത്രീകരിച്ച വീഡിയോയിൽ സ്വന്തം മാറിടം മറയ്ക്കാതെ പാട്ടുപാടി ടെന്നീസ് താരം സെറീന വില്യംസ്. ‘ഐ ടച്ച് മൈസെൽഫ്’ എന്ന പാട്ട് ആലപിച്ചു കൊണ്ടാണ് സെറീന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സെറീനയെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
advertisement
ടോപ്‌ലെസ്സ് ആവാതെ ഈ പാട്ട് പാടാൻ പറ്റില്ലേയെന്നാണ് പലരുടെയും ചോദ്യം. സ്തനാർബുദം ബാധിച്ച് ഭേദമായവരുടെ വികാരനിർഭരമായ പിന്തുണയും സെറീനയ്ക്ക് കിട്ടുന്നുണ്ട്. യുഎസ് ഓപ്പൺ ഫൈനൽസിലെ വിവാദസംഭവങ്ങൾക്കു ശേഷമാണ് വീഡിയോയുമായി സെറീന രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.
advertisement
പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ 1991ല്‍ ഓസ്‌ട്രേലിയന്‍ ബ്രാന്റായ ദ ദിവിനയില്ഡസിലെ ഐ ടച്ച് മൈസെല്‍ഫ് എന്ന പാട്ടിന്റെ ഏക രൂപമാണ് സെറീന പാടിയിരിക്കുന്നത്. ദ ദിവിനയില്‍സിലെ പാട്ടുകാരിയായ ക്രിസ്സി ആംഫ്‌ലെറ്റാണ് വരികള്‍ എഴുതിയിരിക്കുന്നത്. 53 വയസില്‍ സ്തനാര്‍ബുദം ബാധിച്ചാണ് ക്രിസ്സി മരിക്കുന്നത്. സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പാട്ട് 1991 ലെ ഹിറ്റു പാട്ടുകളില്‍ ഒന്നായിരുന്നു.
advertisement
സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ തൊട്ടു പരിശോധിക്കണമെന്ന കുറിപ്പോടെയാണ് സെറീന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചത് തന്റെ മനസിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് വെളിയില്‍ വന്നായിരുന്നുവെന്നും എന്നാല്‍ സ്തനാര്‍ബുദം വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും വരാന്‍ സാധ്യതയുള്ളതിനാല്‍ ബോധവല്‍ക്കരണം ആവശ്യമായതിനാലെന്നാണെന്നും സെറീന പറയുന്നു.
യുഎസ് ഓപ്പണില്‍ റഫറിക്ക് നേരെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സെറീന വില്യംസ് തന്റെ 37ാം പിറന്നാള്‍ ആഘോഷിച്ചത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2018 9:36 AM IST


