'എന്റെ പേരില്‍ പ്രശസ്തിക്കുള്ള ശ്രമം' : പീഡന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Last Updated:
ടുറിന്‍ : തനിക്കെതിരെ ഉയരുന്ന പീഡന ആരോപണങ്ങള്‍ നിഷേധിച്ച് ഫുട്‌ബോള്‍ താരം റൊണാള്‍ഡോ. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് താരത്തിന്റെ പ്രതികരണം.
'എനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം തന്നെ പച്ചക്കള്ളമാണ്. എന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമം. എന്റെ ജോലിയുടെ ഭാഗമായി ഇതൊക്കെ സാധാരണമാണ്. ഞാന്‍ സന്തോഷനാനാണ്.. നന്നായി തന്നെ പോകുന്നു'വെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് മറുപടിയുമായി ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
advertisement
യുഎസില്‍ നിന്നുള്ള കാതറിന്‍ മൊയോര്‍ഗ എന്ന യുവതിയാണ് ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. 2009 ല്‍ ലാസ് വേഗാസിലെ ഒരു ഹോട്ടലില്‍ വച്ച് തന്റെ എതിര്‍പ്പ് വകവയ്ക്കാതെ ക്രിസ്റ്റിയാനോ ബലമായി പീഡിപ്പിച്ചു എന്നാണ് ആരോപണം. സംഭവം പുറത്തറിയാതിരിക്കാന്‍ മൂന്നുകോടിയോളം രൂപയും തനിക്ക് തന്നതായി ഇവര്‍ പറഞ്ഞതായും ഒരു ജര്‍മ്മന്‍ പത്രമാണ് വാര്‍ത്ത പുറത്തു വിട്ടത്.
എന്നാല്‍ ആദ്യം മുതല്‍ തന്നെ ആരോപണങ്ങള്‍ നിഷേധിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. പീഡനമല്ലെന്നും ഉഭയസമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമാണ് ക്രിസ്റ്റിയാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. താരത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം വാര്‍ത്തകളെന്നു ചൂണ്ടിക്കാട്ടി വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനും അഭിഭാഷകന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
'എന്റെ പേരില്‍ പ്രശസ്തിക്കുള്ള ശ്രമം' : പീഡന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement