നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Women Missing | സഹപാഠികളായ വിദ്യാര്‍ഥിനികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ഫോണുകള്‍ സ്വിച്ച് ഓഫ്

  Women Missing | സഹപാഠികളായ വിദ്യാര്‍ഥിനികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ഫോണുകള്‍ സ്വിച്ച് ഓഫ്

  പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23ന് രാവിലെ ഒന്‍പത് മണിയോടെ ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: സഹപാഠികളായ(Classmates) രണ്ടു വിദ്യാര്‍ഥിനികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി(Missing). ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി 18 കാരിയെയും കുണ്ടറ പെരുമ്പഴ സ്വദേശിനി 21 കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും. ഇരുവരും വിവാഹിതരാണ്.

   പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23ന് രാവിലെ ഒന്‍പത് മണിയോടെ ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. എന്നും ആറു മണിയോടെ വീട്ടില്‍ മടങ്ങിയെത്താറുമുള്ളതാണ്. കുണ്ടറയില്‍ നിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്.

   ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആംരഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചു.

   Also Read-Murder | കാമുകന്‍റെ വീട്ടിൽ നഴ്സ് മരിച്ച സംഭവം കൊലപാതകം; പ്രതി വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ

   ഉച്ചയോടെ ഒരാളുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ കാപ്പില്‍ ഭാഗത്താണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

   മലപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിനിക്കു നേരെ പീഡനശ്രമം; ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതിക്കായി തിരച്ചില്‍

   കൊണ്ടോട്ടി കൊട്ടുകരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കോളേജിലേക്ക് പോവുകയായിരുന്നു 21 കാരി. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന പ്രതി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ പ്രതി വലിച്ചു കീറാന്‍ ശ്രമിച്ചു, കൈകള്‍ കെട്ടിയിട്ട് തലയില്‍ കല്ലു കൊണ്ടടിച്ചു.

   ഇടക്ക് പെണ്‍കുട്ടി കുതറി മാറി ഓടുക ആയിരുന്നു. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി പെണ്‍കുട്ടി രക്ഷപ്പെട്ടു.. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ പെണ്‍കുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും , പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

   Also Read- കോടികൾ വില വരുന്ന ഇരുതലമൂരിയെ വിൽക്കാനെത്തി; നാലുപേർ പിടിയിൽ

   പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ്അന്വേഷണം തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.
   Published by:Jayesh Krishnan
   First published:
   )}