നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'സ്വസ്ഥതയും സമാധാനവുമാണ് സൗന്ദര്യം'; ലൂക്കോഡർമ മോഡലായ മഞ്ജു കുട്ടികൃഷ്ണൻ പറയുന്നു

  'സ്വസ്ഥതയും സമാധാനവുമാണ് സൗന്ദര്യം'; ലൂക്കോഡർമ മോഡലായ മഞ്ജു കുട്ടികൃഷ്ണൻ പറയുന്നു

  എന്താണ് യഥാർത്ഥത്തിൽ സൗന്ദര്യമെന്ന് മഞ്ജുവിനോട് ചോദിച്ചാൽ സ്വസ്ഥതയും സമാധാനവും ആണെന്ന് മഞ്ജു മറുപടി പറയും.

  manju kuttikrishnan

  manju kuttikrishnan

  • Share this:
  തൊലിപ്പുറത്തുള്ള നിറവ്യത്യാസങ്ങൾ ഒരുകാലത്ത് മഞ്ജുവിനെ തളർത്തിയിരുന്നു. ഒറ്റപ്പെടുത്തി ചിലർ മാറ്റിനിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നതും പ്രചോദനം നൽകിയതും ഒക്കെ മഞ്ജുവിന്റെ  അച്ഛനായിരുന്നു. കൂട്ടുകാരിൽ പലരും തന്നെ കളിയാക്കിയിട്ടുണ്ട് അന്നൊക്കെ അതിനെ അതിജീവിക്കാൻ ഒപ്പം ഉണ്ടായതും അച്ഛൻ തന്നെയാണ് എന്ന് മഞ്ജു പറയുന്നു.

  എഴുതാനുള്ള കഴിവ് കണ്ടെത്തിയതും മാധ്യമപ്രവർത്തനത്തിൽ എത്തിച്ചതിനു ഒക്കെ അച്ഛൻ തന്നെ ആണ്. വെളുപ്പിന് മാത്രം ആണ് സൗന്ദര്യം എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ ലൂക്കോഡർമ കാരണം മാറി നിൽക്കുന്നവരെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുകയാണ് മഞ്ജുവിന്റെ ഈ ഫോട്ടോ ഷൂട്ട്.

  leucoderma, Leucoderma Model. Manju Kuttikrishnan, ലൂക്കോഡർമ, മഞ്ജു കുട്ടികൃഷ്ണൻസൗന്ദര്യം സംബന്ധിച്ച് സമൂഹത്തിൽ പല ധാരണകളും ഉണ്ട്. കാലത്തിനനുസരിച്ച് ഇതൊക്കെ മാറേണ്ടതാണെന്നും മഞ്ജു പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജസീന കടവിലാണ് മോഡലായി മഞ്ജുവിനെ കണ്ടെത്തുന്നത്. ഒരു സുഹൃത്ത് വഴിയാണ് മഞ്ജു ജസീനയെ കാണുന്നതും പരിചയപ്പെടുന്നതും.

  ജസീനയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം വേറിട്ടതും സൗന്ദര്യ സങ്കൽപങ്ങളെ പാടെ മാറ്റുന്നതും ആണ്. അതുകൊണ്ടുതന്നെയാണ് മഞ്ജുവും ജസീനയുടെ മോഡൽ ആക്കാൻ തീരുമാനിച്ചത്. എന്താണ് യഥാർത്ഥത്തിൽ സൗന്ദര്യമെന്ന് മഞ്ജുവിനോട് ചോദിച്ചാൽ സ്വസ്ഥതയും സമാധാനവും ആണെന്ന് മഞ്ജു മറുപടി പറയും.
  Published by:Naseeba TC
  First published:
  )}