ഓസ്‌ട്രേലിയയിലെ രണ്ട് കൗമാരക്കാർ അധിക ലഗേജ് ഫീസ് (excess baggage fee) ഒഴിവാക്കാൻ വിമാനത്താവളത്തിൽ എത്തിയത് 6.5 കിലോഗ്രാം വസ്‌ത്രം ധരിച്ച്. എന്നിരുന്നാലും പിഴ അടയ്‌ക്കേണ്ടതിൽ നിന്നും ഒഴിവാകാൻ അവർക്ക് സാധിച്ചില്ല. അഡ്രിയാന ഒകാംപോ എന്ന 19കാരി മാർച്ച് 20 ന് തന്റെ സുഹൃത്ത് എമിലി അൽതമുറയ്‌ക്കൊപ്പം മെൽബണിലേക്കുള്ള യാത്രയ്ക്ക് ശേഷം അഡ്‌ലെയ്ഡിലേക്ക് മടങ്ങുകയായിരുന്നു എന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു.
തന്റെ ബാഗ് എയർലൈനിന്റെ പരമാവധി ഭാരപരിധിയായ ഏഴ് കിലോ കവിഞ്ഞതായി ഒകാമ്പോയ്ക്ക് നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും, ജെറ്റ്‌സ്റ്റാർ യാത്രക്കാരുടെ ബാഗേജുകൾ തൂക്കിനോക്കില്ലെന്നും ബാഗുമായി ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കുമെന്നും എന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ജെറ്റ്‌സ്റ്റാർ യാത്രക്കാരുടെ ലഗേജ് തൂക്കുന്നത് കണ്ടതും, അധിക ലഗേജ് ഫീസ് നൽകാതിരിക്കാൻ സുഹൃത്തുമായി ചേർന്ന് ഒകാമ്പോ പരമാവധി വസ്ത്രങ്ങൾ ധരിക്കാൻ തീരുമാനിച്ചു.
വസ്ത്രങ്ങൾ ലെയർ ആയി ധരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ‘കരടിയെപ്പോലെ’ കാണപ്പെട്ടുവെന്ന് ഒകാമ്പോ സൗത്ത് വെസ്റ്റ് ന്യൂസ് സർവീസിനോട് പറഞ്ഞു.
“ഞങ്ങളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം അത് ധരിക്കുക മാത്രമാണെന്ന് ഞങ്ങൾ കരുതി. അതിനാൽ ഞങ്ങൾ ഞങ്ങളുടെ ജാക്കറ്റുകളും കോട്ടുകളും ധരിക്കാൻ തുടങ്ങി,” അവർ പറഞ്ഞു.
ജാക്കറ്റുകൾക്കും കോട്ടുകൾക്കും പുറമേ, അവർ ബാഗി ട്രൗസറും ധരിച്ചിരുന്നു. അതിന്റെ ഉള്ളിൽ ടി-ഷർട്ടുകളും ഐപാഡും നിറച്ചു. അധിക ലഗേജ് ഫീ ആയ 65 ഡോളർ മറികടക്കാനുള്ള അവരുടെ ശ്രമം പക്ഷേ സഹയാത്രികരെ അത്രകണ്ട് രസിപ്പിച്ചില്ല.
“അവിടെയുള്ള എല്ലാവരും ഞങ്ങളെ നോക്കി ചിരിക്കുകയായിരുന്നു. അത് ഒരുതരത്തിൽ ലജ്ജാവഹമായിരുന്നു,” എന്ന് ഒകാമ്പോ സമ്മതിച്ചു.
കാര്യങ്ങൾ കൂടുതൽ വഷളായി എന്ന് പറഞ്ഞാൽ മതിയല്ലോ. എന്തായാലും അധിക ലഗേജ് പിഴ ചുമത്താൻ ജെറ്റ്‌സ്റ്റാർ തീരുമാനിച്ചു.
“അവർ ചെയ്തതിന്റെ രസകരമായ വശം കാണുമ്പോൾ, അത് ന്യായീകരിക്കുന്നതിന് ഞങ്ങൾക്ക് പരിമിതികളുണ്ട്,” ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കുന്ന എയർലൈൻ ഒരു പ്രസ്താവനയിൽ ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു.
“യാത്രക്കാർ എത്ര ലഗേജുകൾ കൊണ്ടുവരുന്നു എന്നതിന്റെ വിവരം സൂക്ഷിക്കുന്നത് അർത്ഥമാക്കുന്നത് എല്ലാവർക്കും അവരുടെ സാധനങ്ങൾ വയ്ക്കാൻ ഇടമുണ്ട് എന്നാണ്. ഞങ്ങൾ ഞങ്ങളുടെ സുരക്ഷാ ആവശ്യകതകൾ നിറവേറ്റുക കൂടിയാണ്” എന്ന് എയർലൈൻ കൂട്ടിച്ചേർത്തു.
Summary: Two teenagers in Australia wore excess clothes to avoid baggage fee at the airport. However, things went against their plan after the airlines decided to penalise them for the act
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.