സ്ത്രീകളുടെ 'കണക്കിൽപെടാത്ത അധ്വാനം' 713 ലക്ഷം കോടി രൂപ

Last Updated:

ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആപ്പിളിന്റെ വാർഷിക വരുമാനത്തെക്കാൾ 43 മടങ്ങ് കൂടുതൽ തുകയാണിത്

ലോകത്തെമ്പാടുമുള്ള സ്ത്രീകൾ ഒരു വർഷം 713 ലക്ഷം കോടി രൂപയ്ക്കുള്ള ജോലിയാണ് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആപ്പിളിന്റെ വാർഷിക വരുമാനത്തെക്കാൾ 43 മടങ്ങ് കൂടുതൽ തുകയാണിത്. രൂപയുടെ കണക്കുകൾ കേട്ട് ഞെട്ടണ്ട. കാരണം ഈ തുക അവർ ചെയ്യുന്ന കൂലിയില്ലാ ജോലികൾ കണക്കു കൂട്ടിയുള്ളതാണ്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ഓക്സ്ഫോം ആണ് സ്ത്രീകളുടെ കണക്കിൽപെടാത്ത അധ്വാനത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്.‌‌ നഗരപ്രദേശങ്ങളിലെ സ്ത്രീകൾ ദിവസം ദിവസം 5.2 മണിക്കൂറാണ് ഇത്തരം ജോലികൾക്കായി നീക്കി വക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഇത് 4.85 മണിക്കൂറോളമാണ്.
വീട് നോക്കൽ, പാചകം, കുട്ടികളുടെ പരിചരണം തുടങ്ങിയ ജോലികളാണ് സ്ത്രീകളുടെ വേതന രഹിത ജോലിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾ ഇത്തരത്തിൽ ചെയ്യുന്ന ജോലിയുടെ കണക്കെടുത്ത് വേതനം നൽകുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 3.1ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ സാമ്പത്തിക അസമത്വം വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വേതനമുള്ള ജോലികളിൽ കൂടുതലും പുരുഷൻമാർക്കാണ്. ഇത്തരത്തിൽ വേതനത്തിലുള്ള ലിംഗവിവേചനം സ്ത്രീകളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയാണ് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. ജാതി-വർഗം-പ്രായം എന്നീ ഘടകങ്ങളും സ്ത്രീ പുരുഷ അസമത്വത്തിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
സമ്പന്നർക്കിടയിലും സ്ത്രീകളുടെ നിലമെച്ചമല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ 119 കോടീശ്വരൻമാർക്കിടയിൽ വെറും ഒൻപത് സ്ത്രീകൾ മാത്രമാണുള്ളത്. സ്ത്രീ-പുരുഷ അന്തരത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ 118-ാം സ്ഥാനത്താണ്. സ്ത്രീ സുരക്ഷ അടക്കമുള്ള കാര്യത്തിൽ ഇന്ത്യയിൽ ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും, പുരുഷാധിപത്യമൂല്യത്തിലധിഷ്ഠിതമായ സമൂഹമായതിനാൽ ഇവ പ്രാവർത്തികമാക്കുന്നത് വെല്ലുവിളിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം വീടുകളിലാണ് ഓക്സ്ഫോം സർവെ നടത്തിയത്.
advertisement
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
സ്ത്രീകളുടെ 'കണക്കിൽപെടാത്ത അധ്വാനം' 713 ലക്ഷം കോടി രൂപ
Next Article
advertisement
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; LDF-BJP തർക്കം
  • തിരുവനന്തപുരത്ത് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചുവച്ചു

  • ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കിയതിനെതിരെയാണ് വിവാദം

  • എൽഡിഎഫ്-ബിജെപി തമ്മിൽ ചിത്രത്തിന്റെ പുനഃസ്ഥാപനം സംബന്ധിച്ച് ശക്തമായ തർക്കം ഉയർന്നു

View All
advertisement