നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • തുടർച്ചയായി രണ്ടുദിനം അവധി കിട്ടിയാൽ നിങ്ങൾക്ക് എവിടെയൊക്കെ പോകാം?

  തുടർച്ചയായി രണ്ടുദിനം അവധി കിട്ടിയാൽ നിങ്ങൾക്ക് എവിടെയൊക്കെ പോകാം?

  • Last Updated :
  • Share this:
   തുടർച്ചയായ അവധിദിനങ്ങൾ വരുമ്പോഴാണല്ലോ യാത്രയെക്കുറിച്ച് ചിന്തിക്കുക. ഇവിടെയിതാ, കേരളത്തിലെ ഓരോ ജില്ലകളിലും പോകാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട്. എന്താണ് അവിടുത്തെ പ്രത്യേകത, എങ്ങനെ അവിടെയെത്താം...

   1. മങ്കയം വെള്ളച്ചാട്ടം, പാലോട്- തിരുവനന്തപുരം   facebook image

    WHAT- അടുത്തകാലത്ത് ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ പാലോടിന് സമീപത്തുള്ള മങ്കയം വെള്ളച്ചാട്ടം. ആരെയും മയക്കുന്ന ഹരിതഭംഗിയും വനഭൂമിയുടെ നടുവിലുള്ള വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ സവിശേഷത.

   HOW TO REACH- KSRTC ബസ് സ്റ്റാൻഡ്, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് 45 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തിരുവനന്തപുരം- തെങ്കാശി റൂട്ടിൽ പാലോട് എത്തി മങ്കയത്തേക്ക് പോകാം.

   2. മൺറോതുരുത്ത്, കൊല്ലം   facebook image

   WHAT- അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന കമ്മ്യൂണിറ്റി ടൂറിസം കേന്ദ്രം. കെട്ടുവള്ളത്തിൽ ചെറുതോടുകളിലൂടെ യാത്ര ചെയ്ത് മൺറോ തുരുത്തിന്‍റെ ഭംഗി ആസ്വദിക്കാം. കയർ വ്യവസായം, മൽസ്യബന്ധനം എന്നിവയൊക്കെയാണ് ഇവിടുത്തെ സവിശേഷകൾ.

   HOW TO REACH- കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഓടുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തും. കൊല്ലമാണ് അടുത്തുള്ള പ്രധാന റെയിൽവേസ്റ്റേഷൻ. കൊല്ലത്തുനിന്ന് ബോട്ടിലൂടെയും റോഡ് മാർഗവും ഇവിടേക്ക് എത്താം. കുണ്ടറ, ചിറ്റുമല വഴി റോഡ് മാർഗം ഇവിടേക്ക് 23 കിലോമീറ്ററുണ്ട്.

   3. കോന്നി, അടവി - പത്തനംതിട്ട   facebook image

   WHAT- അച്ചൻകോവിലാറിന്‍റെ തീരത്ത് കോന്നി-അടവിയിലെ കുട്ടവഞ്ചി യാത്രയും ആന പരിശീലനകേന്ദ്രവുമാണ് ഇവിടുത്തെ ആകർണീയത. കോന്നിയിൽ നിന്നും പതിനാറു കിലോമീറ്റർ അകലെ തണ്ണിത്തോട് പഞ്ചായത്തിലെ മുണ്ടൻമൂഴിയിൽ അച്ചൻകോവിൽ നദിയുടെ കൈവഴിയായ കല്ലാറിൽ ഒരുക്കിയിരിക്കുന്ന കുട്ടവഞ്ചി യാത്രയാണ് ഏറ്റവും പ്രധാന സവിശേഷത.

   HOW TO REACH- പത്തനംതിട്ടയിൽനിന്ന് കോന്നിയിലേക്ക് 10 കിലോമീറ്റർ ദൂരമുണ്ട്. തിരുവനന്തപുരത്ത് നിന്ന് വരുന്നവർക്ക് പുനലൂർ, പത്താനപുരം വഴി ഇവിടേക്ക് എത്താം. വടക്കുഭാഗത്തുനിന്ന് വരുന്നവർക്ക് പത്തനംതിട്ട എത്തി കോന്നിയിലേക്ക് വരാം. കായംകുളവും പുനലൂരുമാണ് ഏറ്റവുമടുത്തുള്ള റെയിൽവേസ്റ്റേഷനുകൾ.

   4. കുട്ടനാട്- ആലപ്പുഴ   facebook image

   WHAT- കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബാക്ക് വാട്ടർ ടൂറിസം കേന്ദ്രം. ബോട്ട്, ഹൌസ് ബോട്ട് യാത്രകളാണ് കുട്ടനാടിന്‍റെ സവിശേഷത. ഒപ്പം കുട്ടനാടിന്‍റെ രുചിപ്പെരുമയും. കരിമീൻ, കൊഞ്ച്, ഞണ്ട്, മറ്റ് മൽസ്യവിഭവങ്ങളും താറാവ് വിഭവങ്ങളും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

   HOW TO REACH- ആലപ്പുഴ ബസ് സ്റ്റാൻഡിനരികിലുള്ള ബോട്ട് ജെട്ടിയിൽനിന്ന് കുട്ടനാട്ടിലേക്ക് ജലമാർഗം എത്തിച്ചേരാം. ആലപ്പുഴയാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

   5. ഇല്ലിക്കൽകല്ല്- കോട്ടയം   facebook image

   WHAT- മീനച്ചിലാറ് ഉത്ഭവിക്കുന്ന ഇല്ലിക്കൽകല്ല് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ്. തലനാട് പഞ്ചായത്തിൽ 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽകല്ല് പ്രകൃതിരമണീയമായ കാഴ്ചകളാണ് സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.

   HOW TO REACH- കോട്ടയത്ത് നിന്ന് റോഡ് മാർഗം 56 കിലോമീറ്ററാണ് ഇവിടേക്ക്. കോട്ടയമാണ് തൊട്ടടുത്തുള്ള റെയിൽവേസ്റ്റേഷൻ.

   6. പരുന്തൻപാറ- ഇടുക്കി   facebook image

   WHAT- കോട്ടയം-കുമളി റോഡിൽ പീരുമേടിന് സമീപത്തായി അഞ്ച് കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് പരുന്തൻപാറ.

   HOW TO REACH- കോട്ടയത്തുനിന്ന് 83 കിലോമീറ്ററാണ് പരുന്തൻപാറയിലേക്ക്. കോട്ടയമാണ് അടുത്ത റെയിൽവേ സ്റ്റേഷൻ.

   ഇടുക്കി ഒളിപ്പിച്ച സൗന്ദര്യം

   7. പാലേയ്ക്കരി കമ്മ്യൂണിറ്റി ടൂറിസം- എറണാകുളം   facebook image

   WHAT- അവധിദിനം മീൻപിടിക്കാൻ പോയാലോ? എങ്കിൽ നേരെ എറണാകുളം ജില്ലയിലെ പാലേയ്ക്കരയിലേക്ക് വിട്ടോളൂ. മത്സ്യഫെഡിന്‍റെ നിയന്ത്രണത്തിൽ ഞാറയ്ക്കൽ, മാലിപ്പുറം എന്നിവിടങ്ങളിലുമായി ബന്ധിപ്പിച്ചാണ് പാലേയ്ക്കര കമ്മ്യൂണിറ്റി ടൂറിസം. ഇവിടെ വന്ന് ഒരുദിവസം ചെലവഴിച്ച് ചൂണ്ടയിട്ട് മീൻപിടിക്കൽ, മൽസ്യകന്യക കാഴ്ച, കെട്ടുവള്ളം മ്യൂസിയം എന്നിവയാണ് പ്രധാന സവിശേഷതകൾ.

   HOW TO REACH- വൈപ്പിനിൽനിന്ന് ഞാറയ്ക്കൽ വഴി ഇവിടേക്ക് എത്താനാകും. എറണാകുളം ജംങ്ഷൻ, എറണാകുളം നോർത്ത് എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ

   8. തുമ്പൂർമുഴി- തൃശൂർ   facebook image

   WHAT- ഗ്രാമഭംഗിയും ജലസേചന പദ്ധതിയ്ക്കായുള്ള തടയണയുമാണ് തുമ്പൂർമുഴിയെ ആകർഷകമാക്കുന്നത്. ചാലക്കുടിക്കും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അതിരപ്പിള്ളിയ്ക്കും ഇടയിലാണ് തുമ്പൂർമുഴി.

   HOW TO REACH- ചാലക്കുടി-അതിരപ്പിള്ളി റൂട്ടിൽ 16 കിലോമീറ്റർ പിന്നിടുമ്പോഴാണ് തുമ്പൂർമുഴി എത്തുക. ചാലക്കുടിയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

   9. മീൻവല്ലം വെള്ളച്ചാട്ടം- പാലക്കാട്   facebook image

   WHAT- ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയിലാണ് മീൻവല്ലം വെള്ളച്ചാട്ടം. നാലുവെള്ളച്ചാട്ടങ്ങളുടെ തുടർച്ചയാണിത്.

   HOW TO REACH- പാലക്കാട് നിന്ന് നാലു കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. സ്വാകാര്യവാഹനങ്ങളിൽ മാത്രമേ ഇവിടേക്ക് വരാനാകൂ.

   കുടകിന്റെ സൗന്ദര്യം മാടിവിളിക്കുന്നു

   10. ബീയ്യം കായൽ- മലപ്പുറം   facebook image

   WHAT- പൊന്നാനിയ്ക്കടുത്താണ് ബിയ്യം കായൽ. ഉൾനാടൻ ടൂറിസത്തിന് പ്രശ്തമാണ് ഇവിടം. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സഞ്ചാരികൾക്കായി ബോട്ട് യാത്ര ഒരുക്കിയിട്ടുണ്ട്.

   HOW TO REACH- മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽനിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ പൊന്നാനിയിലെത്താം. എറണാകുളത്ത് നിന്ന് ഗുരുവായൂർ വഴി 104 കീലോമീറ്റർ ദൂരമുണ്ട് പൊന്നാനിയിലേക്ക്. മലപ്പുറം പട്ടണത്തിൽനിന്ന് 49 കിലോമീറ്ററുണ്ട്.

   11. വയലട-മുള്ളൻപാറ, കോഴിക്കോട്   facebook image

   WHAT-വയലട മുള്ളൻപാറയിലുള്ള വ്യൂപോയിന്‍റിൽനിന്ന് പെരുവണ്ണാമുഴി ഡാമും റിസർവോയറും മനംമയക്കുന്ന കാഴ്ചയാണ്. കാട്ടരുവികളും കാനനഭംഗിയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം.

   HOW TO REACH- കോഴിക്കോട് നിന്ന് ബാലുശേരി വഴി 40 കിലോമീറ്റർ സഞ്ചരിച്ചാൽ വയലടയെത്താം. അവിടെനിന്ന് ജീപ്പിൽ മൂന്ന് കിലോമീറ്റർ ദൂരമുണ്ട് മുള്ളൻപാറയിലേക്ക്. കോഴിക്കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

   12. ചെമ്പ്ര, വയനാട്   facebook image

   WHAT- വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. ചാലിയാറിന്‍റെയും കബനിയുടെയും വൃഷ്ടിപ്രദേശമാണ് ചെമ്പ്ര, സാഹസികമലകയറ്റക്കാരുടെ ഇഷ്ട സ്ഥലമാണ്.

   HOW TO REACH-കൽപ്പറ്റയിൽനിന്ന് എട്ടുകിലോമീറ്റർ അകലെ മേപ്പാടി പട്ടണത്തിന് സമീപമാണ് ചെമ്പ്ര കുന്നുകൾ. മേപ്പാടിയിൽനിന്ന് ചെമ്പ്രയിലേക്ക് നടപ്പാതയുണ്ട്.

   13. മാടായിപ്പാറ, കണ്ണൂർ   facebook image

   WHAT- പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ് മാടായിപ്പാറ. പടിഞ്ഞാറുഭാഗത്തുനിന്നുള്ള ഏഴിമലയ്ക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയമാണ് മാടായിപ്പറയിലെ ഏറ്റവും മനോഹരമായ കാഴ്ച.

   HOW TO REACH- കണ്ണൂരിൽനിന്ന് റോഡ് മാർഗം 24 കിലോമീറ്റർ ദൂരമാണ് മാടായിപ്പാറയിലേക്ക്. പയ്യന്നൂരാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ,   facebook image

   14. റാണിപുരം- കാസർകോട് WHAT- വനത്തിനിടയിലൂടെയുള്ള മലകയറ്റപ്പാതയാണ് റാണിപുരത്തിന്‍റെ സവിശേഷത. ഇതിനിടയിലെ മല ചെത്തിയ പടികളും മുകളിലെ മനോഹര കാഴ്ചയുമാണ് റാണിപുരത്തുള്ളത്.

   HOW TO REACH- കാസർകോട് നിന്ന് ബോവിക്കാനം വഴി 55 കിലോമീറ്റർ സഞ്ചരിച്ചാൽ റാണിപുരത്ത് എത്താം. കാസർകോടും കാഞ്ഞങ്ങാടുമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

   NB- യാത്ര പുറപ്പെടുംമുമ്പ് ഓരോ ജില്ലകളിലെയും ടൂറിസം അധികൃതരുമായോ തദ്ദേശീയരുമായോ ബന്ധപ്പെടുക.
   First published:
   )}